രാജ്യത്തെ പോപ്പുലര്‍ ഫ്രണ്ടിന്‍റെ 26 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ മിന്നല്‍ പരിശോധന

First Published Dec 4, 2020, 11:09 AM IST

രാജ്യമാകെ 26 സ്ഥലങ്ങളിലെ പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഒരേ സമയം റെയ്ഡ് നടത്തി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസികളിലുമായി 8 സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. കേരളത്തില്‍ തിരുവനന്തപുരത്തും മലപ്പുറത്തും പരിശോധന നടത്തിയപ്പോള്‍, തമിഴ്നാടില്‍ ചെന്നൈയിലും തെങ്കാശിയിലും മധുരയിലുമുള്ള പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ പരിശോധന നടന്നത്തി. ബംഗാളില്‍ കൊല്‍ക്കത്തയിലും മുര്‍ഷിദാബാദിലും കര്‍ണ്ണാടകയിലെ ബെംഗളൂരുവിലും ഇഡിയുടെ പരിശോധന നടന്നു. ഡല്‍ഹിയിലെ ഷഹീന്‍ബാഗിലും യുപിയിലെ ലക്നൌവിലും ബാരാബങ്കിയിലും ബിഹാറിലെ ദര്‍ഭംഗയിലും പൂര്‍ണിയയിലും മഹാരാഷ്ട്രിയിലെ ഔറംഗാബാദിലും രാജസ്ഥാനിലെ ജയ്പൂരിലുമുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇന്നലെ രാവിലെ 8 മണിക്ക് തന്നെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് മിന്നല്‍ പരിശോധന നടത്തി. 'നമസ്തേ ട്രംപ്' പരിപാടി നടക്കവെ ഡല്‍ഹിയിലെ ചില സ്ഥലങ്ങളില്‍ കലാപം പൊട്ടിപുറപ്പെട്ടിരുന്നു. ഈ കലാപത്തിലും ഹാത്രസിലെ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിലും പോപ്ലുലർ ഫ്രണ്ട് ഇടപെട്ടതായി നേരത്തെ ദില്ലി - യുപി പൊലീസും ദേശീയ ഏജനൻസികളും ആരോപിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇന്നലത്തെ റെയ്ഡെന്നാണ് വിവരം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഒഎംഎ സലാമിന്‍റെ മഞ്ചേരിയിലെ വീട് കമാന്‍റോ സംഘത്തിന്‍റെ കാവലില്‍ ഇഡി സംഘം പരിശോധിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ മുബഷീര്‍ വി.

ദേശീയതലത്തിൽ നടക്കുന്ന സമരങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് റെയ്ഡെന്ന് ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം ആരോപിച്ചു. ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പോപ്പുലര്‍ഫ്രണ്ട് ശക്തമായ പിന്തുണ നല്‍കുന്നതിനെതിരെയുള്ള കേന്ദ്രസര്‍ക്കാറിന്‍റെ പ്രതികാരമാണ് പരിശോധനയെന്നും അദ്ദേഹം പറഞ്ഞു.

റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം നേരത്തെ സമര്‍പ്പിച്ചിട്ടുണ്ടെന്നും സംഘടനാ ഭാരവാഹികളായ അനീസ് അഹമ്മദ്, മുഹമ്മദ് ഷക്കീര്‍ എന്നിവര്‍ പറഞ്ഞു.

സംസ്ഥാനത്ത് രണ്ട് സ്ഥലങ്ങളിലടക്കം രാജ്യത്തെ 26 സ്ഥലങ്ങളില്‍ രാവിലെ 8 മണിക്ക് തന്നെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പരിശോധന ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് തിരുവനന്തപുരത്തും മലപ്പുറത്തുമുള്ള പോപ്പുലർ ഫ്രണ്ട്  ദേശീയ കൌൺസിൽ അംഗങ്ങളായ ഏഴ് നേതാക്കളുടെ വീടുകളിലും ഓഫീസിലുമാണ് ഇഡി ഇന്നലെ രാവിലെ 8 മണി മുതല്‍ പരിശോധന നടത്തിയത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലും തിരുവനന്തപുരം കരമന സ്വദേശിയായ അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പോപ്പുലർ ഫ്രണ്ട് മീഞ്ചന്തയിലെ ഓഫീസിലുമടക്കം ഇഡി സംഘം പരിശോധന നടത്തി.

കോഴിക്കോട്ടെ സംസ്ഥാനകമ്മറ്റി ഓഫീസ് റെയഡ് ഏഴ് മണിക്കൂറിലേറെ നീണ്ടു. സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ ഇഡി സംഘത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കി തടഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്ന് പുസ്തകങ്ങളും ലാപ്ടോപ്പുകളും ലഘുലേഘകളും ഇഡി പിടിച്ചെടുത്തു.

ഇന്നലെ രാവിലെ 10 മണിയോടെ തുടങ്ങിയ പോപ്പുലർ ഫ്രണ്ട് സംസ്ഥാനകമ്മറ്റി ഓഫീസ് റെയ്ഡ് വൈകിട്ട് അഞ്ചേ മുക്കാലോടെയാണ് അവസാനിച്ചത്. റെയ്ഡ് വിവരം അറിഞ്ഞ് നൂറ് കണക്കിന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഹെഡ് ഓഫീസിന് പുറത്ത് തടിച്ച് കൂടിയിരുന്നു.

റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥർക്കെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി. സായുധ പൊലിസിന്‍റെയും കമാന്‍റോസിന്‍റെയും കാവലിലായിരുന്നു എല്ലാ പരിശോധനകളും നടന്നത്.

തിരുവനന്തപുരത്തെ കരമന അഷറഫ് മൌലവിയുടെ റെയ്ഡിനിടെ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധവുമായെത്തി. കൊച്ചി കളമശ്ശേരിയിലെ അബ്ദുറ്ഹമാന്‍റെ വീട്ടിലെ പരിശോധനയ്ക്കിടയിലും പ്രതിഷേധമുണ്ടായി.

undefined

ഇഡി ദില്ലി യൂണിറ്റിന്‍റെ നിർദ്ദശപ്രകാരം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം യൂണിറ്റുകളാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. സിആർപിഎഫിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു കോഴിക്കോട്ടെ ഓഫീസിലെ പരിശോധന.

കൊച്ചിയിലും തിരുവനന്തപുരത്തും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഇഡിയുടെ പരിശോധനയ്ക്കെതിരെ പ്രതിഷേധവുമായെത്തിയത് സംഘര്‍ഷത്തിനിടയാക്കി.

പോപ്പുലർ ഫ്രണ്ട് മീഞ്ചന്തയിലെ ഓഫീസിന് മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഓഫീസിനു മുന്നിൽ തടിച്ചു കൂടിയ പ്രവർത്തകരുടെ ദൃശ്യങ്ങൾ പൊലീസ് എടുത്തതാണ് വാക്കേറ്റത്തിന് ഇടയാക്കിയത്.