- Home
- News
- India News
- 500 മീറ്റര്‍ അകലെയുള്ള ശത്രുവിനെ വെടിവെച്ച് വീഴ്ത്താം; 2290 കോടിക്ക് ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യ
500 മീറ്റര്‍ അകലെയുള്ള ശത്രുവിനെ വെടിവെച്ച് വീഴ്ത്താം; 2290 കോടിക്ക് ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യ
ചൈനയുമായും പാകിസ്ഥാനുമായും അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്ക് മേഖലയില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. പാകിസ്ഥാന്‍ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതും ഇന്ത്യക്ക് തലവേദനയാണ്.

അമേരിക്കയില്‍ നിന്ന് 72,000ത്തിലധികം അസോള്‍ട്ട് റൈഫിളുകളടക്കം 2290 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തലവനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അമേരിക്കന്‍ കമ്പനിയായ സിഗ് സോറില്‍ നിന്ന് തോക്കുകള്‍ വാങ്ങാന്‍ 780 കോടി രൂപ അനുവദിച്ചു. നിലവില്‍ 13 ലക്ഷം സൈനികര്‍ക്ക് 72,400 സിഗ് സോര്‍ തോക്കുകളാണ് സൈന്യത്തിന്റെ പക്കലുള്ളത്.

ഫാസ്റ്റ് ട്രാക്ക് പ്രൊക്വര്‍മെന്റില്‍ ഉള്‍പ്പെടുത്തി 647 കോടി രൂപയുടെ കരാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഒപ്പിട്ടിരുന്നു. 500 മീറ്റര്‍ അകലെ നിന്ന് ശത്രുവിനെ വെടിവെച്ച് വീഴ്ത്താമെന്നതാണ് അമേരിക്കന്‍ തോക്കിന്റെ പ്രത്യേകത.

സ്മാര്‍ട്ട് ആന്റ് എയര്‍ഫീല്‍ഡ് ആയുധങ്ങള്‍ക്കായി 970 കോടിയും എച്ച് എഫ് ട്രാന്‍സ് റിസീവര്‍ സെറ്റുകള്‍ക്ക് 540 കോടിയുമാണ് തിങ്കളാഴ്ച അനുമതി നല്‍കിയത്. റഷ്യന്‍ എകെ-203 തോക്കുകള്‍ രാജ്യത്ത് നിര്‍മ്മിക്കുന്ന പദ്ധതി വൈകുന്നതിനാലാണ് സൈന്യം വിദേശ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ 880 കോടി രൂപക്ക് ഇസ്രായേലില്‍ നിന്ന് 16479 ലൈറ്റ് മെഷീന്‍ തോക്കുകള്‍ വാങ്ങിയിരുന്നു. അതേസമയം ഇത്രയും തോക്കുകള്‍ വാങ്ങുമെങ്കിലും സൈന്യത്തിന്റെ ആവശ്യത്തിന് മതിയാകില്ലെന്നാണ് വിലയിരുത്തല്‍. 300 മീറ്റര്‍ റേഞ്ചുള്ള എകെ-203 തോക്കുകളാണ് ഏറ്റവും കൂടുതല്‍ ആവശ്യം.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.71 ലക്ഷം എകെ-203 തോക്കുകള്‍ ഉത്തര്‍പ്രദേശിലെ കോര്‍വ ഓര്‍ഡന്‍സ് ഫാക്ടറിയില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ വില സംബന്ധമായ പ്രശ്‌നമുള്ളതിനാല്‍ പദ്ധതി ഇതുവരെ തുടങ്ങിയിട്ടില്ല.

ന്യായമായ വിലക്ക് ആയുധങ്ങള്‍ ഫാക്ടറിയില്‍ നിന്ന് ലഭ്യമാക്കാന്‍ പ്രതിരോധ മന്ത്രാലയം കോസ്റ്റിംഗ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. 4358 കോടിക്കാണ് 6.71 ലക്ഷം തോക്കുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍, ഇന്ത്യന്‍ കമ്പനിയും റഷ്യന്‍ റോസോന്‍ബോറോന്‍എക്‌സ്‌പോര്‍ട്ടും കലാഷ്‌നിക്കോവ് കമ്പനിയും വില അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയതോടെ പദ്ധതി അനിശ്ചിതത്വത്തിലായി.

ചൈനയുമായും പാകിസ്ഥാനുമായും അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത്.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്ക് മേഖലയില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. പാകിസ്ഥാന്‍ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതും ഇന്ത്യക്ക് തലവേദനയാണ്.

India China border

India China border
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam