അന്ന് ഏകാന്ത ധ്യാനത്തിനെത്തി; 6 മാസങ്ങള്‍ക്ക് ശേഷം കേദാര്‍നാഥ് ക്ഷേത്രം തുറന്നപ്പോള്‍ ആദ്യ പൂജ പ്രധാനമന്തി വക

First Published Apr 29, 2020, 10:21 PM IST

2019 തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് യാത്രയും രുദ്ര ഗുഹയിലെ ഏകാന്തധ്യാനം ഏറെ ചര്‍ച്ചയായിരുന്നു. മോദി മെയ് മാസം 18ാം തിയതി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തിയത്. അവസാന ഘട്ട തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ധ്യാനവും കേദാര്‍നാഥ് സന്ദര്‍ശനവും മോദിക്ക് രാഷ്ട്രീയമായി ഗുണം ചെയ്തു എന്നാണ് ബിജെപിയുടെ ഗംഭീര ജയം തെളിയിച്ചത്. ഇപ്പോള്‍ ആറ് മാസത്തെ ശീതകാലത്തെ അടച്ചിടലിന് ശേഷം കേദാര്‍നാഥ് ക്ഷേത്രം വീണ്ടും തുറന്നപ്പോള്‍ ആദ്യ പൂജയും പ്രധാനമന്ത്രിയുടെ വക തന്നെയായിരുന്നു