ദില്ലിയും കീഴടക്കി വെട്ടുക്കിളികള്‍
ആഫ്രിക്കയില്‍ നിന്ന് കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ സോമാലിയയില്‍ നിന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് അവര്‍ പറന്നുയര്‍ന്നത്. ആഫ്രിക്കന്‍ വന്‍കരയില്‍ നിന്ന് ഗള്‍ഫ് കടലിടുക്ക് വഴി ഇറാന്‍ ഇറാഖിലേക്ക് ഒരു കൂട്ടും നീങ്ങിയപ്പോള്‍ മറ്റൊരു കൂട്ടം നേരെ പാകിസ്ഥാനിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും കടന്നു കയറിയിരിക്കുന്നു. മറ്റാരുമല്ല അത് വെട്ടുക്കിളികള്‍. കര്‍ഷകരുടെ നെഞ്ചില്‍ കനല്‍ കോറിയിട്ട് അവരിന്നും പറന്നുയരുന്നു. ഇന്ത്യയില്‍ തന്നെ ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങള്‍ കടന്ന് ഇപ്പോള്‍ അവര്‍ ദില്ലിയിലേക്ക് അക്രമം അഴിച്ച് വിട്ടിരിക്കുകയാണ്.

ഉത്തരേന്ത്യയിൽ രൂക്ഷമായ വെട്ടുകിളി ശല്യം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഊർജിത നീക്കം തുടങ്ങി.

രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന, ഗുജറാത്ത്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വെട്ടുകിളി നിയന്ത്രണ പ്രവർത്തങ്ങൾ നടക്കുകയാണെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു.

60 കൺട്രോൾ ടീമുകളും 12 ഡ്രോണുകളും ഉപയോഗിച്ചാണ് നിയന്ത്രണ പ്രവർത്തനം.

രാജസ്ഥാനിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഡ്രോൺ ഉപയോഗിച്ച് വെട്ടുകിളിയെ നിയന്ത്രിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്നും കൃഷി മന്ത്രാലയം വ്യക്തമാക്കി.

ദേശീയ തലസ്ഥാന മേഖലയായ ഗുരുഗ്രാമിൽ നിന്നാണ് വീണ്ടും വെട്ടുകിളി ആക്രമണത്തിന്റെ റിപ്പോർട്ടുകൾ പുറത്ത് വന്നത്.

കൃഷിയിടങ്ങൾക്ക് പിന്നാലെ നഗരത്തിലെ റസിഡൻഷ്യൽ മേഖലകളിൽ ഉൾപ്പെടെ വെട്ടുകിളി പറന്ന് എത്തിയതോടെ താമസക്കാർ പരിഭ്രാന്തിയിലായി.

നിലവിൽ തെക്ക് പടിഞ്ഞാറൻ ദില്ലി അതിർത്തി വഴി ഉത്തർപ്രദേശിലേക്കാണ് ഇവയുടെ സഞ്ചാരം.

ഹരിയാനിൽ നിലവിൽ കാർഷിക വിളകൾക്ക് നാശനഷ്ടമില്ലെന്നാണ് റിപ്പോർട്ടുകൾ.

തെക്ക് പടിഞ്ഞാറൻ ദില്ലിയിലെ കർഷകർക്കും ദില്ലി സർക്കാർ ജാഗ്രത നിർദ്ദേശം നൽകി.

നഗരമേഖലകൾ സഞ്ചാരപാതിയിൽ ഉൾപ്പെട്ടതോടെ ജനങ്ങൾക്കും ദില്ലി സർക്കാർ ജാഗ്രത നിർദ്ദേശം നൽകി.

വെട്ടുകിളി വീടിനകത്ത് കയറാതിരിക്കാൻ വാതിലുകളും ജനാലകളും അടച്ചിടുക.

ചെടികൾ പ്ലാസ്റ്റിക് കവറുകൾ കൊണ്ടു മൂടുക, വലിയ ശബ്ദം ഉണ്ടാക്കി ഇവയെ അകറ്റുക തുടങ്ങിയ നർദ്ദേശങ്ങൾ നഗരത്തിലെ താമസക്കാർക്ക് നല്കിയിട്ടുണ്ട്.

വെട്ടുകിളിക്കെതിരെ കീടനാശിനി തളിക്കാനും നിർദ്ദേശമുണ്ട്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam