മഹാമാരിയിലും കരുതല്‍; തൊഴിലാളികള്‍ സ്വന്തം ഗ്രാമത്തിലേക്ക്
അങ്ങനെയൊരു അന്തർദേശീയ തൊഴിലാളി ദിനത്തിനൊടുവിൽ ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്കുള്ള തീവണ്ടിയില്‍ ഇടംപിടിച്ചു. മുമ്പ് കണ്ടിട്ടില്ലാത്തൊരു തിരിച്ചു പോക്കിനാണ് ഇന്നലെ ഇന്ത്യന്‍ റെയില്‍വേ തുടക്കം കുറിച്ചിരിക്കുന്നത്. കലാപങ്ങളും മഹാമാരികളുമാണ് സാധാരണയായി ഇന്ത്യയില്‍ പലായനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നത്. എന്നാൽ, ഇന്നലെ ആലുവയിൽ നിന്നും ഭുവനേശ്വറിലുള്ള തങ്ങളുടെ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളുടെ മുഖത്ത് ഭയമായിരുന്നില്ല. ഇതുവരെ കരുതൽ തന്നവരോടുള്ള നന്ദിയും ഈ മഹാമാരിയുടെ കാലത്തും വീടണയാൻ കഴിയുന്നതിലുള്ള ആശ്വാസവുമായിരുന്നു, ആ മുഖങ്ങളില്‍. രാജ്യത്തെ സാധാരണക്കാരായ തൊഴിലാളികൾ അങ്ങനെ തങ്ങളുടെ രാജ്യത്തിന്‍റെ കടമ അനുഭവിച്ചറിഞ്ഞു. ആഴ്ചകള്‍ക്ക് ശേഷം ഒറ്റ കൊവിഡ് 19 കേസ് പോലും രേഖപ്പെടുത്താത്ത ദിവസമാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ നിന്നും യാത്ര തുടങ്ങിയതെന്നത് കേരളത്തിന് മറ്റൊരു അഭിമാനമാണ്. ചിത്രങ്ങള്‍ : ഏഷ്യാനെറ്റ് ക്യാമറാമാന്മാരായ ധനേഷ് പയ്യന്നൂര്‍, സോളമന്‍ റാഫേല്‍, ഷെഫീഖ് മുഹമ്മദ്.

മഹാമാരിയുടെ വരവോടെ ലോക്ഡൗണിലേക്ക് രാജ്യം നീങ്ങി. ഇതോടെ ഇതരസംസ്ഥാന തൊഴിലാളികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കിടയിലുണ്ടായ ധാരണയില്ലായ്മയാണ് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടന്ന തൊഴിലാളികളുടെ യാത്രയ്ക്ക് വിലങ്ങ് തടിയായത്.

ജനുവരിയില്‍ തന്നെ ലോകാരോഗ്യ സംഘടന കൊവിഡ്19 മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മാര്‍ച്ച് 24 ന് പെടുന്നനെ രാജ്യം ലോക്ഡൗണിലേക്ക് നീങ്ങുകയായിരുന്നു.

യാതൊരു തയ്യാറെടുപ്പുമില്ലാതെ ലോക്ഡൗണിലേക്ക് നീങ്ങിയതോടെ സാധാരണക്കാരും ഇതരസംസ്ഥാന തൊഴിലാളികളും അക്ഷരാര്‍ത്ഥത്തില്‍പ്പെട്ടുപോയി. കേരളം പോലെ ചില സംസ്ഥാനങ്ങള്‍ തങ്ങളുടെ സംസ്ഥാനത്തുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും മറ്റ് കാര്യങ്ങളും എത്തിച്ചപ്പോള്‍, രാജ്യ തലസ്ഥാനത്ത് നിന്ന് 300 - 400 കിലോമീറ്റര്‍ ദൂരത്തുള്ള തങ്ങളുടെ ഗ്രാമങ്ങളിലേക്ക് അവര്‍ നടക്കുകയായിരുന്നു.

തൊട്ട് മുമ്പ് ദില്ലിയില്‍ ഉണ്ടായ കലാപം സൃഷ്ടിച്ച അനിശ്ചിതത്വത്തിനൊടുവില്‍പ്പെടുന്നനെ ലോക്ഡൗണും വന്നതോടെ ദിവസവേതനക്കാരായ തൊഴിലാളികള്‍ ദില്ലിയിലെ മഹാ വീഥിയില്‍ ഒറ്റപ്പെട്ടുപോയി. തൊഴിലാളികളുടെ ഭയാശങ്കകള്‍ ഒഴിവാക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പരാജയപ്പെടുകയും ചെയ്തു.

ഇതിനിടെ ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ ദില്ലിയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് നടന്നു തുടങ്ങിയിരുന്നു. ചിലര്‍ വീട്ടിലേക്ക് പോകവേ പാതി വഴിയില്‍ മരിച്ചു വീണെന്ന വാര്‍ത്തകളും പുറകേയെത്തി.

34 മണിക്കൂര്‍ ദൗര്‍ഘ്യമുള്ള യാത്രയ്ക്കിടെ ട്രെയിനിന് മറ്റ് സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കില്ല. സ്റ്റോപ്പുകള്‍ ഇല്ലാത്തത് കൊണ്ട് തന്നെ യാത്രക്കാര്‍ക്ക് ഒന്നര ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും സര്‍ക്കാര്‍ റെയില്‍ സ്റ്റേഷനില്‍ സംഭരിച്ചിരുന്നു. ഇത് യാത്രക്കാര്‍ക്ക് നല്‍കിയാണ് ഇവരെ യാത്രയാക്കിയത്.

തൊഴിലാളികളുടെ പലായനം രൂക്ഷമായതോടെ ഇവര്‍ക്കായി ബസുകള്‍ ഏര്‍പ്പാടാക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന്, പതിനായിരക്കണത്തിന് തൊഴിലാളികളെ ഹരിയാന, ഒറീസ, രാജസ്ഥാന്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ബസുകളില്‍ എത്തിക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറായി.

ദില്ലിയില്‍ നിന്ന് തൊഴിലാളികള്‍ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നുണ്ടെന്ന വാര്‍ത്ത വന്നതോടെ കേരളത്തില്‍ കോട്ടയത്തും ആലപ്പുഴയിലും എറണാകുളത്തും ഇതരസംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങി.

ഭക്ഷണം കിട്ടുന്നില്ലെന്നായിരിന്നു ഇവരുടെ ആരോപണം. എന്നാല്‍ ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും തൊഴിലാളികളെ മറ്റാരോ തെറ്റിദ്ധരിപ്പിക്കയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.

ഇതിനിടെ, ദില്ലിയില്‍ ഉദ്യോഗസ്ഥരും ഇതരസംസ്ഥാനതൊഴിലാളികളും തമ്മില്‍ ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ നാല് തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റു.

തുടര്‍ന്ന് യമുനയില്‍ ചാടിയ നാല് പേരില്‍ ഒരാള്‍ മുങ്ങി മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ദില്ലിയിലെ അഭയ കേന്ദ്രത്തിന് തീയിട്ടത് ഏറെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംഭവത്തില്‍ ആറ് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.

ഇതരസംസ്ഥനാ തൊഴിലാളികളുടെ ആശങ്കകള്‍ അകറ്റാന്‍ സംസ്ഥനങ്ങള്‍ പരാജയപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളില്‍ കുടിങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിനുള്ള തൊഴിലാളികളെ സ്വന്തം ഗ്രാമങ്ങളിലേക്ക് മടക്കികൊണ്ടു പോകാന്‍ കേന്ദ്രം നിര്‍ബന്ധിതരായി. എന്നാല്‍ കേരളത്തില്‍ നിന്നടക്കമുള്ള കുടിയേറ്റ തൊഴിലാളികളെ ബസില്‍ അവരവരുടെ നാട്ടിലെത്തിക്കണമെന്ന് കേന്ദ്രം ആദ്യം ആവശ്യപ്പെട്ടു.

എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് സംസ്ഥാനങ്ങള്‍ ഓരേ സ്വരത്തില്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ഒറീസയിലേക്ക് ബസില്‍ പോകയെന്നത് പ്രായോഗികമായ നിര്‍ദ്ദേശമായിരുന്നില്ല. ഇതേ തുടര്‍ന്ന് ശ്രമിക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്‍ കേന്ദ്രം നിര്‍ബന്ധിതരി. കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചതോടെ റെയില്‍വേ രാജ്യത്തെ തൊഴിലാളികള്‍ക്കായി പ്രത്യേക ടെയിന്‍ ഓടിക്കാന്‍ തയ്യാറായി.

തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിലെത്തിക്കാന്‍, സംസ്ഥാനങ്ങള്‍ പണം നല്‍കണമെന്ന് റെയില്‍ വേ ആവശ്യപ്പെട്ടു. മഹാമാരിയുടെ കാലത്തും തൊഴിലാളി വിരുദ്ധ നിലപാടെടുത്ത റെയില്‍വേയുടെ നടപടിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി.

തൊഴിലും കൂലിയുമില്ലാതാക്കിയ മഹാമാരിക്കിടെ പാവപ്പെട്ട തൊഴിലാളികളില്‍ നിന്ന് പണം ഈടാക്കുന്ന റെയില്‍വേ നടപടി അപമാനകരമാണെന്നും സ്വന്തം പേരില്‍ മോദി സ്വരൂപിച്ച ഫണ്ട് എന്താണ് ചെയ്തതെന്നും യെച്ചൂരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

3.60 ലക്ഷം അതിഥി തൊഴിലാളികള്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാറിന്‍റെ കണക്ക്. ഇവരില്‍ മഹാഭൂരിപക്ഷവും നാട്ടില്‍ പോകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.

അങ്ങനെയെങ്കില്‍ ഒരു വലിയ തുകതന്നെ സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേക്ക് നല്‍കേണ്ടി വരും. പ്രളയകാലത്തെ സഹായങ്ങള്‍ക്ക് കേന്ദ്രം പണം ആവശ്യപ്പെട്ടത് പോലൊരു പ്രതിസന്ധിയാണ് കേരളത്തെ സംബന്ധിച്ച് റെയില്‍വേയുടെ തീരുമാനം.