അരുണ്‍ ജെയ്റ്റ്ലി ജീവിത രേഖ

First Published 24, Aug 2019, 2:17 PM IST

മുന്‍ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റലി (66) അന്തരിച്ചു. ദില്ലി എയിംസില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റലി മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ് പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു.- ഇദ്ദേഹത്തിന്‍റെ ജീവിത രേഖ

1952 ഡിസംബർ 28ന് അഭിഭാഷകനും പഞ്ചാബിയുമായ മഹാരാജ് കിഷൻ ജയ്റ്റ്ലിയുടെയും രത്തൻപ്രഭ ജയ്റ്റ്ലിയുടെയും മകനായി ഡൽഹിയിൽ ജനനം 1960-69 ഡൽഹി സെന്‍റ് സേവിയേഴ്സ് സ്കൂളിൽ പഠനം

ഡൽഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിലെ ബിരുദ പ‌ഠനകാലത്ത് എബിവിപിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. 1973 - കൊമേഴ്സിൽ ബിരുദം നേടി. 1974 - ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ അധ്യക്ഷൻ അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത് അംബാല ജയിലിലും പിന്നീട് തീഹാർ ജയിലിലുമായി 19 മാസം തടവിൽക്കഴിഞ്ഞു.

1977 - ഡൽഹി സർവകലാശാലയിൽനിന്നും നിയമ ബിരുദം. 1977 - എബിവിപി ദില്ലി അധ്യക്ഷനും അഖിലേന്ത്യാ സെക്രട്ടറിയുമായി. 1980 - യുവമോർച്ച അധ്യക്ഷൻ. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.

1999-ൽ ബിജെപി ദേശീയ വക്താവ്

1999-ൽ ബിജെപി ദേശീയ വക്താവ്

1982 മേയ് 24 - സംഗീത ദോഗ്രയുമായി വിവാഹം,

ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ഓഗസ്റ്റ് 28ന് കൊണ്ടുവന്ന ജൻധൻ യോജന വലിയ മുന്നേറ്റമായിരുന്നു. 55ഓളം സ്കീമുകളുടെ സബ്സിഡി തുക ആധാർ കാർഡുമായി ബന്ധിപ്പിച്ച ഈ അക്കൗണ്ട് വഴി കൈമാറിയതിലൂടെ ഒരു ലക്ഷം കോടി രൂപ ചോർന്നു പോകുന്നത് തടയാൻ കഴിഞ്ഞു.

1989 - അഡീഷണൽ സോളിസിറ്റർ ജനറൽ ആയി വി പി സിങ് സർക്കാർ നിയമിച്ചു. 1990 ജനുവരി - ഡൽഹി ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനായി. 1991 മുതൽ ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗം

1999 ഒക്ടോബർ 13 - വാജ്പേയി മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയോടെ വാർത്താവിതരണ വകുപ്പ് സഹമന്ത്രി. രാംജെത് മലാനി നിയമ മന്ത്രിസ്ഥാനം രാജിവെച്ചതിനെത്തുടർന്ന് നിയമ, കമ്പനി കാര്യങ്ങളുടെ അധിക ചുമതല

2000 - ഗുജറാത്തിൽ നിന്ന് രാജ്യസഭാംഗമായി, പിന്നീട് 2006ലും 2012ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2000 നവംബർ - നിയമ, നീതിന്യായ വകുപ്പുകളുടെയും ഷിപ്പിങ് മന്ത്രാലയത്തിന്‍റെയും ചുമതലയുള്ള ക്യാബിനറ്റ് മന്ത്രി. 2002 ജൂലൈ 01 - ബിജെപി ദേശീയ സെക്രട്ടറിയും ദേശീയ വക്താവും

2001 - നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാവാൻ സുപ്രധാന പങ്ക് വഹിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാൻ വാജ്പേയി ആവശ്യപ്പെട്ടപ്പോഴും മോദിക്ക് ഉറച്ച പിന്തുണയേകിയതിന് മുന്നിൽ ജയ്റ്റ്ലി ആയിരുന്നു

2002ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ചുമതല പാർട്ടി ഏൽപ്പിച്ചത് ജയ്റ്റ്ലിയെ ആയിരുന്നു. പിന്നീട് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദിയുടെ പേര് ആദ്യം നിർദേശിക്കുന്നതും ജയ്റ്റ്ലി ആയിരുന്നു. അമിത് ഷായുടെ ഉയർച്ചയ്ക്കു മുൻപുവരെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ തയ്യാറാക്കിയതും ബിജെപിയെ ഒരു ഡസനിലേറെ സംസ്ഥാനങ്ങളിൽ വിജയത്തിലെത്തിച്ചതും ജയ്റ്റ്ലിയുടെ നേതൃത്വത്തിലായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദിക്കും അമിത് ഷായ്ക്കുമെതിരായ കേസുകൾ കൈകാര്യം ചെയ്തതും ജയ്റ്റ്ലിയുടെ നേതൃത്വത്തിലായിരുന്നു

2003 ജനുവരി 29 - നിയമം, വാണിജ്യം, വ്യവസായ വകുപ്പുകളുടെ ക്യാബിനറ്റ് മന്ത്രി. 2004 - ബിജെപി ജനറൽ സെക്രട്ടറി. 2006 - രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2009 ജൂൺ 3 - രാജ്യസഭയിൽ പ്രതിപക്ഷ നേതാവ്. രണ്ടാം യുപിഎ മന്ത്രിസഭയിൽ ആദ്യം ധനകാര്യവും പിന്നെ ആഭ്യന്തരവും കൈകാര്യം ചെയ്തിരുന്ന പി ചിദംബരവുമായി നടന്ന നീണ്ട വാദപ്രതിവാദങ്ങൾ കോടതിയിൽ രണ്ട് മുതിർന്ന അഭിഭാഷകർ ഏറ്റുമുട്ടുന്നതിനു സമാനമായിരുന്നു. 2012 - രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

2014 - പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ അമൃതസർ മണ്ഡലത്തിൽ ക്യാപ്റ്റൻ അമരീന്ദർ സിങിനോട് പരാജയപ്പെട്ടു. ജയ്റ്റ്ലി നേരിട്ട ഏക ലോക്സഭ തിരഞ്ഞെടുപ്പും ഇതായിരുന്നു. രാജ്യസഭാംഗമായ ജയ്റ്റ്ലി ഒന്നാം മോദി മന്ത്രിസഭയിൽ രണ്ടാമനായി ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രിയായി. സുപ്രധാന വകുപ്പുകളായ പ്രതിരോധവും , വാർത്താവിതരണവും കൈകാര്യം ചെയ്തിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഒന്നാം മോദി സർക്കാരിന്‍റെ ആദ്യ വർഷങ്ങളിൽ ഇടിഞ്ഞു നിന്നത് ജയ്റ്റ്ലിക്ക് അനുഗ്രഹമായി.

ധനകാര്യ വിദഗ്ധനല്ലാത്ത ജയ്റ്റ്ലി ധനകാര്യമന്ത്രി ആയിരിക്കെയാണ് നരേന്ദ്രമോദി സുപ്രധാന സാമ്പത്തിക നടപടികൾ കൈക്കൊണ്ടത്. ഫെഡറലിസം ശക്തിപ്പെടുത്താനെന്നു പറഞ്ഞ് പ്ലാനിങ് കമ്മീഷൻ എടുത്ത് കളഞ്ഞ് പകരം നീതി ആയോഗ് കൊണ്ടുവന്നത് സുപ്രധാന ചുവടുവെയ്പായിരുന്നു. സാമ്പത്തിക രംഗത്തെ സർജിക്കൽ സ്ട്രൈക്കായി വിശേഷിപ്പിച്ച നോട്ട് നിരോധനവും, ഒരു രാജ്യം ഒരു നികുതി എന്ന അടിസ്ഥാനത്തിൽ ജിഎസ്ടി നടപ്പാക്കിയതും ജയ്റ്റ്ലിയുടെ കീഴിലാണ്. പ്രണബ് മുഖർജിയും പി ചിദംബരവും സംസ്ഥാനങ്ങളുമായി സമവായം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടിടത്ത് ജയ്റ്റ്ലി വിജയിച്ചു. രാഷ്ട്രീയം മാറ്റി വെച്ച് ഓരോ കാര്യങ്ങളും തികച്ചും ജനാധിപത്യപരമായാണ് ചർച്ച ചെയ്ത് സമവായത്തിലെത്തിയതെന്ന് പ്രതിപക്ഷ നേതാക്കൾ പോലും സമ്മതിക്കുന്നു. റെയിൽ ബജറ്റ് പൊതു ബജറ്റിനോട് ചേർത്ത് ഒറ്റ ബജറ്റാക്കുകയും ചെയ്തു. പൊതു ബജറ്റ് ഫെബ്രുവരി ഒന്നിലേക്ക് നേരത്തെ ആക്കിയതും ജയ്റ്റ്ലി തന്നെ.

കടക്കെണിയിലകപ്പെട്ട കോർപ്പറേറ്റ് കമ്പനികളെ കൈകാര്യം ചെയ്യാൻ Insolvency and Bankruptcy Code Bill അവതരിപ്പിച്ചു. ബാങ്കിങ് മേഖലയിൽ പി ജെ നായക് സമിതി ശുപാർശക‌ൾ നടപ്പിലാക്കി. റിസർവ് ബാങ്കിനെ വരുതിയിൽ കൊണ്ടുവരാൻ പുതിയ ധനനയ സമിതിക്ക് രൂപം നൽകി. കീഴുദ്യോഗസ്ഥർക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിക്കുന്ന ജയ്റ്റ്ലിയെ ഡ്രീം ബോസ് എന്നാണ് ഒന്നാം മോദി സർക്കാരിലെ സാമ്പത്തിക ഉപദേഷ്ഠാവായിരുന്ന അരവിന്ദ് സുബ്രമണ്യം വിശേഷിപ്പിച്ചിരുന്നത്.

കടക്കെണിയിലകപ്പെട്ട കോർപ്പറേറ്റ് കമ്പനികളെ കൈകാര്യം ചെയ്യാൻ Insolvency and Bankruptcy Code Bill അവതരിപ്പിച്ചു. ബാങ്കിങ് മേഖലയിൽ പി ജെ നായക് സമിതി ശുപാർശക‌ൾ നടപ്പിലാക്കി. റിസർവ് ബാങ്കിനെ വരുതിയിൽ കൊണ്ടുവരാൻ പുതിയ ധനനയ സമിതിക്ക് രൂപം നൽകി. കീഴുദ്യോഗസ്ഥർക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിക്കുന്ന ജയ്റ്റ്ലിയെ ഡ്രീം ബോസ് എന്നാണ് ഒന്നാം മോദി സർക്കാരിലെ സാമ്പത്തിക ഉപദേഷ്ഠാവായിരുന്ന അരവിന്ദ് സുബ്രമണ്യം വിശേഷിപ്പിച്ചിരുന്നത്.

ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ഓഗസ്റ്റ് 28ന് കൊണ്ടുവന്ന ജൻധൻ യോജന വലിയ മുന്നേറ്റമായിരുന്നു. 55ഓളം സ്കീമുകളുടെ സബ്സിഡി തുക ആധാർ കാർഡുമായി ബന്ധിപ്പിച്ച ഈ അക്കൗണ്ട് വഴി കൈമാറിയതിലൂടെ ഒരു ലക്ഷം കോടി രൂപ ചോർന്നു പോകുന്നത് തടയാൻ കഴിഞ്ഞു.

ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ഓഗസ്റ്റ് 28ന് കൊണ്ടുവന്ന ജൻധൻ യോജന വലിയ മുന്നേറ്റമായിരുന്നു. 55ഓളം സ്കീമുകളുടെ സബ്സിഡി തുക ആധാർ കാർഡുമായി ബന്ധിപ്പിച്ച ഈ അക്കൗണ്ട് വഴി കൈമാറിയതിലൂടെ ഒരു ലക്ഷം കോടി രൂപ ചോർന്നു പോകുന്നത് തടയാൻ കഴിഞ്ഞു.

2018ൽ വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018-19ലെ ബഡ്ജറ്റും, 2019-20ലെ ഇടക്കാല ബഡ്ജറ്റും അനാരോഗ്യം കാരണം അവതരിപ്പിക്കാൻ കഴിഞ്ഞില്ല അനാരോഗ്യത്താൽ ഔദ്യോഗിക ചുമതലകളിൽ നിന്ന് മാറിനിന്ന കാലയളവിൽപോലും സർക്കാരിനെ പ്രതിരോധിക്കാൻ ബ്ലോഗിലൂടെ ജയ്റ്റ്ലി ശ്രമിച്ചിരുന്നു. ഇതിനാൽ പ്രതിപക്ഷ നേതാക്കൾ അദ്ദേഹത്തെ ബ്ലോഗ് മന്ത്രി എന്നും പരിഹസിച്ചിരുന്നു. ഏറ്റവും വലിയ സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പാക്കിയെങ്കിലും സാമ്പത്തിക രംഗത്ത് തുടരുന്ന മാന്ദ്യവും, വർധിച്ചു വരുന്ന തൊഴിലില്ലായ്മയും, കർഷക പ്രക്ഷോഭങ്ങളും ജയ്റ്റ്ലിക്കു തിരിച്ചടിയായി.

റിസർവ് ബാങ്ക് ഗവർണർ പദവിയിൽ രണ്ടാമതൊരു ടേം കൂടി വേണ്ടെന്നു വെച്ചു രഘുറാം രാജൻ പടിയിറങ്ങിയതും അടുത്ത ആർബിഐ ഗവർണർ ഉർജിത് പട്ടേലുമായുള്ള തർക്കങ്ങളും മുഖ്യ സാമ്പത്തിക ഉപദേഷ്ഠാവ് അരവിന്ദ് സുബ്രഹ്മണ്യം രാജി വെച്ചതും ഡ്രീം ബോസ് എന്ന പേരിന് കരിനിഴൽ വീഴ്ത്തി. പശ്ചാത്തല വികസനത്തിന് ഫണ്ട് ഒരുക്കുന്ന IL&FS തകർന്നടിയുന്നതും NBFS മേഖല അതിഗുരുതരാവസ്ഥയിലുമാകുന്നതും കാണേണ്ടി വന്നു.

പണപ്പെരുപ്പം 7.2 ശതമാനത്തിൽനിന്നും 2.9 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞെങ്കിലും ദ്രുതഗതിയിൽ വളർന്നിരുന്ന സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലാക്കിയെന്ന ആക്ഷേപവും നേടി. ബാങ്കുകളിലെ കിട്ടാക്കടം തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. 2019ലെ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം മൽസരിച്ചിരുന്നില്ല. അനാരോഗ്യം കാരണം രണ്ടാം മോദി മന്ത്രിസഭയിൽ അംഗമാകാനില്ലെന്ന് മന്ത്രിസഭാ രൂപീകരണത്തിനു മുൻപു തന്നെ മോദിക്ക് കത്തെഴുതിയിരുന്നു.

loader