പൗരത്വ ഭേദഗതി ബില്‍; ജന്മദേശത്ത് സ്വന്തം പൗരത്വം തെളിയിക്കേണ്ടിവരുന്നവരുടെ പ്രതിഷേധങ്ങള്‍

First Published 11, Dec 2019, 10:25 AM

ദേശീയ പൗരത്വ നിയമഭേദഗതി ബില്ല് ഇന്ന് രാജ്യസഭയുടെ പരിഗണനയ്ക്ക് വരുമ്പോൾ എൻഡിഎ, യുപിഎ സഖ്യങ്ങളുടെ ഒപ്പം ആരൊക്കെയുണ്ട് എന്നത് നിർണായകമാണ്. 12 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ബില്ല് ലോക്സഭ പാസ്സാക്കിയത്. രാജ്യസഭയിലും അത്തരം നീണ്ട ചർച്ചകൾ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ബില്ല് പരിഗണിക്കുക. ബില്ല് പാസ്സാകുമെന്ന കാര്യത്തിൽ ഭരണകക്ഷിയായ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നാണ് സൂചന. ലോക്സഭയിൽ മികച്ച ഭൂരിപക്ഷത്തോടെയാണ് ബില്ല് പാസ്സായത്. ലോക്സഭയിലെ ആൾബലം ഈ ഭൂരിപക്ഷത്തിന് ബിജെപിയെ സഹായിക്കുകയും ചെയ്തിരുന്നു. പക്ഷേ, രാജ്യസഭയിൽ ആ ഭൂരിപക്ഷം ബിജെപിക്കില്ല. അതുകൊണ്ട് തന്നെ കടമ്പ എളുപ്പവുമാകില്ല. എന്നാല്‍ ഇതേ സമയം ഇന്ത്യയിലെങ്ങും പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. അസമില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ പശ്ചിമബംഗാളിലും ദില്ലിയിലും തെരുവുകളിലേക്ക് പടര്‍ന്നു കഴിഞ്ഞു. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 12 മണി നീണ്ട ബന്ദ് അടക്കമുള്ള സമര പരിപാടികള്‍ അരങ്ങേറുകയാണ്. ത്രിപുരയില്‍ 48 മണിക്കൂര്‍ ഇന്‍റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ചു. അസം, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ജനങ്ങള്‍ തെരുവുകളില്‍ രാപ്പകലനേ പ്രതിഷേധത്തിലാണ്. കാണാം പൗരത്വംതെളിയിക്കേണ്ടി വരുന്ന ജനതയുടെ പ്രതിഷേധങ്ങള്‍. 
 

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader