ദില്ലി ചലോ; കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ പുതിയ സമിതിയെന്ന നിര്‍ദ്ദേശവുമായി സുപ്രീംകോടതി
First Published Dec 18, 2020, 12:59 PM IST
ഡിസംബറിലെ കൊടുംതണുപ്പിലേക്ക് ദില്ലി കടക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 3 ഡിഗ്രിയായിരുന്നു ദില്ലിയിലെ തണുപ്പ് ഇന്ന് അത് ആറ് ഡിഗ്രിയായി. എങ്കിലും തെരുവുകളില്‍ കെട്ടിയുയര്‍ത്തിയ താത്കാലിക കൂടാരങ്ങള്‍ വിട്ട് സമരമവസാനിപ്പിക്കാന്‍ കര്‍ഷകര്‍ ഒരുക്കമല്ലെന്നാണ് ദില്ലി അതിര്‍ത്തികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി റിക്ടര്‍ സ്കെയിലില്‍ 4.5 രേഖപ്പെടുത്തിയ ചെറിയ ഭൂമി കുലുക്കവും ദില്ലിയില്‍ രേഖപ്പെടുത്തി. ദില്ലി ചലോ എന്ന പേരില്‍ കര്‍ഷക സമരം 23 -ാം ദിവസത്തിലേക്ക് കടക്കുമ്പോഴും വിവാദ കര്‍ഷക നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്‍റെ നിലപാട്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ പി.

ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ ഫ്ലൈഓവറിന് താഴെയും സിംഗു, തിക്രി അതിര്‍ത്തികളിലുമായി കഴിഞ്ഞ 23 ദിവസമായി റോഡ് ഉപരോധിച്ച് നടക്കുന്ന കര്‍ഷകരുടെ സമത്തിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തികൊണ്ടിരിക്കുകയാണ്. ദില്ലിക്ക് പറപ്പെടുന്നതിനിടെ പൊലീസ് തടഞ്ഞതിനാല്‍ രാജസ്ഥാനിലെയും ഹരിയാനയിലെയും പാതയേരങ്ങളില്‍ കര്‍ഷകര്‍ സമരം തുടരുന്നു. കൊടും തണുപ്പിലും റോഡരികില്‍ പന്തല്‍കെട്ടി പാ വിരിച്ച് വെറും നിലത്താണ് കര്‍ഷകര്‍ കിടന്നുറങ്ങുന്നത്.

ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ 11 ദിവസം സൈക്കിളില്‍ യാത്ര ചെയ്ത് 60 കാരന്‍. ബിഹാര്‍ സിവാന്‍ സ്വദേശിയായ സത്യദേവ് മാഞ്ജിയാണ് ഇത്രയും ദൂരം സൈക്കിളില്‍ സഞ്ചരിച്ച് കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായി ദില്ലി-ഹരിയാന അതിര്‍ത്തിയിലെത്തിയത്. പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു. (ചിത്രം ANI, Read More ല്‍ ക്ലിക്ക് ചെയ്ത് കൂടുതല്‍ ചിത്രങ്ങള്‍ കാണുക )
Post your Comments