കാട്ടുതീയുടെ പേരില്‍ ഓസ്ട്രേലിയയില്‍ ഒട്ടകക്കശാപ്പ്
പടര്‍ന്നുപിടിച്ച കാട്ടുതീ അണയ്ക്കാന്‍ ആവശ്യമായ വെള്ളം കിട്ടാതായതോടെ പതിനായിരം ഒട്ടകങ്ങളെ വെടിവച്ച് കൊല്ലാന്‍ ഓസ്ട്രേലിയ തീരുമാനിച്ചു. സര്‍ക്കാര്‍ തീരുമാനം പുറത്ത് വന്ന അന്ന് തന്നെ കൊന്ന് തള്ളിയത് 1500 ഓളം ഓട്ടകങ്ങളെ. 2019 സെപ്തംബറില്‍ ആരംഭിച്ച കാട്ടുതീ ഓസ്ട്രേലിയയില്‍ ഭീകര നാശനഷ്ടമാണ് വിതച്ചത്. കാടുകളില്‍ കുടിവെള്ളം കിട്ടാതായതോടെ നിരവധി വന്യജീവികള്‍, മനുഷ്യവാസമുള്ള മേഖലയിലേക്ക് എത്താന്‍ തുടങ്ങി. ഇതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു വിചിത്ര തീരുമാനവുമായി എത്തിയത്. കാണാം ആ വേദനിപ്പിക്കുന്ന കാഴ്ചകള്‍.
130

കാട്ടുതീയുടെ പിന്നാലെ വരള്‍ച്ച നേരിടുന്ന മേഖലകളിലുള്ള വീടുകളിലേക്ക് വനപ്രദേശങ്ങളില്‍ നിന്ന് ഒട്ടകങ്ങള്‍ വന്‍തോതില്‍ എത്താന്‍ തുടങ്ങിയതാണ് സര്‍ക്കാറിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ഓസ്ട്രേലിയയിലെ വനംവകുപ്പ് അധികൃതര്‍ പറയുന്നു.

230
ജനവാസ മേഖലകളിലെ ജല സംഭരണികള്‍ ഇവ കൂട്ടമായെത്തി കാലിയാക്കുന്നത് കാട്ടുതീ തടയാനുള്ള പ്രവര്‍ത്തനങ്ങളേയും വലിയ തോതില്‍ ബാധിക്കുന്നതായി അധികൃതര്‍ പറയുന്നു.

330
വീടുകളിലേക്ക് കയറി വരുന്ന ഒട്ടകങ്ങള്‍ ആളുകളെ ആക്രമിക്കുകയും എസി അടക്കമുള്ള ഉപകരണങ്ങള്‍ തകര്‍ത്ത് വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതും ന്യൂ സൗത്ത് വെയില്‍സ് മേഖലയില്‍ ഏറെ പരാതികള്‍ക്ക് കാരണമായിരുന്നു.

430
വനമേഖലയിലെ ഒട്ടകങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയുടെ കണക്കുകള്‍ പ്രകാരം ഇവയുടെ എണ്ണം നിയന്ത്രിച്ചില്ലെങ്കില്‍ ഓരോ ഒമ്പത് വര്‍ഷങ്ങളില്‍ ഇരട്ടിയായി വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍.

530
പ്രത്യേക പരിശീലനം ലഭിച്ച ഷൂട്ടര്‍മാര്‍ ഹെലികോപ്റ്ററുകളില്‍ നിന്ന് ഒട്ടകങ്ങളെ വെടിവയ്ക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്.

630
നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പ് മേഖലയിലെ ആദിവാസി സമൂഹത്തിന്‍റെ അനുമതിക്കായി കാത്തിക്കുകയാണ് വനംവകുപ്പ്.

730
830
930
1030
1130
1230
1330
ഓസ്ട്രേലിയയിലെ നിരവധി ഇടങ്ങളില്‍ വെള്ളത്തിന് വേണ്ടി വനമേഖലയിലെ ഒട്ടകങ്ങള്‍ എത്തുന്നുണ്ട്.

1430
നാലുലക്ഷം കാറുകള്‍ പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന് തുല്യമായ കാര്‍ബണ്‍ എമിഷന്‍ മാത്രമേ പത്ത് ലക്ഷം ഒട്ടകങ്ങള്‍ സൃഷ്ടിക്കുന്നുള്ളൂവെന്നാണ് കണക്കുകള്‍ കാണുക്കുന്നത്.

1530
നിലവില്‍ ഓസ്ട്രേലിയയുടെ കാര്‍ബണ്‍ പുറംതള്ളലില്‍ ഇത്രകാലവും വനമേഖലയിലെ ഒട്ടകങ്ങളുടെ പങ്ക് കണക്കിലെടുത്തിരുന്നില്ല.

1630
കാര്‍ബണ്‍ പുറംതള്ളല്‍ തടയാനും ഒട്ടകങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് സഹായിക്കുമെന്നാണ് ഊര്‍ജ- പരിസ്ഥിതി വകുപ്പിന്‍റെ കണക്കുകൂട്ടല്‍.

1730
എന്നാല്‍ വിവിധയിനത്തിലുള്ള ജീവികളുടെ സംരക്ഷണത്തിന് ഒരിനം ജീവികളെ കൂട്ടമായി കൊന്നൊടുക്കുന്നതിന് എതിരെ മൃഗസംരക്ഷകരുടെ പ്രതിഷേധം ഉയരുന്നു കഴിഞ്ഞു.

1830
എന്നാല്‍ ഒട്ടകങ്ങളെ കൊല്ലാൻ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചത്.

1930
ഒട്ടകവേട്ടയ്ക്ക് സര്‍ക്കാര്‍ ഹെലികോപ്ടറുകള്‍ വിട്ടുനല്‍കുമെന്ന് ഓസ്‌ട്രേലിയന്‍ അധികൃതരെ ഉദ്ധരിച്ച് 'ദ ഹില്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു.

2030
23,000 -ത്തോളം ആദിവാസികള്‍ താമസിക്കുന്ന ഓസ്‌ട്രേലിയയിലെ ചില പ്രദേശങ്ങളിൽ വരള്‍ച്ച രൂക്ഷമാണ്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos