ഒരുമിച്ച് വച്ച, ഒറ്റ ഫ്രൈയിമിലൊതുങ്ങാത്ത വൈരുദ്ധ്യങ്ങള്‍; കാണാം ഉഗുര്‍ ഗാലെന്‍കുസിന്‍റെ കാഴ്ചകള്‍

First Published 20, Jan 2020, 3:59 PM

വ്യത്യസ്തമായ കാഴ്ചകളെ ഒറ്റ ഫ്രെയിമിലൊതുക്കുകയെന്നത് ഏറെ ശ്രമകരമായൊരു കാര്യമാണ്.  എന്നാല്‍, വ്യത്യസ്തവും വൈരുദ്ധ്യവുമായ കാഴ്ചകളെ ഒറ്റ ഫ്രെയിമില്‍ ഇണക്കിചേര്‍ക്കുകയാണ് തുര്‍ക്കിയിലെ കോളേജ് വിദ്യാര്‍ത്ഥിയും ഫോട്ടോഗ്രാഫറുമായ ഉഗുര്‍ ഗാലെന്‍കുസ് ചെയ്യുന്നത്. ഒറ്റ ഫ്രെയിമിലെ ഈ വൈരുദ്ധ്യക്കാഴ്ചകള്‍ അദ്ദേഹത്തെ സമൂഹമാധ്യമങ്ങളില്‍ പ്രശസ്തനാക്കിയിരിക്കുകയാണ്. കാണാം ആ ഒറ്റഫ്രെയിമിലെ വൈരുദ്ധ്യക്കാഴ്ചകളെ. 

തികച്ചും വൈരുദ്ധ്യമായ ചിത്രങ്ങളെ ഒറ്റ ഫ്രൈമിലൊതുക്കുക എന്നതാണ് ഉഗുര്‍ ഗാലെന്‍കുസിന്‍റെ ഫോട്ടോ സീരീസ് പ്രോജക്റ്റ്. ജീവിതത്തില്‍ നാം കാണുന്ന വൈരുദ്ധ്യത്തെ അദ്ദേഹം ക്രീയാത്മകമായി ഒറ്റ ഫ്രൈയിമിലൊതുക്കുന്നു.

undefined

ഉഗുര്‍ ഗാലെന്‍കുസ്, തന്‍റെ പദ്ധതിക്കായി ഒരാശയത്തെ ആദ്യം തെരഞ്ഞെടുക്കുന്നു. ശേഷം ആ ആശയത്തിന്‍റെ വൈരുദ്ധ്യതലങ്ങളുടെ രണ്ട് ചിത്രങ്ങളെടുക്കുന്നു. പിന്നീടിവയെ ക്രീയാത്മകമായി ഒറ്റ ഫ്രൈയിമിലേക്ക് ഉള്‍ച്ചേര്‍ക്കുകയാണ് ചെയ്യുന്നത്.

ഒരേ സമയം രണ്ട് വ്യത്യസ്തമായ കാഴ്ചകള്‍ ഒറ്റ ഫ്രൈയില്‍ അദ്ദേഹത്തിന് ഉള്‍ക്കൊള്ളിക്കാനാകുന്നു. ഈ വ്യത്യസ്തയാണ് ഉഗുര്‍ ഗാലെന്‍കുസിന്‍റെ ചിത്രങ്ങളെ സമൂഹമാധ്യമത്തില്‍ വൈറലാക്കുന്നത്.

@drsarahumer എന്ന ട്വിറ്റര്‍ അക്കൗണ്ട് ഉടമ,  ഉഗുര്‍ ഗാലെന്‍കുസിന്‍റെ ഈ വൈരുദ്ധ്യ ചിത്രങ്ങളുടെ ഒരു വീഡിയോ കോളാഷ് നിര്‍മ്മിക്കുകയും അത് ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. ഇതോടുകൂടി സമൂഹമാധ്യമങ്ങളില്‍ ഉഗുര്‍ ഗാലെന്‍കുസ് എന്ന കാലാകാരന്‍റെ ചിത്രങ്ങള്‍ക്ക് ആരാധകരേറി.

ഒരിടത്ത് ശാന്തിയും സന്തോഷവും സമൃദ്ധിയും മാത്രം നിലനില്‍ക്കുന്നു. എന്നാല്‍ അതേ ലോകത്തിന്‍റെ മറ്റൊരിടത്ത് അശാന്തിയും ദുഖവും ദാരിദ്രവും മാത്രം. ഈ വൈരുദ്ധ്യത്തെയാണ് അദ്ദേഹം ഒറ്റ ഫ്രൈയിമിലേക്ക് കൊണ്ടുവരുന്നത്.

യൂറോപ്പ്, അമേരിക്കയടക്കമുള്ള പശ്ചാത്യലോകത്തിന്‍റെ ആഢംബരവും സമൃദ്ധിയും ഒരു ഭാഗത്ത്. മറുഭാഗത്ത് ഏഷ്യയിലെയും ആഫ്രിക്കയിലെയും പട്ടിണിയും അരാജകത്വവും. ഈ അസന്തിലതമായ വ്യവസ്ഥിതി തന്നെയാണ് ഉഗുര്‍ ഗാലെന്‍കുസിന്‍റെ ഫോട്ടോ സീരീസും.

3.1 ദശലക്ഷത്തിലധികം ആളുകള്‍ കണ്ട ട്വിറ്റര്‍ വീഡിയോ വൈറലായതിന് ശേഷം, ഹൃദയസ്പന്ദനവും മനോഹരവുമായ പ്രോജക്റ്റിനെക്കുറിച്ചുള്ള അവരുടെ വികാരങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചു. അനേകം പേര്‍ ഉഗുറിന്‍റെ പ്രവര്‍ത്തിയെ അഭിനന്ദിച്ചു.

ഉഗുര്‍ ഗാലെന്‍കുസ് തന്‍റെ സൃഷ്ടികൾക്ക് പിന്നിലെ പ്രചോദനത്തെ കുറിച്ച് ഇങ്ങനെ പറയുന്നു.  "ഞാൻ താമസിക്കുന്നത് തുർക്കിയിലാണ്, അത് ആധുനിക ലോകത്തിലെ ഏറ്റവും അപകടകരമായ പ്രദേശങ്ങളിലൊന്നാണ്. മറ്റ് പ്രദേശങ്ങളുമായി ഈ ദേശത്തിനുള്ള വ്യത്യാസം എന്നില്‍, രണ്ട് വ്യത്യസ്ത ലോകങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കി സൃഷ്ടികളുണ്ടാക്കണമെന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു പ്രോജക്റ്റിനെ കുറിച്ചുള്ള ആലോചനയുണ്ടാകുന്നത്."

2014 ൽ  ഉഗുര്‍ ഗാലെന്‍കുസ് ഒരു വിനോദമെന്ന രീതിയിലാണ് ഫോട്ടോഗ്രഫിയെ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് അദ്ദേഹത്തിന് ഫോട്ടോഗ്രഫി തന്‍റെ ആശയം ശക്തമായ ഭാഷയില്‍ പ്രകടിപ്പിക്കാനുള്ള ഒരു ഉപാധിയാണ്.

അസമത്വവും അസന്തുലിതവുമായ ലോകത്തിന്‍റെ ഭീതിജനകമായ കാഴ്ച്ചകളെ കുറിച്ച് മനുഷ്യനില്‍ ഒരു അവബോധം സൃഷിക്കുന്നതിനുള്ള ഒരു ഉപാധിയായി സമൂഹമാധ്യമത്തെ ഉഗുര്‍ ഗാലെന്‍കുസ് ഉപയോഗിച്ചു.

ആശയപ്രകടനത്തിന് സ്വന്തം ചിത്രങ്ങള്‍ പോരാതെ വരുമ്പോള്‍ ഉഗുര്‍,  ചരിത്രത്തില്‍ നിന്നും ചിത്രങ്ങള്‍ തപ്പിയെടുക്കുന്നു. തുടര്‍ന്ന് അവയെ പുതിയ കാലത്ത് ഏങ്ങനെ ശക്തമായി ഉപയോഗിക്കാമെന്ന് അന്വേഷിക്കുന്നു. ഇത് പുതിയൊരു സൃഷ്ടിയായി മാറുന്നു.