- Home
- News
- International News
- കടലില്‍ ഇറങ്ങാന്‍ വരെ ഭീഷണിയായ രീതിയില്‍ വംശവര്‍ധന, തിന്നുതീര്‍ക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍
കടലില്‍ ഇറങ്ങാന്‍ വരെ ഭീഷണിയായ രീതിയില്‍ വംശവര്‍ധന, തിന്നുതീര്‍ക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍
സൈപ്രസ്: ദ്വീപിലെത്തുന്ന സഞ്ചാരികള്‍ക്ക് കടലില്‍ ഇറങ്ങാന്‍പോലും സാധിക്കാത്ത വിധം പെറ്റുപെരുകിയ മീനിന്‍റെ ശല്യം തിന്നുതീര്‍ക്കാന്‍ അനുമതി നല്‍കി യൂറോപ്യന്‍ യൂണിയന്‍. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ സൈപ്രസ് ദ്വീപിലാണ് മീന്‍ ശല്യം തിന്നു തീര്‍ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. വിഷം വമിക്കുന്ന ചിറകുകളോട് കൂടിയ ലയണ്‍ ഫിഷുകളാണ് ക്രമാതീതമായി വര്‍ദ്ധിച്ചത്.
19

ശല്യം തീര്‍ക്കാനായി പിടികൂടിയ ലയണ്‍ ഫിഷുകള്‍

29
ഇവയുടെ വിഷം വമിക്കുന്ന ചിറകുകളിൽ തട്ടാതെ കടലിൽ ഇറങ്ങാനോ ബോട്ടിറക്കാനോ സാധിക്കാതായതോടെയാണ് തീരുമാനം. വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് കഴിയുന്ന സൈപ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കുകയാണ് ലയണ്‍ ഫിഷ് ചെയ്തത്. വംശനാശം സംഭവിച്ചേക്കുമെന്ന ഘട്ടത്തിലുണ്ടായിരുന്ന ലയണ്‍ ഫിഷാണ് അഞ്ച് വര്‍ഷം കൊണ്ട് ക്രമാതീതമായി പെറ്റുപെരുകിയത്. നേരത്തെ ഇവയെ പിടികൂടുന്നതില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഈ നിയന്ത്രണങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

39
ശല്യം തീര്‍ക്കാനായി പിടികൂടിയ ലയണ്‍ ഫിഷുകളെ നന്നാക്കിയെടുക്കുന്നു

49
നാല് ദിവസത്തിലൊരിക്കല്‍ മുട്ടയിടുന്ന ഇവ ഒരു തവണ ഏകദേശം 30000 മുട്ടകളാണ് ഇടാറുള്ളത്. ചിറകിലെ വിഷം ഭയന്ന് ഇരപിടിയന്മാര്‍ ഇവയെ ശല്യം ചെയ്യാറില്ല. ആഗോളതാപനം നിമിത്തമാണ് ഇവയുടെ വംശവര്‍ദ്ധന ഇത്രകണ്ട് പെരുകിയതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

59
മെഡിറ്ററേനിയന്‍ കടലില്‍ ഇവയുടെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് വിവിധ രുചികളിലുള്ള ലയണ്‍ഫിഷ് വിഭവങ്ങള്‍ തയ്യാറാക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ പ്രോത്സാഹനം നല്‍കുന്നത്. ഭക്ഷണമാക്കാന്‍ അനുമതി നല്‍കിയതിലൂടെ ലയണ്‍ഫിഷ് രുചികള്‍ക്കും ആരാധകരേറിയിട്ടുണ്ട്.

69
ലയണ്‍ ഫിഷ്
ലയണ്‍ ഫിഷ്
79
ശല്യം തീര്‍ക്കാനായി പിടികൂടിയ ലയണ്‍ ഫിഷുകളെ നന്നാക്കിയെടുക്കുന്നു
ശല്യം തീര്‍ക്കാനായി പിടികൂടിയ ലയണ്‍ ഫിഷുകളെ നന്നാക്കിയെടുക്കുന്നു
89
ചട്ടിയിലേക്കുള്ള ചാന്‍സ് തേടി
ചട്ടിയിലേക്കുള്ള ചാന്‍സ് തേടി
99
ലയണ്‍ ഫിഷ്
ലയണ്‍ ഫിഷ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos