40 വര്‍ഷമായി നിലനിന്ന ഇന്ധന സബ്‍സിഡി എടുത്തുകളഞ്ഞു; ഇക്വഡോറില്‍ സര്‍ക്കാറിനെതിരെ കലാപം

First Published 5, Oct 2019, 11:54 AM IST

40 വര്‍ഷമായി അനുവദിച്ചിരുന്ന ഇന്ധന സബ്സിഡി സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് ഇക്വഡോറിന്‍റെ തെരുവുകളില്‍ കലാപം പുകയുകയാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും കവചിത വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്. ഏതാണ്ട് അഞ്ചൂറോളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 28 പൊലീസുകാര്‍ക്കും പരിക്കേറ്റെന്ന് വാര്‍ത്തകളുണ്ട്. പൊതു അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് മുന്‍ പ്രസിഡന്‍റ് റാഫേല്‍ കോറേയയെ സ്ഥാനഭ്രഷ്ടനാക്കിയത്. 2017 ല്‍ അധികാരത്തില്‍ വന്നതുമുതല്‍ പ്രസിഡന്‍റ് ലെനൻ മൊറേനോയ്ക്കെതിരെ സമരങ്ങളും ആരംഭിച്ചിരുന്നു. ഗതാഗത തൊഴിലാളികളും മറ്റുള്ളവരും നടത്തിയ പണിമുടക്ക് അക്രമാസക്തമായതിനെ തുടര്‍ന്ന് ഇക്വഡോര്‍ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായി. അക്രമത്തെ തുടര്‍ന്ന് ഇന്ധന സബ്സിഡി റദ്ദാക്കൽ പ്രാബല്യത്തിൽ വന്നപ്പോൾ മോറെനോ 60 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 
 
40 വർഷമായി പ്രാബല്യത്തിൽ വന്ന ഇന്ധന സബ്‌സിഡികളുമായി ഇക്വഡോറുകാര്‍ ജിവിതത്തിന്‍റെ വന്‍കരകളെ അടുപ്പിക്കുന്നതിനിടെയായിരുന്നു സര്‍ക്കാരിന്‍റെ കടുത്ത തീരുമാനം വരുന്നത്. ഇന്ധന സബ്സിഡി മൂലം സർക്കാരിന് പ്രതിവർഷം 1.3 ബില്യൺ ഡോളർ ചിലവാകുന്നുണ്ടെന്നാണ് പ്രസിഡന്‍റ് മൊറേനോ പറഞ്ഞത്.

ഇക്വഡോർ ധനസ്ഥിതി സുസ്ഥിരമാക്കാൻ സഹായിക്കുന്നതിന് അന്താരാഷ്ട്ര നാണയ നിധിയുമായുള്ള കരാർ പ്രകാരം ആവശ്യമായ ചെലവുചുരുക്കൽ പദ്ധതിയുടെ ഭാഗമായാണ് 'ഗ്യാസോലിൻ' സബ്‍സിഡി ഒഴിവാക്കലെന്ന് പ്രസിഡന്‍റ് ലെനൻ മൊറേനോ പറഞ്ഞെങ്കിലും ജനങ്ങള്‍ അത് വകവെച്ചില്ല.

തൊഴിലില്ലായ്മയും ഉയര്‍ന്ന നാണയപ്പെരുപ്പവും മൂലം ജനങ്ങള്‍ നിത്യനിദാനച്ചെലവുകള്‍ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടുന്നതിനിടെയാണ് 40 വര്‍ഷമായി നിലിനിന്നിരുന്ന ഇന്ധന സബ്സിഡി സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.

ഇതേതുടര്‍ന്ന് ജനങ്ങള്‍ വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായി. റോഡുകളില്‍ ബസ്, ട്രക്ക്, വാഹനങ്ങളുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്ന മേഖലകളെല്ലാം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചു. കടകളും സര്‍ക്കാര്‍ ഓഫീസുകളുമടക്കം സ്ഥാപനങ്ങള്‍ മിക്കതും അടഞ്ഞ് കിടന്നു.

അതുവരെ പരാധീനതയ്ക്കിടയിലും ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചിരുന്ന ജനത, പെട്ടെന്ന് പ്രഖ്യാപിച്ച് സബ്സിഡി നിരോധനത്തോടെ അക്ഷരാര്‍ത്ഥത്തില്‍ നടക്കടലിലായ അവസ്ഥയിലായി. ഇതേ തുടര്‍ന്ന് അസ്വസ്ഥരായ ജനങ്ങള്‍ തെരുവുകളിലേക്കിറങ്ങുകയായിരുന്നു. ആദ്യം തലസ്ഥാനത്ത് ആരംഭിച്ച കലാപം പിന്നീട് രാജ്യവ്യാപകമായി വ്യാപിച്ചു.

പ്രസിഡന്‍റിന്‍റെ ചെലവു ചുരുക്കല്‍ പദ്ധതിയില്‍ പ്രകോപിതരായ വിദ്യാർത്ഥികൾ, അധ്യാപകർ, തദ്ദേശീയ നേതാക്കൾ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് പ്രതിഷേധക്കാർ ക്വിറ്റോയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്ക് മാർച്ച് നടത്തി. പൊലീസ് ജനങ്ങള്‍ക്ക് നേരെ കണ്ണീർ വാതകം എറിഞ്ഞു.

രണ്ട് ദിവസത്തെ കലാപത്തില്‍ 350 പേരെങ്കിലും അറസ്റ്റിലായതായി മന്ത്രി മരിയ പോള റോമോ അറിയിച്ചു. പൊതു റോഡുകൾ തടഞ്ഞ പ്രദേശീക രാഷ്ട്രീയ സംഘടനകളുടെ നേതാക്കളും ഇതിൽ ഉൾപ്പെടുന്നു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും നശീകരണക്കുറ്റം ആരോപിക്കപ്പെട്ടവരാണെന്ന് റോമോ പറഞ്ഞു.

2015 ന് ശേഷം ഇക്കഡോറില്‍ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് ഇപ്പോഴത്തെതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡൻഷ്യൽ കൊട്ടാരത്തെ സംരക്ഷിക്കാൻ 12,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ ക്വിറ്റോയിലേക്ക് വിളിപ്പിച്ചു.

40 വർഷം കൊണ്ട് ഇക്വഡോറിന്‍റെ സമ്പദ്‌വ്യവസ്ഥയെ വളച്ചൊടിച്ച് വികലമാക്കിയ ഗ്യാസോലിൻ സബ്‌സിഡി പുനരാരംഭിക്കില്ലെന്ന് മൊറേനോ അസന്നിഗ്ദമായി പറഞ്ഞു. താൽക്കാലിക ബാരിക്കേഡുകളും കത്തുന്ന ടയറുകളും ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ തലസ്ഥാനമായ ക്വിറ്റോയിലും ഗ്വായാക്വിൽ നഗരത്തിലെയും റോഡുകള്‍ അടച്ചു.

എന്നാല്‍, പ്രതിഷേധം കനക്കുമ്പോഴും താന്‍ കുറ്റവാളികളുമായി ചര്‍ച്ചയ്ക്കില്ലെന്ന ശക്തമായ നിലപാടിലാണ് പ്രസിഡന്‍റ് ലെനൻ മൊറേനോ. ഇക്വഡോറിലെ തകരുന്ന സമ്പദ്‌വ്യവസ്ഥയെ ഉയർത്തികൊണ്ടുവരുന്നതിനും കടബാധ്യത ലഘൂകരിക്കുന്നതിനുമുള്ള സ്വപ്നപദ്ധതിയുടെ ഭാഗമായാണ് 1970 കളിൽ അവതരിപ്പിച്ച ഇന്ധന സബ്സിഡികൾ പ്രസിഡന്‍റ് മൊറേനോ ഇല്ലാതാക്കിയത്.

ഇന്ധന അളവ് വ്യാഴാഴ്ച പ്രാബല്യത്തിൽ വന്നപ്പോൾ, ടാക്സി, ബസ്, ട്രക്ക് ഡ്രൈവർമാർ പസഫിക് തീരത്തെ ഉയർന്ന പ്രദേശ തലസ്ഥാനമായ ക്വിറ്റോയിലും രണ്ടാമത്തെ നഗരമായ ഗ്വായാക്വിലിലും തെരുവുകൾ തടഞ്ഞു, ബസ് സ്റ്റേഷനുകൾ അടച്ചു.

loader