ഇറാനില്‍ ഫുട്ബോള്‍ ആരവങ്ങള്‍... ഗ്യാലറിയില്‍ 'നീലപെണ്‍കുട്ടികള്‍'...
മദ്ധ്യേഷ്യന്‍ രാജ്യങ്ങളില്‍ മതത്തിന്‍റെ പേരില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്കുകള്‍ പലതും ഇല്ലാതായികൊണ്ടിരിക്കുന്നു. സൗദി അറേബ്യയില്‍ പൊതു നിരത്തുകളില്‍ സ്ത്രീകള്‍ക്ക് പര്‍ദയോ ഹിജാബോ ഇല്ലാതെ നടക്കാന്‍ സാധിക്കുന്ന അതേ കാലത്താണ് ഇറാനില്‍ സ്ത്രീകള്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതുമെന്നത് തികച്ചും യാദൃശ്ചികമാകാം. ഇരുരാജ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന രാഷ്ട്രീയ വൈര്യങ്ങള്‍ ഒരേ സമയം ശക്തിപ്രാപിക്കുമ്പോഴാണ് ഇതെന്നെതും ശ്രദ്ധേയം. അതെ പല വഴികളിലൂടെയാണെങ്കിലും ഇരു രാജ്യങ്ങളിലെയും സ്ത്രീകള്‍ പുരുഷാധിപത്യ ലോകത്ത് സ്വാതന്ത്രത്തിന്‍റെ പുതിയ ചക്രവാളങ്ങള്‍ തേടിപ്പിടിക്കുന്നത്. കാണാം ഇറാനിലെ ആസാദി സ്റ്റേഡിയത്തിലെ ഗ്യാലറി കാഴ്ചകള്‍. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
120

സൗദി അറേബ്യയില്‍ അടുത്തിടെയുണ്ടായ അധികാര കൈമാറ്റത്തോടെയാണ് സ്ത്രീകള്‍ക്ക് സ്വന്തം രാജ്യത്ത് സ്വതന്ത്രരായി നടക്കാനുള്ള അവകാശം ലഭിച്ചത്. (Photo by Amin M. Jamali/Getty Images)

220
എന്നാല്‍ ഇന്നും പുരുഷന്‍റെ സ്വാതന്ത്രവുമായി തട്ടിച്ച് നോക്കുമ്പോള്‍ തികച്ചും പരിമിതമാണ് സൗദിയിലെ സ്ത്രീ സ്വാതന്ത്രം. (Photo by Amin M. Jamali/Getty Images)

320
വാഹനലൈസന്‍സ്, പൊതു നിരത്തില്‍ പര്‍ദയില്ലാതെ ഇഷ്ട വസ്ത്രം ധരിച്ച് നടക്കാനുള്ള സ്വാതന്ത്രം (പരിമിതമായിട്ടെങ്കിലും) എന്നിങ്ങനെ ഒതുങ്ങുനില്‍ക്കുന്ന സ്വാതന്ത്രം മാത്രമാണ് സൗദിയിലെ സ്ത്രീകള്‍ക്ക് ഇപ്പോഴും പ്രാപ്യമായിട്ടുള്ളത്. (Photo by Amin M. Jamali/Getty Images)

420
അടുത്തിടെ ഇറാനില്‍ ഉണ്ടായ ഏറ്റവും വേദനാജനകമായൊരു സംഭവത്തില്‍ നിന്നാണ് ഇറാനിലെ സ്ത്രീകള്‍ക്ക് നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഫുട്ബോള്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം സാധ്യമായത്. (Photo by Amin M. Jamali/Getty Images)

520
കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിനായിരുന്നു അത്. സഹാര്‍ ഖോദയാരി എന്ന 29 കാരിയുടെ ദാരുണ മരണമായിരുന്നു ലോകത്തെ ഞെട്ടിച്ച് ഇറാഖി മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തത്. (Photo by Amin M. Jamali/Getty Images)

620
സഹാര്‍ ഖോദയാരി എന്ന 29 കാരിയുടെ ഇഷ്ട ടീമായിരുന്നു ഇറാനിലെ പ്രദേശിക ഫുട്ബോള്‍ ടീമായ എസ്റ്റെഗ്ലാൽ, കുട്ടിക്കാലം മുതലേ അവളുടെ ഇഷ്ട നീല ടീം. (Photo by Amin M. Jamali/Getty Images)

720
നീല വസന്തം തീര്‍ത്ത് ഫുട്ബോള്‍ മൈതാനങ്ങളെ ആവേശത്തില്‍ നിര്‍ത്തിയ തന്‍റെ ടീമിന്‍റെ കളികാണാനായാണ് അവള്‍ ഒരിക്കല്‍ ആണ്‍വേഷം കെട്ടി ഫുട്ബോള്‍ മൈതാനത്തെത്തിയത്. (Photo by Amin M. Jamali/Getty Images)

820
പക്ഷേ, കളിക്കിടെ വേഷം മാറിയെത്തിയ സഹാര്‍ ഖോദയാരി പിടിക്കപ്പെട്ടു. വേഷം മാറി കളികാണാനെത്തിയ കുറ്റത്തിന് സഹാറിനെതിരെ മതകോടതി കുറ്റം ചുമത്തി. ഏതാണ്ട് ആറ് മാസം വരെ തടവ് വിധിക്കാവുന്ന കുറ്റം. (Photo by Amin M. Jamali/Getty Images)

920
എന്നാല്‍ സെപ്തംബര്‍ 2 ന് വിചാരണക്കിടെ കോടതിക്ക് വെളിയില്‍ വച്ച് കിരാതമായ ആ ആണ്‍നിയമത്തിനെതിരെ സ്വയം തീ കൊളുത്തിയാണ് സഹാര്‍ പ്രതികരിച്ചത്. (Photo by Amin M. Jamali/Getty Images)

1020
90 ശതമാനം പെള്ളലേറ്റ സഹാര്‍ മരിച്ചിട്ടും വാര്‍ത്ത പുറത്ത് വിടാന്‍ സര്‍ക്കാര്‍ മടിച്ചു. കാരണം അത്രയ്ക്കുണ്ടായിരുന്നു ഇറാഖില്‍ പ്രതിഷേധം. ഒടുവില്‍ സെപ്തംബര്‍ 9 നാണ് ലോകത്തെ ഞെട്ടിച്ച് ആ വാര്‍ത്ത പുറം ലോകമറിയുന്നത്. (Photo by Amin M. Jamali/Getty Images)

1120
തീ ജ്വാലയില്‍ നിന്ന് ഉയിര്‍ കൊണ്ടവളെ അവര്‍ 'നീല പെണ്‍കുട്ടി' യെന്ന് വിളിച്ചു. അതിന് മറ്റൊരു കാരണം കൂടിയുണ്ട് എസ്റ്റെഗ്ലാൽ ടീമിന്‍റെ നിറവും നീലയായിരുന്നു. (Photo by Amin M. Jamali/Getty Images)

1220
എസ്റ്റെഗ്ലാലിന്‍റെ കളിക്കാരില്‍ നിന്ന് തുടങ്ങി രാജ്യമുഴുവനും സഹാര്‍ ഖോദയാരിയുടെ മരണം രാജ്യത്തിനേറ്റ നാണക്കേടാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിലപ്പിക്കുകയായിരുന്നു. (Photo by Amin M. Jamali/Getty Images)

1320
ഒടുവില്‍ മതനിയമങ്ങള്‍ സഹാര്‍ ഖോദയാരിക്ക് മുന്നില്‍ മുട്ടുമടക്കി. നിയന്ത്രിതമായിട്ടാണെങ്കിലും ഇറാഖിലെ സ്ത്രീകള്‍ക്ക് ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ പ്രവേശനം ലഭിച്ചു.ഇറാഖിലെ ഫുട്ബോൾ മൈതാനത്തിന്‍റെ ഗാലറി വതിലുകള്‍ സ്‌ത്രീകൾക്ക് മുന്നില്‍ തുറക്കപ്പെട്ടു. (Photo by Amin M. Jamali/Getty Images)

1420
സ്വന്തം നാട്ടിലെ സ്ത്രീകള്‍ക്ക് മുന്നില്‍ കളിച്ച ഇറാഖിന്‍റെ കളിക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഗ്യാലറിയെ ആവേശത്തിന്‍റെ കൊടുമുടി കയറ്റി. (Photo by Amin M. Jamali/Getty Images)

1520
1979 ന് ശേഷം, അതായത് 40 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി സ്വന്തം രാജ്യത്തെ ആണുങ്ങളുടെ ഫുട്ബോള്‍ കളികാണാന്‍ ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിലേക്ക് വന്നെത്തിയ ആ സ്ത്രീകളെ അവരുടെ കളിക്കാര്‍ നിരാശപ്പെടുത്തിയില്ല. (Photo by Amin M. Jamali/Getty Images)

1620
1720
1820
എല്ലാവരെയും വിസ്മയിപ്പിച്ച് ഫുട്ബോള്‍ ചരിത്രത്തില്‍ ഇടംനേടിയ ആ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കംബോഡിയുടെ വല, ഇറാന്‍ എതിരില്ലാത്ത 14 ഗോളുകളാല്‍ നിറച്ചു. (Photo by Amin M. Jamali/Getty Images)

1920
2020
ഗാലറിയിൽ പ്രത്യേകം തിരിച്ച സ്ഥലത്തായിരുന്നു സ്‌ത്രീകളുടെ ഇരിപ്പിടം. കളി കാണാൻ വിലക്കുള്ളതിനാൽ വേഷംമാറി കളി കാണാനെത്തിയ സഹർ ഖുദൈരിയുടെ പ്രശ്നത്തില്‍ ഫിഫ ഇടപെട്ടതോടെയാണ് സ്‌ത്രീകളുടെ നിയന്ത്രണം എടുത്തുകളയാൻ ഇറാനിയൻ സർക്കാർ തീരുമാനിച്ചത്. (Photo by Amin M. Jamali/Getty Images)

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos