ആര് നേടും ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ്പ്? കൂടുതല്‍ വിക്കറ്റുകള്‍ നേടാന്‍ സാധ്യതയുള്ള അഞ്ച് ബൗളര്‍മാര്‍ ഇവരാണ്

First Published 16, Sep 2020, 3:45 PM

ഒരിക്കല്‍ മാത്രമാണ് യുഎഇയില്‍ ഐപിഎല്‍ നടന്നിട്ടുള്ളത്. അതും പൂര്‍ണമായും യുഎഇയില്‍ ആയിരുന്നില്ല. 2014ല്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഐപിഎല്ലിലെ കുറച്ച് മത്സരങ്ങള്‍ യുഎഇയിലേക്കേ് മാറ്റുകയായിരുന്നു. യുഎഇയില്‍ മാത്രം നടന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ബൗളര്‍മാരാണ് ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, ലസിത് മലിംഗ തുടങ്ങിയവര്‍. ഇതില്‍ മോഹിത് ആ സീസണില്‍ പര്‍പ്പിള്‍ ക്യാപ്പ് നേടിയ ബൗളറായിരുന്നു. ഇത്തവണ ഡല്‍ഹി കാപിറ്റല്‍സിനൊപ്പമാണ് മോഹിത്. എന്നാല്‍ പഴയ കൃത്യത ഇപ്പോഴുണ്ടാകുമോയെന്ന് കണ്ടറിയണം. എന്നാല്‍ ഈ വര്‍ഷം പര്‍പ്പിള്‍ ക്യാപ്പ് നേടാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

കഗിസോ റബാദ

ഈ പട്ടികയില്‍ നിന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത താരമാണ് ഡല്‍ഹി കാപിറ്റല്‍സിന്റെ റബാദ. ദക്ഷിണാഫ്രിക്കന്‍ താരമായ റബാദയ്ക്ക് ഒരു വിക്കറ്റ് വ്യത്യാസത്തിലാണ് കഴിഞ്ഞ വര്‍ഷത്തെ പര്‍പ്പിള്‍ ക്യാപ്പ് നഷ്ടമായത്. 12 മത്സരത്തില്‍ നിന്ന് 25 വിക്കറ്റാണ് താരം നേടിയത്. ഇതുവരെ 18 ഐപിഎല്‍ മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള റബാദ 31 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

ഇമ്രാന്‍ താഹിര്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വെറ്ററന്‍ താരമായ ഇമ്രാന്‍ താഹിറിന് യുഎഇയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകള്‍ തുണയാവും. അവസാന സീസണില്‍ 26 വിക്കറ്റുകള്‍ നേടി പര്‍പ്പിള്‍ ക്യാപ്പ് നേടിയ താരമാണ് താഹിര്‍. ഹര്‍ഭജന്‍ സിംഗിന്റെ അഭാവത്തില്‍ സ്പിന്‍ വകുപ്പ് നയിക്കേണ്ട ചുമതല താഹിറിനാണ്. ഇക്കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗിലും മികച്ച പ്രകടനമായിരുന്നു താഹിറിന്റേത്. 5 ഐപിഎല്ലില്‍ നിന്ന് 79 വിക്കറ്റ് വീഴ്ത്തിയ താഹിറിന്റെ മികച്ച പ്രകടനം 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ്.

ജസ്പ്രീത് ബൂമ്ര

ലസിത് മലിംഗയുടെ അഭാവത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് നയിക്കേമണ്ട് ചുമതല ബൂമ്രയ്ക്കാണ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടാന്‍ സാധ്യതയുള്ള താരങ്ങളില്‍ മുന്‍പന്തിയിലാണ് ബൂമ്ര. മുംബൈ ഇന്ത്യന്‍സിന്റെ നാല് കിരീടത്തിലും ബൂമ്രയ്ക്ക് വ്യക്തമായ പങ്കുണ്ട്. 77 ഐപിഎല്ലില്‍ നിന്ന് 82 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ബൂമ്രയുടെ മികച്ച ബൗളിങ് പ്രകടനം ഏഴ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ്. അവസാന സീസണില്‍ 16 മത്സരത്തില്‍ നിന്ന് 19 വിക്കറ്റാണ് താരം വീഴ്ത്തിയത്.

യുസ്വേന്ദ്ര ചാഹല്‍

ഐപിഎല്ലിന്റെ കണ്ടുപിടുത്തമാണ് യൂസ്‌വേന്ദ്ര ചാഹല്‍. ഇത്തവണ കൂടുതല്‍ വിക്കറ്റ് നേടാന്‍ സാധ്യതയുള്ള ബൗളര്‍മാരുടെ പട്ടികയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുന്ന ചാഹലുമുണ്ട്. യുഎഇയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകള്‍ ചാഹലിന്റെ സഹായത്തിനെത്തും. അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് ചാഹല്‍ വീഴ്ത്തിയത്. 84 ഐപിഎല്ലില്‍ നിന്ന് 100 വിക്കറ്റാണ് ഇതുവരെ വീഴ്ത്തിയത്. 25ന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

പാറ്റ് കമ്മിന്‍സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ റെക്കോഡ് തുകയ്ക്കാണ് കമ്മിന്‍സ് എത്തിയത്. 15.5 കോടി ചെലവിട്ടാണ് ഓസീസ് പേസറെ കൊല്‍ക്കത്തയിലെത്തിച്ചത്. 30 ടി20യില്‍ നിന്ന് 37 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള കമ്മിന്‍സ് 16 ഐപിഎല്ലില്‍ നിന്ന് 17 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. 2017ന് ശേഷം ആദ്യമായി ഐപിഎല്ലിനെത്തുന്ന കമ്മിന്‍സിന് കൂടുതല്‍ വിക്കറ്റ് നേടാന്‍ കഴിവുള്ള താരങ്ങളുടെ പട്ടികയില്‍ ഒരിടമുണ്ട്.

loader