പ്ലേ ഓഫിലെത്തുന്ന ടീമുകളെ പ്രവചിച്ച് അഗാര്‍ക്കര്‍; അവസാന നാലില്‍ വമ്പന്‍ സര്‍പ്രൈസ്

First Published 13, Oct 2020, 5:24 PM

ദുബായ്: ഫോമും സീസണിലെ പ്രകടനവും അടിസ്ഥാനമാക്കി ഈ സീസണില്‍ ഐപിഎല്ലില്‍ പ്ലേ ഓഫിലെത്തുന്ന നാലു ടീമുകള്‍ ഏതൊക്കെയാകുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍. ആദ്യ നാലിലെത്താന്‍ കടുത്ത പോരാട്ടം നടക്കുന്നതിനിടെ ആദ്യ നാലില്‍ അഗാര്‍ക്കര്‍ തെരഞ്ഞെടുത്ത ടീമുകളില്‍ വമ്പന്‍ സര്‍പ്രൈസുണ്ട്.

സീസണിലെ നിലവിലെ പ്രകടനം നോക്കിയാല്‍ മുംബൈ ഇന്ത്യന്‍സ് എന്തായാലും പ്ലേ ഓഫിലെത്തുമെന്ന് അഗാര്‍ക്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ക്രിക്കറ്റ് കണക്ടഡില്‍ പറഞ്ഞു.

അഗാര്‍ക്കര്‍ തെരഞ്ഞെടുത്ത രണ്ടാമത്തെ ടീം ഡല്‍ഹി ക്യാപിറ്റല്‍സാണ്. ഇന്ത്യന്‍ യുവരക്തത്തിന്‍റെ കരുത്തില്‍ കുതിക്കുന്ന ഡല്‍ഹി സീസണില്‍ മിന്നുന്ന പ്രകടനത്തോടെ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കനത്ത തോല്‍വി വഴങ്ങിയെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്തായാലും പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമാവുമെന്ന് അഗാര്‍ക്കര്‍  ഉറപ്പിച്ച് പറയുന്നു. പോയന്‍റ് പട്ടികയില്‍ നിലവില്‍ ബാംഗ്ലൂരിനും പിന്നില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത.

മുംബൈക്കും ഡല്‍ഹിക്കും പുറകില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണെങ്കിലും വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫിലെത്തുമോ എന്ന് സംശയമാണെന്ന് അഗാര്‍ക്കര്‍ പറഞ്ഞ‌ു.

പ്ലേ ഓഫിലെ  നാലാം സ്ഥാനത്തിനായി രണ്ട് ടീമുകള്‍ തമ്മിലായിരിക്കും പ്രധാന മത്സരമെന്ന് അഗാര്‍ക്കര്‍ പറയുന്നു. അതിലൊന്ന് ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് ആണ്.

പ്ലേ ഓഫിലെത്താന്‍ അഗാര്‍ക്കര്‍ സാധ്യത കല്‍പ്പിക്കുന്ന രണ്ടാമത്തെ ടീം സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ്.

എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഗാര്‍ക്കര്‍ പ്ലേ ഓഫ് സാധ്യതപോലും നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്.

loader