വെടിക്കെട്ടൊക്കെ പണ്ട്, ഈ സീസണില്‍ നനഞ്ഞ പടക്കമായി റസല്‍; ആരാധകര്‍ കട്ടക്കലിപ്പില്‍
മുംബൈ: ടി20 ക്രിക്കറ്റിലെ തീപ്പൊരി ബാറ്റ്സ്‌മാന്മാരില്‍ ഒരാളാണ് വിന്‍ഡീസിന്‍റെ ആന്ദ്രേ റസല്‍. ഐപിഎല്ലിലും പല സീസണുകളില്‍ റസലാട്ടം ആരാധകര്‍ കണ്ടിരിക്കുന്നു. എന്നാല്‍ റസലിന് എന്തുപറ്റി എന്ന് ചോദിക്കുകയാണ് ആരാധകരിപ്പോള്‍. നനഞ്ഞ പടക്കം പോലെയായി ഈ സീസണില്‍ റസല്‍. ഇതുവരെ 30+ സ്‌കോര്‍ ഒരു മത്സരത്തിലും താരത്തിന് നേടാനായിട്ടില്ല. ഇതോടെ റസലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

ഐപിഎല്‍ പതിമൂന്നാം സീസണില്‍ വമ്പന്‍ പരാജയമാണ് ആന്ദ്രേ റസല്‍.

കൊല്‍ക്കത്തയ്‌ക്കായി കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 55 റണ്‍സ് മാത്രം. ഉയര്‍ന്ന സ്‌കോര്‍ 24.

പല മത്സരങ്ങളിലും ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെയിറങ്ങിയിട്ടും ആകെ നേരിടാന്‍ കഴിഞ്ഞത് 40 പന്തുകള്‍ മാത്രം.

കൂറ്റനടികള്‍ക്ക് പേരുകേട്ട താരം ഈ സീസണില്‍ ആകെ നേടിയത് നാല് വീതം സിക്‌സും ഫോറും.

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എതിരായ കഴിഞ്ഞ മത്സരത്തില്‍ 5 റണ്‍സില്‍ പുറത്ത്.

അര്‍ഷ്‌ദീപ് സിംഗിന്‍റെ വൈഡ് യോര്‍ക്കറില്‍ ബാറ്റുവെച്ച താരം വിക്കറ്റ് കീപ്പറുടെ കൈകളിലെത്തി.

ഇതോടെ ആന്ദ്രേ റസലിന്‍റെ ഭാവിയെ കുറിച്ച് ആരാധകര്‍ തലപുകച്ചു തുടങ്ങി.

പഞ്ചാബിനെതിരായ മത്സരത്തിനിടെ പരിക്കേറ്റതും മറ്റൊരു തലവേദന.

ഫീല്‍ഡിംഗിനിടെ പരിക്കേറ്റ താരം മൈതാനം വിടുകയായിരുന്നു.

കാല്‍മുട്ടിനേറ്റ പരിക്കിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ടീം പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 204.81 സ്‌ട്രൈക്ക് റേറ്റില്‍ 510 റണ്‍സാണ് റസല്‍ നേടിയത്.

2019ല്‍ മാത്രം 52 സിക്‌സും 31 ഫോറും പിറന്ന കൈകളാണ് ഇപ്പോള്‍ കിതയ്‌ക്കുന്നത്.

ഐപിഎല്‍ ചരിത്രത്തില്‍ 70 മത്സരങ്ങളില്‍ എട്ട് അര്‍ധ സെഞ്ചുറികളടക്കം 1455 റണ്‍സ് നേടിയിട്ടുണ്ട് റസല്‍.

ഐപിഎല്‍ കരിയറിലാകെ 183.96 സ്‌ട്രൈക്ക് റേറ്റും 30.95 ശരാശരിയുമുള്ള താരത്തിനാണ് ഇപ്പോഴത്തെ ദയനീയാവസ്ഥ.

ഈ സീസണില്‍ അഞ്ച് വിക്കറ്റ് നേടി എന്നതുമാത്രമാണ് ചെറിയ ആശ്വാസം.

മോശം ബാറ്റിംഗ് പ്രകടനത്തിന് റസലിനെ കടന്നാക്രമിക്കുകയാണ് ആരാധകര്‍.

കഴിഞ്ഞ സീസണില്‍ ഒരുപരിധി വരെ കൊല്‍ക്കത്തയെ ഒറ്റയ്‌ക്ക് ചുമലിലേറ്റിയ താരത്തില്‍ നിന്ന് വമ്പന്‍ ഇന്നിംഗ്‌സുകള്‍ പ്രതീക്ഷിക്കുന്നത് സ്വാഭാവികം.

റസലിനെ ഓപ്പണിംഗ് ഇറക്കണം എന്ന ആവശ്യം പോലും ശക്തമാണ്.

നരെയ്‌നെ ഓപ്പണിംഗില്‍ ഇറക്കി പണിവാങ്ങിയ കൊല്‍ക്കത്തയോടാണ് ആരാധകര്‍ ഇത് പറയുന്നത്.

അതിനാല്‍ തന്നെ ഓപ്പണിംഗ് സ്ഥാനത്തേക്ക് റസലിനെ പരിഗണിക്കുക പ്രയാസം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!