എന്തൊക്കെ ബഹളമായിരുന്നു... മാക്‌സ്‌വെല്ലിനെതിരെ ട്രോളാക്രമണവുമായി ആരാധകര്‍
മുംബൈ: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ഇതുവരെയുള്ള പ്രകടനം പരിഗണിച്ചാല്‍ മോശം താരങ്ങള്‍ക്കുള്ള കസേരകളില്‍ ഉറപ്പുള്ളയാളാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റേത്. താരലേലത്തില്‍ 11 കോടിയോളം രൂപ മുടക്കിയാണ് ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പഞ്ചാബ് സ്വന്തമാക്കിയത്. എന്നാല്‍ വാങ്ങിയ കാശിനോടും ആരാധകരോടും നീതി പുലര്‍ത്താനാകാത്ത താരത്തിന്‍റെ വെടിക്കെട്ടെല്ലാം നനഞ്ഞ പടക്കമായി. മികച്ച ഇന്നിംഗ്‌സുകള്‍ കാഴ്‌ചവെക്കാന്‍ നിരവധി സുവര്‍ണാവസരങ്ങള്‍ ലഭിച്ചിട്ടായിരുന്നു ഈ ദയനീയ അവസ്ഥ. ഇതോടെ മാക്‌സ്‌വെല്ലിനെ അറഞ്ചംപുറഞ്ചം ട്രോളുകയാണ് ആരാധകര്‍.

മുംബൈ ഇന്ത്യന്‍സിനെതിരായ അവസാന മത്സരത്തിലും ഗ്ലെന്‍ മാക്‌സ്‌വെല്‍ ദയനീയ തോല്‍വിയായി.

രണ്ട് പന്ത് മാത്രം നേരിട്ട് താരം രാഹുല്‍ ചഹാറിന്‍റെ പന്തില്‍ പൂജ്യത്തോടെയാണ് മടങ്ങിയത്.

13-ാം ഓവറിലെ അവസാന പന്തില്‍ അഞ്ചാമനായി ക്രീസിലെത്തിയ ശേഷമായിരുന്നു മാക്‌സി അവസരം തുലച്ചത്.

ഈ സീസണില്‍ ഇതുവരെ ഫോമിലെത്താന്‍ മാക്‌സ്‌വെല്ലിനായിട്ടില്ല.

ഒന്‍പത് മത്സരം കളിച്ചപ്പോള്‍ 11.60 ശരാശരിയിലും 92.06 സ്‌ട്രൈക്ക് റേറ്റിലും വെറും 58 റണ്‍സാണ് മാക്‌സിക്കുള്ളത്.

ഉയര്‍ന്ന സ്‌കോര്‍ 13* മാത്രമാണ് എന്നറിയുമ്പോള്‍ മനസിലാകും ഈ താരം എത്രത്തോളം പരാജയമായിരുന്നു എന്ന്.

പതിമൂന്നാം സീസണില്‍ വെറും 45 പന്തുകള്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ നേരിട്ടത്.

മുമ്പ് 2014ല്‍ യുഎഇയില്‍ ഐപിഎല്‍ നടന്നപ്പോള്‍ വെറും അഞ്ച് മത്സരങ്ങളില്‍ നിന്ന് 300 റണ്‍സ് നേടിയിരുന്നു മാക്‌സി.

കൂറ്റനടിക്കാരന്‍ എന്നുപേരുള്ള താരത്തെ സൂപ്പര്‍ ഓവറില്‍ ഇറക്കാന്‍ പഞ്ചാബ് മടികാണിച്ചതും ഫോമില്ലായ്‌മ കൊണ്ടാണ്.

മുംബൈക്കെതിരെയും പരാജയപ്പെട്ടതോടെ പ്ലേയിംഗ് ഇലവനില്‍ മാക്‌സിയുടെ കസേര സുരക്ഷിതമല്ല എന്ന് പറയുന്നു ആരാധകര്‍. സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!