അംപയറെ വിരട്ടിയ ധോണിയെ കളിയാക്കിയോ ഹര്‍ഭജന്‍; പ്രതികരണം ചര്‍ച്ചയാവുന്നു

First Published 15, Oct 2020, 4:59 PM

ദുബായ്: ഐപിഎല്ലില്‍ അംപയറെ കണ്ണുരുട്ടി വിരട്ടിയോ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ ഷാര്‍ദുല്‍ ഠാക്കൂറിന്‍റെ പന്തില്‍ വൈഡ് വിളിക്കാനൊരുങ്ങിയ അംപയര്‍ ധോണിയുടെ അപ്പീലിന് മുന്നില്‍ കൈകള്‍ താഴ്‌ത്തുകയായിരുന്നു. സംഭവം വലിയ വിവാദമാവുകയും ധോണിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ധോണിയുടെ പെരുമാറ്റത്തിനോട് പ്രതികരിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ സിംഗും.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലായിരുന്നു വിവാദ സംഭവം.

ഒക്‌ടോബര്‍ 13ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.

സാധാരണയായി കൂളായി കാണുന്ന ധോണി ഇടയുന്നത് ആരാധകര്‍ കണ്ടു.

19-ാം ഓവറില്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ പന്തെറിയുമ്പോഴായിരുന്നു സംഭവം. രണ്ടാം പന്ത് ഠാക്കൂര്‍ ഒരു വൈഡ് യോര്‍ക്കെറിഞ്ഞു.

ക്രീസിലുണ്ടായിരുന്ന റാഷിദ് ഖാന് പന്ത് തൊടാന്‍ കഴിഞ്ഞില്ല. പന്ത് വൈഡായിരുന്നുവെന്ന് വീഡിയോയില്‍ വ്യക്തം.

ഉടനെ വൈഡ് വിളിക്കാനായി കൈകള്‍ രണ്ടും വിടര്‍ത്താന്‍ തയ്യാറെടുത്തു ഫീല്‍ഡ് അംപയര്‍ പോള്‍ റീഫല്‍.

എന്നാല്‍ വിക്കറ്റിന് പിന്നില്‍ എം എസ് ധോണി അപ്പീല്‍ ചെയ്തതോടെ അംപയര്‍ കൈകള്‍ താഴ്‌ത്തി.

കണ്ണുരുട്ടിയ ധോണിക്ക് മുന്നില്‍ അംപയര്‍ തീരുമാനം മാറ്റി എന്ന വിമര്‍ശനം ഇതോടെ ഉടലെടുത്തു.

അംപയറുടെ തീരുമാനം അന്തിമമാണ് എന്ന പൊതുതത്വം ലംഘിക്കുകയായിരുന്നു പോള്‍ എന്നും വിമര്‍ശനമുയര്‍ന്നു.

സംഭവത്തിന്‍റെ വീഡിയോ ഷെയര്‍ ചെയ്‌തുകൊണ്ട് പ്രതികരിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ സിംഗ്.

അംപയറുടെ നടപടി ചോദ്യം ചെയ്ത് മുന്‍താരം സുനില്‍ ഗാവസ്‌കര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

അംപയര്‍ എന്താണ് പുനപരിശോധിക്കുന്നത് എന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു ഗാവസ്‌കറുടെ വാക്കകള്‍.

വൈഡ് വിളിക്കാത്തതിലുള്ള നീരസം സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണറും പ്രകടിപ്പിച്ചിരുന്നു.

loader