ഗെയ്‌ലിറങ്ങുമോ, കോട്രലിന്‍റെ ഭാവിയെന്താവും; മുംബൈക്കെതിരെ പഞ്ചാബിന്‍റെ ടീം സാധ്യതകള്‍
അബുദാബി: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യന്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും ഏറ്റുമുട്ടുമ്പോള്‍ സൂപ്പര്‍താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടമാകും. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും തമ്മിലുള്ള പോരാട്ടം കസറും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഓപ്പണിംഗില്‍ കെ എല്‍ രാഹുലിനൊപ്പം മായങ്ക് അഗര്‍വാളും ഫോമിലായതിനാല്‍ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലിന് പഞ്ചാബ് അവസരം നല്‍കുമോ?. ടീം ഇലവന്‍ സാധ്യതകള്‍ നോക്കാം.

ക്രിസ് ഗെയ്‌ലിനെ പഞ്ചാബ് ഈ മത്സരത്തിലെങ്കിലും ഇറക്കുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

എന്നാല്‍ ടീം പ്രഥമ പരിഗണന നല്‍കുന്നത് ബൗളര്‍മാരുടെ കാര്യത്തില്‍ മാറ്റങ്ങള്‍ക്കാവും.

രവി ബിഷ്‌ണോയ് ഒഴികെയുള്ള ബൗളര്‍മാരെല്ലാം റണ്‍സ് വഴങ്ങുകയാണ്.

വിക്കറ്റ് നേടുന്നുണ്ടെങ്കിലും ടീമിലെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി പോലും അടിവാങ്ങിക്കൂട്ടുകയാണ്. രാജസ്ഥാനോട് വിട്ടുകൊടുത്തത് നാല് ഓവറില്‍ 53.

സ്‌പിന്നര്‍ മുജീബുള്‍ റഹ്‌മാന് അവസരം നല്‍കാന്‍ പഞ്ചാബ് തയ്യാറാകുമോ എന്ന ആകാംക്ഷ നിലനില്‍ക്കുന്നു.

കോട്രലിനെ പുറത്തിരുത്താന്‍ തീരുമാനിച്ചാല്‍ മുജീബിന് തന്നെയാവും നറുക്കുവീഴുക. ഡെത്ത് ഓവറിലും ഉപയോഗിക്കാന്‍ കഴിയുന്ന സ്‌പിന്നറാണ് അദേഹം.

രാജസ്ഥാന്‍ താരം രാഹുല്‍ തിവാട്ടിയോട് ഓവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയ ഷെല്‍ഡണ്‍ കോട്രലിന്‍റെ നിലനില്‍പാണ് അവതാളത്തില്‍.

മറ്റ് കാര്യമായ മാറ്റങ്ങള്‍ക്കൊന്നും പഞ്ചാബ് മുതിരാന്‍ സാധ്യതയില്ല.

സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും തന്നെയാവും ഇന്നും ഓപ്പണര്‍മാര്‍.

ഫോമിലല്ലെങ്കിലും മലയാളി താരം കരുണ്‍ നായരുടെ സ്ഥാനവും ഇളകാന്‍ സാധ്യതയില്ല.

രാജസ്ഥാനെതിരായ മത്സരത്തില്‍ ചെറിയൊരു വെടിക്കെട്ട് പുറത്തെടുത്തതോടെ താല്‍ക്കാലികമായി കസേര ഉറപ്പിച്ച മട്ടിലാണ് നിക്കോളാസ് പുരാന്‍.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ പ്രകടനവും പഞ്ചാബ് ഉറ്റുനോക്കുന്നുണ്ട്.

സ്‌ക്വാഡിലുള്ള മറ്റൊരു ഓള്‍റൗണ്ടറായ ജിമ്മി നീഷാമും ഇലവനില്‍ സ്ഥാനം നിലനിര്‍ത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വമ്പന്‍ പേരുകാര്‍ ഒരാളെന്ന് വിശേഷണങ്ങള്‍ കേട്ടിരുന്ന സര്‍ഫ്രാസ് ഖാന് ഇനിയും തെളിയിക്കാനേറെ.

സ്‌പിന്നര്‍ മുരുകന്‍ അശ്വിന് കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാനുണ്ട്.

ടീമിലെ സുരക്ഷിതമായ കൈകളിലൊന്ന് യുവതാരം രവി ബിഷ്‌ണോയിയുടേതാണ്. ആ തുടര്‍ച്ച ഇന്നും പ്രതീക്ഷിക്കുന്നു.

കോട്രലോ മുജീബോ കളിക്കുക എന്ന് മത്സരത്തിന് തൊട്ടുമുമ്പ് മാത്രമേ അറിയാന്‍ സാധ്യതയുള്ളൂ.

റണ്‍സ് ഏറെ വഴങ്ങുമ്പോഴും വിക്കറ്റ് നേടുന്നതാണ് ഷമിയുടെ കസേര ഉറപ്പിക്കുന്നത്. ടീമിന്‍റെ പ്രകടനത്തില്‍ താരത്തിന്‍റെ മികവ് നിര്‍ണായകമാകും എന്നതില്‍ തര്‍ക്കമില്ല.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!