സ്റ്റോയിനിസ് ഓപ്പണറായി തുടരാന്‍ സാധ്യത; ഡല്‍ഹി ഇലവനില്‍ നിന്ന് മറ്റെന്തെല്ലാം പ്രതീക്ഷിക്കാം

First Published 10, Nov 2020, 1:28 PM

ഐപിഎല്ലില്‍ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി കാപിറ്റല്‍സ് ഇറങ്ങുന്നത്. യുവനിര എന്ന് വിശേഷിപ്പിക്കുന്ന ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും അതിനാല്‍ തന്നെ സമ്മര്‍ദം ഏറെ. എന്നാല്‍ ഡല്‍ഹിയുടെ കരുത്ത് നായകന്‍ ശ്രേയസ് അയ്യരുടെ തന്ത്രങ്ങള്‍ക്കൊപ്പം റിക്കി പോണ്ടിംഗ് എന്ന ഇതിഹാസ ക്യാപ്റ്റന്‍ പരിശീലകനായി കൂടെയുണ്ട് എന്നതാണ്. കഴിഞ്ഞ മത്സരത്തില്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ ഓപ്പണറാക്കി കൊയ്‌ത വിജയം തന്നെ ഉദാഹരണം. സ്റ്റോയിനിസ് ഓപ്പണറായി ഇന്നും തുടര്‍ന്നേക്കും എന്നിരിക്കേ ഡല്‍ഹി ഇലവനില്‍ നിന്ന് മറ്റെന്തെല്ലാം പ്രതീക്ഷിക്കാം.

ശിഖര്‍ ധവാന്‍- സീസണില്‍ ഡല്‍ഹിയുടെ ബാറ്റിംഗ് ഹീറോ ഓപ്പണറായ ശിഖര്‍ ധവാനാണ്. സമ്പാദ്യം 16 മത്സരങ്ങളില്‍ 603 റണ്‍സ് ഓപ്പണിംഗില്‍. ധവാന്‍-സ്റ്റോയിനിസ് പുത്തന്‍ സഖ്യം ഡല്‍ഹിക്ക് പ്രതീക്ഷ കൂട്ടുന്നു.

മാര്‍ക്കസ് സ്റ്റോയിനിസ്- കഴിഞ്ഞ മത്സരത്തില്‍ സ്ഥാനക്കയറ്റം കിട്ടി ഓപ്പണറായ ഓള്‍റൗണ്ടര്‍ സ്റ്റോയിനിസ് ഇന്നും തുടരാനാണ് സാധ്യത. സീസണിലെ 352 റണ്‍സും 12 വിക്കറ്റും കരുത്തിന് തെളിവ്.

അജിങ്ക്യ രഹാനെ- സ്ഥിരത കാട്ടാതെ സീസണ്‍ തള്ളിനീക്കുകയാണ് രഹാനെ. എട്ട് മത്സരങ്ങളില്‍ 111 റണ്‍സ് മാത്രം. റണ്‍നിരക്ക് കുറയുമോ എന്ന ആശങ്കയില്‍ ബാറ്റിംഗ് സ്ഥാനം വരെ തുലാസില്‍.

ശ്രേയസ് അയ്യര്‍- ആദ്യ മത്സരങ്ങളില്‍ തകര്‍ത്തടിച്ച് തുടങ്ങിയ നായകന്‍ ശ്രേയസിനും പ്രശ്നം സ്ഥിരത. എങ്കിലും 16 മത്സരങ്ങളില്‍ 454 റണ്‍സ് പേരിലുണ്ട്. നിലയുറപ്പിച്ച് കളിച്ചാല്‍ ഡല്‍ഹിക്ക് മുതല്‍ക്കൂട്ടാകും.

റിഷഭ് പന്ത്- റിക്കി പോണ്ടിംഗ് പറഞ്ഞത് തന്നെയാണ് പന്തിന്‍റെ അവസ്ഥ. ഇതുവരെ പന്താട്ടം പുറത്തുവന്നിട്ടില്ല. 13 മത്സരങ്ങളില്‍ 287 റണ്‍സ് കണ്ടെത്തിയ താരം വെടിക്കെട്ടിന് തിരികൊളുത്തും എന്ന് പ്രതീക്ഷിക്കാം.

ഷിമ്രോന്‍ ഹെറ്റ്മയര്‍- വിന്‍ഡീസ് മസില്‍മാന്‍റെ പ്രഹരശേഷയില്‍ ആര്‍ക്കും സംശയമില്ല. കഴിഞ്ഞ മത്സരത്തില്‍ 22 പന്തില്‍ 42 റണ്‍സെടുത്ത് മികച്ച ഫോമിലുമാണ്.

അക്ഷാര്‍ പട്ടേല്‍- മധ്യ ഓവറുകളില്‍ നിര്‍ണായകമായ സ്‌പിന്‍ ഓള്‍റൗണ്ടര്‍. 14 മത്സരങ്ങളില്‍ ഒന്‍പത് വിക്കറ്റും 108 റണ്‍സുമാണ് നേടിയത്. ചെന്നൈക്കെതിരായ ഫിനിഷിംഗ് അത്ഭുതങ്ങള്‍ക്ക് ഉദാഹരണം.

ആര്‍ അശ്വിന്‍- ഡല്‍ഹിയുടെ ഏറ്റവും വിശ്വസ്തനായ സ്‌പിന്നര്‍. മുംബൈക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. സീസണിലാകെ 13 വിക്കറ്റ് അക്കൗണ്ടില്‍. എന്നാല്‍ അശ്വിന് പരിക്ക് ഭീഷണിയുണ്ട് എന്ന വാര്‍ത്തകളും വരുന്നു.

കാഗിസോ റബാഡ- പര്‍പിള്‍ ക്യാപ്പോടെ റബാഡ സീസണ്‍ അവസാനിപ്പിക്കുമോ എന്നേ അറിയാനുള്ളൂ. 29 വിക്കറ്റുകളുള്ള റബാഡ ഫോം തുടര്‍ന്നാല്‍ ഡല്‍ഹിക്ക് ആദ്യ ഫൈനല്‍ കെങ്കേമമാകും.

ആന്‍‌റിച്ച് നോര്‍ജെ- പവര്‍പ്ലേ ഓവറുകളിലാണ് നോര്‍ജെയുടെ മികവിരിക്കുന്നത്. 15 മത്സരങ്ങളില്‍ 20 വിക്കറ്റുകള്‍ കയ്യില്‍. നോര്‍ജെ-റബാഡ സഖ്യം ഡല്‍ഹിയുടെ ഫലത്തില്‍ നിര്‍ണായകമാകും.

പ്രവീണ്‍ ദുബെ/ഹര്‍ഷാല്‍ പട്ടേല്‍- കഴിഞ്ഞ മത്സരത്തില്‍ അവസരം ലഭിച്ച പ്രവീണ്‍ ദുബെയെ നിലനിര്‍ത്തുമോ അതോ ഹര്‍ഷാല്‍ പട്ടേലിനെ തിരിച്ചുവിളിക്കുമോ എന്നത് കണ്ടറിയണം. ദുബെക്ക്

സണ്‍റൈസേഴ്‌സിനെതിരെ വിക്കറ്റൊന്നും നേടാനായിരുന്നില്ല.