- Home
- Sports
- IPL
- സഞ്ജു അര്‍ധ സെഞ്ചുറി തികച്ചപ്പോള്‍ കമന്‍ററി ബോക്‌സില്‍ സംഭവിച്ചത് എന്ത്? ആരാധകര്‍ അറിയണം
സഞ്ജു അര്‍ധ സെഞ്ചുറി തികച്ചപ്പോള്‍ കമന്‍ററി ബോക്‌സില്‍ സംഭവിച്ചത് എന്ത്? ആരാധകര്‍ അറിയണം
അബുദാബി: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ആദ്യ മത്സരങ്ങളിലെ മിന്നലിന് ശേഷം നിറംമങ്ങിയിരുന്നു രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍. അലക്ഷ്യഷോട്ടുകള്‍ കളിച്ച് പുറത്താകുന്ന സഞ്ജു ഇതോടെ വലിയ വിമര്‍ശനങ്ങള്‍ കേട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരെ സെന്‍സിബിള്‍ എന്ന് വിളിക്കാവുന്ന ഇന്നിംഗ്‌സിലൂടെ സഞ്ജു വീണ്ടും ഫോമിലേക്ക് തിരിച്ചെത്തി. സഞ്ജു അര്‍ധ സെഞ്ചുറി തികയ്‌ക്കുമ്പോള്‍ കമന്‍ററി ബോക്‌സില്‍ സംഭവിച്ചത് ആരാധകര്‍ അറിയേണ്ടതാണ്. സഞ്ജു ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്ന കാര്യമാണ് കമന്‍ററി ബോക്‌സില്‍ സംഭവിച്ചത്.

മുംബൈ ഇന്ത്യന്‍സ് മുന്നോട്ടുവെച്ച 196 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യം മറികടക്കുക ഈ രാജസ്ഥാന്‍ കഴിയില്ല എന്ന് തോന്നിപ്പിച്ച തുടക്കം.

സ്‌കോര്‍ബോര്‍ഡില്‍ 44 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഓപ്പണര്‍ റോബിന്‍ ഉത്തപ്പയും നായകന്‍ സ്റ്റീവ് സ്‌മിത്തും കൂടാരം കയറി.

എന്നാല്‍ ഒരറ്റത്ത് അത്ഭുതങ്ങള്‍ കാട്ടാന്‍ കെല്‍പുള്ള ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.

നാലാമനായി ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസണും ചേര്‍ന്നതോടെ രാജസ്ഥാന്‍ ട്രാക്കിലായി.

ബുമ്ര, ബോള്‍ട്ട് അടക്കമുള്ള വമ്പന്‍മാര്‍ ഇരുവരുടേയും ബാറ്റിന്‍റെ ചൂട് നന്നായി അറിഞ്ഞു

ഇതിനിടെ 27 പന്തില്‍ നിന്ന് സഞ്ജു 13-ാം ഐപിഎല്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി.

ഇതിനിടയില്‍ തന്നെ മൂന്ന് സിക്‌സുകള്‍ സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് ഗാലറിയില്‍ എത്തിയിരുന്നു.

സീസണിലെ ഗംഭീര തുടക്കത്തിന് ശേഷം ഏറെ വിമര്‍ശനങ്ങള്‍ വാങ്ങിയ സഞ്ജുവിന്‍റെ അതിഗംഭീര തിരിച്ചുവരവായി ഈ ഇന്നിംഗ്‌സ്.

സഞ്ജു ഫിഫ്റ്റി തികച്ചപ്പോള്‍ കമന്‍ററി ബോക്‌സിലും ആഘോഷമായിരുന്നു.

സഞ്ജുവിന് കമന്‍റേറ്റര്‍മാര്‍ എല്ലാവരും എഴുന്നേറ്റുനിന്ന് കയ്യടിച്ചതായി ഹര്‍ഷാ ഭേഗ്‌ലെ മത്സരത്തിനിടെ വെളിപ്പെടുത്തി.

സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് കാണാന്‍ ഏറെ ചന്തമാണെന്നും ഭോഗ്‌ലെയുടെ ട്വീറ്റിലുണ്ടായിരുന്നു.

മത്സരം 18.2 ഓവറില്‍ രാജസ്ഥാന്‍ ജയിക്കുമ്പോള്‍ 31 പന്തില്‍ 54 റണ്‍സുമായി സഞ്ജുവും 60 പന്തില്‍ 107 റണ്‍സെടുത്ത് സ്റ്റോക്‌സും പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു. സ്റ്റോക്‌സാണ് കളിയിലെ താരം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!