മുന്നില്‍ രാഹുലും വാര്‍ണറും, രാജസ്ഥാന്‍ താരങ്ങളാരുമില്ല! ഈ സീസണിലെ പുപ്പുലികള്‍ ഇവര്‍

First Published 4, Nov 2020, 11:03 AM

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണ്‍ റണ്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലാണ്. എന്നാല്‍ രാഹുലിന്‍റെ ടീം പ്ലേ ഓഫിന് യോഗ്യത നേടിയില്ല. മുംബൈ ഇന്ത്യന്‍സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തോടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ രണ്ടാമതെത്തി. ഇനി വാര്‍ണര്‍, രാഹുലിനെ മറികടക്കുമോ എന്നതാണ് ആകാംക്ഷ ജനിപ്പിക്കുന്നത്. റണ്‍വേട്ടയിലെ ആദ്യ പത്ത് സ്ഥാനക്കാരില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഒരു താരം പോലുമില്ല എന്നതും ശ്രദ്ധേയം. സീസണില്‍ മുന്നില്‍ നില്‍ക്കുന്ന റണ്‍വേട്ടക്കാരെ പരിചയപ്പെടാം.

കെ എല്‍ രാഹുല്‍

55.83 ശരാശരിയിലും 129.34 സ്‌ട്രൈക്ക് റേറ്റിലും 670 റണ്‍സാണ് രാഹുലിന്‍റെ സമ്പാദ്യം. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ടീം എത്തിയത് ആറാം

സ്ഥാനത്ത് മാത്രം. ബാറ്റ്സ്‌മാനായി വിജയിച്ചപ്പോള്‍ ക്യാപ്റ്റനായി പരാജയപ്പെട്ടു എന്നു സാരം.

ഡേവിഡ് വാര്‍ണര്‍

മുംബൈക്കെതിരെ 58 പന്തില്‍ 85 റണ്‍സടിച്ചതോടെ ഹൈദരാബാദ് ക്യാപ്റ്റന്‍ വാര്‍ണറുടെ സമ്പാദ്യം 529 റണ്‍സായി. നാല് അര്‍ധ സെഞ്ചുറി പിറന്നപ്പോള്‍ 44.08 ശരാശരിയും 136ലധികം സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഐപിഎല്ലില്‍ ആറ് സീസണുകളില്‍ 500ലധികം റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലുമെത്തിയിട്ടുണ്ട് വാര്‍ണര്‍.

ശിഖര്‍ ധവാന്‍

ഡല്‍ഹി കാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ഇത്തവണ 525 റണ്‍സാണ് നേടിയത്. ഐപിഎല്ലില്‍ 5000 റണ്‍സ് തികയ്‌ക്കുന്ന അഞ്ചാം താരമെന്ന നേട്ടത്തിലുമെത്തി സീസണിനിടെ ധവാന്‍. ഐപിഎല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍(ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും കിംഗ്‌സ് ഇലവന്‍ പഞ്ചാബിനുമെതിരെ) നേടുന്ന ആദ്യ താരമെന്ന നേട്ടവും ധവാന് സ്വന്തം.

ദേവ്‌ദത്ത് പടിക്കല്‍

സീസണിലെ മികച്ച യുവതാരങ്ങളിലൊരാള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണറായ മലയാളി താരം ദേവ്‌ദത്ത് 472 റണ്‍സുമായാണ് നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. അണ്‍ക്യാപ്‌ഡ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സും ഈ 20കാരന്‍റെ പേരില്‍. സീസണില്‍ അടിച്ചത് അഞ്ച് അര്‍ധ ശതകങ്ങള്‍.

വിരാട് കോലി

പടിക്കലിന് പിന്നില്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോലിയാണ്. ചെന്നൈക്കെതിരെ 52 പന്തില്‍ പുറത്താകാതെ നേടിയ 90 റണ്‍സ് മികച്ച ഇന്നിംഗ്‌സ്. സീസണില്‍ മോശമായി തുടങ്ങിയ കിംഗ് കോലി പിന്നീട് ശക്തമായി തിരിച്ചെത്തുകയായിരുന്നു.

ഫാഫ് ഡുപ്ലസിസ്

ഐപിഎല്‍ പ്ലേ ഓഫ് കാണാതെ ആദ്യം പുറത്തായ ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ചെന്നൈയില്‍ നിന്ന് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇടംപിടിച്ച ഏക താരം ഡുപ്ലസിസാണ്. 13 ഇന്നിംഗ്‌സില്‍ 443 റണ്‍സാണ് സമ്പാദ്യം.

ക്വിന്‍റണ്‍ ഡികോക്ക്

ഈ സീസണില്‍ നാല് അര്‍ധ സെഞ്ചുറികള്‍ നേടി മുംബൈ ഓപ്പണര്‍. 138 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 443 റണ്‍സ്. ഡുപ്ലസിസ്, വാര്‍ണര്‍, എ ബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കും സീസണില്‍ നാല് അര്‍ധ സെഞ്ചുറിയുണ്ട്.

ശുഭ്‌മാന്‍ ഗില്‍

സീസണില്‍ തലനാരിഴയ്‌ക്ക് പ്ലേ ഓഫ് യോഗ്യത നഷ്ടമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ടോപ് സ്‌കോറര്‍ ശുഭ്മാന്‍ ഗില്ലാണ്. 440 റണ്‍സാണ് 21 വയസുകാരനായ താരത്തിന്‍റെ സമ്പാദ്യം.

ഇഷാന്‍ കിഷന്‍

മികച്ച പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിനായി ഇക്കുറി കിഷന്‍ പുറത്തെടുത്തത്. 11 ഇന്നിംഗ്‌സില്‍ 47.55 ശരാശരിയും 140.32ലധികം സ്‌ട്രൈക്ക് റേറ്റുമായി നേടിയത് 428 റണ്‍സ്. രാജസ്ഥാന്‍

റോയല്‍സ് മലയാളി താരം സഞ്ജു സാംസണിനൊപ്പം 26 സിക്‌സറുകളുമായി സിക്‌സര്‍ പട്ടികയില്‍ തലപ്പത്തുണ്ട് താരം.

മായങ്ക് അഗര്‍വാള്‍

11 ഇന്നിംഗ്‌സില്‍ 424 റണ്‍സുമായി സീസണില്‍ തിളങ്ങിയ താരങ്ങളില്‍ ഒരാള്‍. 40നടുത്ത് ശരാശരിയും 156ലധികം സ്‌ട്രൈക്ക് റേറ്റും മായങ്ക് മാജിക് കാട്ടുന്നു. റണ്‍വേട്ടക്കാരിലെ ആദ്യ 10 പേരില്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരമായ മായങ്കിനാണ്.