ആര്‍സിബിയുടെ കുതിപ്പിന് കടിഞ്ഞാണിടണോ? രാജസ്ഥാന് മൂന്ന് താരങ്ങള്‍ നിര്‍ണായകം

First Published Apr 22, 2021, 2:30 PM IST

മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ സ്ഥിരതയില്ലായ്‌മ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ തുടക്കത്തിലെ അലട്ടിയിരിക്കുകയാണ്. കളിച്ച മൂന്നില്‍ രണ്ട് മത്സരങ്ങളും രാജസ്ഥാന്‍ റോയല്‍സ് തോറ്റു. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി കളംനിറഞ്ഞ നായകന്‍ സഞ്ജു സാംസണെ അലട്ടുന്നതും സ്ഥിരത എന്ന ഒറ്റ പ്രശ്‌നം തന്നെ. സീസണില്‍ കളിച്ച എല്ലാ മത്സരങ്ങളിലും ജയിച്ച ഏക ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ പ്രതീക്ഷിക്കുന്നത് സഞ്ജു ഉള്‍പ്പടെയുള്ള പ്രധാന താരങ്ങള്‍ ഫോം കണ്ടെത്തും എന്നാണ്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ശ്രദ്ധിക്കേണ്ട രാജസ്ഥാന്‍ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.