'പൊരുതിത്തോറ്റാല്‍ ഞങ്ങളങ്ങ് പോട്ടേന്ന് വയ്‌ക്കും'; സഞ്ജുവിന് ആശംസാപ്രവാഹം, കയ്യടിച്ച് ഇതിഹാസങ്ങളും

First Published Apr 13, 2021, 10:25 AM IST

മുംബൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നാണ് പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ 63 പന്തില്‍ നേടിയ 119 റണ്‍സ്. അതും 222 എന്ന ഹിമാലയന്‍ വിജയലക്ഷ്യവും പിന്തുടരുമ്പോള്‍ നായകനായി ആദ്യ മത്സരം കളിക്കുന്നതിന്‍റെ യാതൊരു സങ്കോചവുമില്ലാതെ. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും കൂളായി സഞ്ജു ടീമിനെ ലക്ഷ്യത്തിന് തൊട്ടരികെയെത്തിച്ചു. അവസാന പന്തിലേക്ക് നീണ്ട ആവേശ മത്സരത്തില്‍ രാജസ്ഥാന്‍ നാല് റണ്‍സിന് തോറ്റെങ്കിലും തകര്‍പ്പന്‍ ശതകവുമായി മുന്നില്‍ നിന്ന് പടനയിച്ച സഞ്ജുവിനെ പ്രശംസിച്ച് മുന്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി.