'ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 124 മലയാളികൾക്ക് ജീവന്‍ നഷ്ടമായി'; കൊവിഡില്‍ ജാഗ്രത കൂട്ടണമെന്ന് മുഖ്യമന്ത്രി

First Published May 14, 2020, 8:57 PM IST

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 124 മലയാളികൾ ഇതുവരെ മരിച്ചെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അവരുടെ വേർപാട് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ സാമൂഹ്യ പ്രവർത്തനത്തിന്‍റെ ഭാഗമായി നിൽക്കുന്നവരും രോഗത്തിന് കീഴടങ്ങി. എല്ലാവരുടെയും ബന്ധുക്കളുടെ ദുഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. എല്ലാവരും ജാഗ്രത ശക്തമാക്കേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടികാട്ടി.പ്രതിരോധ പ്രവർത്തനത്തിൽ അതത് രാജ്യങ്ങളിലെ നിർദ്ദേശങ്ങൾ പ്രവാസികൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്നും നാട് ഒപ്പമുണ്ടെന്നും പിണറായി ഓര്‍മ്മിപ്പിച്ചു