43 ദിവസങ്ങള്‍ക്ക് ശേഷം അവര്‍ 'ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍' മടങ്ങിയെത്തി; ഇന്നത്തെ 17 പ്രധാന സംഭവവികാസങ്ങള്‍

First Published 4, May 2020, 10:22 PM

കൊവിഡ് ഭീതി കനത്തതോടെ മാര്‍ച്ച് 23 നാണ് സംസ്ഥാനവ്യാപകമായി മുഖ്യമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നാലെ രാജ്യവ്യാപകമായി പ്രധാനമന്ത്രിയും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ മലയാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിപോയി. ഇവരാണ് ഇപ്പോള്‍ പടിപടിയായി നാട്ടിലെത്തുന്നത്. ഇന്ന് ഉച്ച വരെ 515 പേർ വിവിധ ചെക് പോസ്റ്റുകൾ വഴി കേരളത്തിൽ പ്രവേശിച്ചു. മറ്റുള്ളവര്‍ക്ക് വരും ദിവസങ്ങളില്‍ കേരളത്തിലേക്ക് മടങ്ങിയെത്താം.

1 ) വിവിധ സംസ്ഥാനങ്ങളിലെ 1,64,263 മലയാളികൾ നോർക്ക വഴി നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തു

2 ) രാജ്യത്ത് വിവിധ ഇടങ്ങളില്‍ കുടുങ്ങിപോയ മലയാളികള്‍ക്ക് തിരിച്ചെത്താനായി ഇനിയും രജിസ്റ്റര്‍ ചെയ്യാം

3 ) കർണ്ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ. തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ദില്ലി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഹരിയാന, ഗോവ എന്നിവിടങ്ങളിൽ നിന്നെല്ലാം മലയാളികൾ നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തു

4 ) ഇന്ന് ഉച്ച വരെ 515 പേർ വിവിധ ചെക് പോസ്റ്റുകൾ വഴി കേരളത്തിൽ പ്രവേശിച്ചു. 28222 പേരാണ് ഇതുവരെ പാസിന് അപേക്ഷിച്ചത്. 5470 പാസുകൾ വിതരണം ചെയ്തു

5 ) കൊവിഡില്‍ കേരളത്തിന് ഏറ്റവും വലിയ ആശ്വാസമേകിയ ദിവസം

6 ) ഇതുവരെ 499 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 462 പേര്‍ക്ക് രോഗമുക്തി നേടാനായി

7) 61 പേർക്ക് ഇന്ന് രോഗം ഭേദമായി

7) 61 പേർക്ക് ഇന്ന് രോഗം ഭേദമായി

8 ) ഇനി 34 പേർ മാത്രമാണ് കേരളത്തിൽ ചികിത്സയിലുള്ളത്

9 ) സംസ്ഥാനത്ത് പുതിയ കൊവിഡ് ഹോട്ട്സ്പോട്ടുകളില്ല

10)  തുടർച്ചയായി രണ്ടാം ദിവസവും കേരളത്തിൽ പുതിയ കൊവിഡ് കേസുകളില്ല. ലോക്ക്ഡൗണ്‍ കാലയളവില്‍ പുതിയ രോഗികളില്ലാത്ത മൂന്നാം ദിവസമാണിത്

11 ) കേരളത്തിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് അതിഥി തൊഴിലാളികൾക്ക് പോകാൻ പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തി. ഈ ട്രെയിനുകളിൽ സംസ്ഥാനത്തേക്ക് വരേണ്ടവർക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് അഭ്യർത്ഥിച്ചു. ശാരീരിക അകലവും സുരക്ഷയും പാലിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്

12 ) നാട്ടിൽ പോകാൻ അത്യാവശ്യമുള്ളവരും താത്പര്യം പ്രകടിപ്പിക്കുന്നവരുമുണ്ട്. അത്തരക്കാർക്ക് മാത്രമാണ് യാത്രാ സൗകര്യം ഒരുക്കുന്നത്

13 ) സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ എല്ലാവരെയും തിരിച്ചയക്കുക സർക്കാരിന്‍റെ നയമല്ല

14 ) രജിസ്റ്റർ ചെയ്തവരിൽ അഞ്ചിലൊന്ന് ശതമാനം പേർക്കേ സ്വന്തം വാഹനത്തിലോ, വാടകയ്ക്ക് വാഹനം എടുത്തോ വരാനാവൂ. മറ്റുള്ളവരെ നാട്ടിലെത്തിക്കാൻ കേന്ദ്രത്തിന്‍റെ പിന്തുണയും ഇടപെടലും ആവശ്യമാണ്

15 ) സംസ്ഥാനത്തെ ഓട്ടോമൊബൈൽ വർക് ഷോപ്പുകൾക്ക് ഹോട്ട്സ്പോട്ടുകളിലല്ലാതെ പ്രവർത്തിക്കാം. സർക്കാർ അനുവദിച്ച കടകൾ തുറക്കുന്നതിൽ ആശയകുഴപ്പം ഉണ്ട്. അത്തരം കടകള്‍ തുറക്കാൻ തദ്ദേശ സ്ഥാപനത്തിന്‍റെ അംഗീകാരം വേണ്ട

16 ) കണ്ടെയ്ൻമെന്‍റ് സോണിലൊഴികെ റോഡുകൾ അടച്ചിടില്ല. ഇവിടെ മാത്രമാണ് കർക്കശ നിലപാട്. റെഡ് സോണിലായാലും കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് റോഡുകൾ അടയ്ക്കേണ്ടതില്ല. നിബന്ധനക്ക് വിധേയമായി വാഹനം അനുവദിക്കും. പൊതുഗതാഗതം അനുവദിക്കില്ല

17 ) ഇന്ന് കൊവിഡ് മുക്തി നേടിയവരുടെ എണ്ണം ജില്ല തിരിച്ച് - ഇടുക്കി 11, കോഴിക്കോട് 4, കൊല്ലം 9, കണ്ണൂർ 19, കാസർഗോഡ് 2, കോട്ടയം 12, മലപ്പുറം 2, തിരുവനന്തപുരം 2. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകൾ കൂടി കൊവിഡ് മുക്തി

loader