പ്രളയമുന്നറിയിപ്പില്‍ കേരളം; വടക്കന്‍ മേഖലയില്‍ വ്യാപക നാശനഷ്ടം
തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷവും മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ അതിവര്‍ഷം തുടരുകയാണ്. മലപ്പുറം, വയനാട്, കോഴിക്കോട് അടക്കമുള്ള മലബാര്‍ മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. വടക്കന്‍ കേരളത്തിന്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് കാറ്റിന്‍റെ വേഗം 40 മുതല്‍ 50 കി.മി. വരെയാകാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് യൂണിറ്റുകള്‍ ഇന്ന് കേരളത്തിലെത്തും. ഇന്നലെ നാല് എന്‍ഡിആര്‍എഫ് യൂണിറ്റുകള്‍ സംസ്ഥാനത്ത് എത്തിയിരുന്നു.

കനത്ത മഴപ്പെഴുന്നതിനിടെ കേരളത്തിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് ദേശീയ ജല കമ്മീഷന്റെ മുന്നറിയിപ്പെത്തി. മഴ തീവ്രമായ പശ്ചാത്തലത്തിലാണ് മുന്നിറിയിപ്പ് നൽകിയിരിക്കുന്നത്. ഭവാനി പുഴയിലെ ജലനിരപ്പ് അപകടനിലയിലാണെന്നും സമീപവാസികളെ ഒഴിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

കേരളം അടക്കമുള്ള പത്തു സംസ്ഥാനങ്ങൾക്കും മാഹിക്കും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, കർണാടക വനത്തിനകത്ത് ഉരുൾപൊട്ടിയതായി സംശയമുണ്ട്. കണ്ണൂർ കൂട്ടുപുഴ അതിർത്തിയിലെ ബാരാപോൾ പുഴയിൽ ജലനിരപ്പ് ഉയരുന്നുണ്ട്.

പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇരിട്ടി വട്ട്യാന്തോട് പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുകയാണ്.

വയനാട്ടിൽ മേപ്പാടിയിലും പുത്തുമലയിലും ശക്തമായി മഴ പെയ്യുന്നതിനാൽ കോഴിക്കോട് ചാലിയാർ, പൂനൂർ പുഴ തീരത്ത് താമസിക്കുന്ന വർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അധികൃതർ അറിയിക്കുന്ന ഘട്ടത്തിൽ മാറിത്താമസിക്കുന്നതിന് തയ്യാറാവേണ്ടതാണെന്നും നിർദ്ദേശമുണ്ട്. അതിനിടെ, കനത്ത മഴയിലും കാറ്റിലും മലപ്പുറം ജില്ലയുടെ പലഭാഗത്തും കനത്ത നാശനഷ്ടമുണ്ടായി.

കൊളത്തൂർ, പുലാമന്തോൾ,പാങ്ങ്, മൂർക്കനാട് പുഴക്കാട്ടിരി തുടങ്ങിയ പ്രദേശങ്ങളിൽ മഴക്കൊപ്പം ഉണ്ടായ അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും പൊട്ടിവീണുമാണ് നാശമുണ്ടായത്.

രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും മലപ്പുറം ജില്ലയുടെ പലഭാഗത്തും കനത്ത നാശനഷ്ടം. കൊളത്തൂർ, പുലാമന്തോൾ, പാങ്ങ്, മൂർക്കനാട്, പുഴക്കാട്ടിരി തുടങ്ങിയ പ്രദേശങ്ങളിൽ മഴക്കൊപ്പം ഉണ്ടായ അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും പൊട്ടിവീണുമാണ് നാശമുണ്ടായത്.

കൊളത്തൂർ വൈദ്യുതി സെക്ഷൻ പരിധിയിൽ മരങ്ങൾ വീണ് മുപ്പതോളം വൈദ്യുതി കാലുകൾ തകർന്നു. പല സ്ഥലത്തും ലൈൻ കമ്പികൾ പൊട്ടിവീണു. പതിനാറ് മണിക്കൂറോളം വൈദ്യുതി നിലച്ചത് ജനത്തെ ദുരിതത്തിലാക്കി.

പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ മണ്ണുംകുളത്ത് വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. വെങ്ങാട്- ചെമ്മലശ്ശേരി റോഡിൽ പുന്നക്കാട് വള്ളിയൻകുഴി ഇറക്കത്തിൽ മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു.

മൂർക്കനാട് പഞ്ചായത്തിന്‍റെ അതിർത്തി പ്രദേശമായ ഇവിടെ കാലവർഷം കനക്കുന്നതോടെ കല്ലുകളും മണ്ണും അടർന്ന് വീണു. പുലാമന്തോളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശമുണ്ടായി.

പാടശേഖരങ്ങളിലെ വാഴ -കപ്പ തുടങ്ങിയ കാർഷികവിളകൾ ഒടിഞ്ഞുവീണ് നശിച്ചു. പരപ്പനങ്ങാടിയിൽ തെങ്ങുകളും മരങ്ങളും വീണ് വൈദുതി തൂണുകളും ഇലക്ട്രിക് ലൈനുകളും തകർന്നു.

താനൂരിലെ ഉണ്ണിയാൽ-തിരൂർ റോഡിൽ പുന്നക്കലിൽ പുലർച്ചെ വീശിയ കാറ്റിൽ തെങ്ങ് കടപുഴകി റോഡിലുള്ള ഇലക്ട്രിക് ലൈനിലേക്ക് വീണു. വൈദ്യുതി ബന്ധം തകരാറിലാകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

മമ്പാട് പഞ്ചായത്തിൽ വടപുറം ഭാഗത്ത് മഴയിലും കാറ്റിലും വ്യാപക നാശം സംഭവിച്ചു. എട്ട് വീടുകൾ വീടുകൾ ഭാഗികമായി തകർന്നു. കൂടാതെ വ്യാപക കൃഷി നാശവും സംഭവിച്ചു. നിരവധി വൈദ്യുതി തൂണുകൾ തകർന്നതിനാൽ വടപുറം മേഖലയില്‍ പൂർണ്ണമായും വൈദ്യുതി നിലച്ചു.

റെഡ് അലർട്ടുളള വയനാട്ടിലും മഴ അതിശക്തമായി പെയ്യുകയാണ്. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഉരുള്‍ പൊട്ടലുണ്ടായ കവളപ്പാറ പ്രദേശത്ത് നിന്നടക്കം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ മേപ്പാടി ചൂരൽമലയിലാണ് കഴിഞ്ഞ ദിവസം കൂടുതൽ മഴ രേഖപ്പെടുത്തിയത്. മേപ്പാടി പുത്തുമല മേഖലയിൽ 390 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. വയനാട്ടിലെ കനത്ത മഴയില്‍ ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകി നിലമ്പൂരിലെ പല പ്രദേശങ്ങളും ഭീതിയിലാണ്.

നിലമ്പൂർ മേഖലയിൽ കനത്ത മഴയെത്തുടര്‍ന്ന് പുന്നപ്പുഴ, കാഞ്ഞിരപ്പുഴ, ചാലിയാർ പുഴകൾ പലയിടത്തും കരകവിഞ്ഞൊഴുകുകയാണ്. ദുരന്ത സാധ്യത മുന്നില്‍ കണ്ട് നിലമ്പൂരിൽ മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam