- Home
- News
- Kerala News
- നിയമസഭയില്‍ താരങ്ങളായി എംപിമാരായ എംഎൽഎമാർ, ഗൗരവത്തോടെ മുഖ്യമന്ത്രി, ജേതാവായി ചെന്നിത്തല
നിയമസഭയില്‍ താരങ്ങളായി എംപിമാരായ എംഎൽഎമാർ, ഗൗരവത്തോടെ മുഖ്യമന്ത്രി, ജേതാവായി ചെന്നിത്തല
നിയമസഭയിൽ ആദ്യ ദിനത്തിലെ ശ്രദ്ധാകേന്ദ്രം എംപിമാരായ എംഎൽഎമാരായിരുന്നു. ജയിച്ച സഹപ്രവർത്തകരെ കക്ഷി ഭേദം മറന്ന് അംഗങ്ങൾ അഭിനന്ദിച്ചപ്പോൾ തോറ്റവരെ ആശ്വസിപ്പിക്കാനും മറന്നില്ല.കെ.മുരളീധരൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ. പാർലമെൻറിലേക്ക് പോകുന്ന യുഡിഎഫിലെ മൂവർ സംഘ എംഎൽഎമാർ നിയമസഭയിൽ എത്തിയത് ഒരുമിച്ച്. യുഡിഎഫിലെ ജയിച്ച സ്ഥാനാര്‍ത്ഥികളെ അനുമോദിക്കാനും കെട്ടിപ്പിടിക്കാനും പ്രതിപക്ഷനിരയിലെ മറ്റ് അംഗങ്ങൾ മത്സരിച്ചു. ഭരണപക്ഷത്തു നിന്നും കിട്ടി മൂവർക്കും അഭിനന്ദനം. ഇടതുപക്ഷത്തിന്‍റെ മാനം കാത്ത ആരിഫ് പതിവ് പോലെ പുഞ്ചിരി തൂകി എത്തി. ആരിഫിനും കക്ഷിഭേദമില്ലാതെ എല്ലാവരും ഷേക്ക് ഹാൻഡ് നല്‍കി അനുമോദിച്ചു. മത്സരിച്ച് തോറ്റ സി ദിവാകരനെയും പ്രദീപ്കുമാറിനെയും ചിറ്റയം ഗോപകുമാറിനെയും മന്ത്രിമാരടക്കം ആശ്വസിപ്പിച്ചു.
113

ജയിച്ച യുഡിഎഫ് എംഎല്‍എമാരുടെ ചിത്രം ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ പങ്ക് വച്ചപ്പോള്‍

213
ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ഒന്നിച്ച് നിയമസഭയിലെത്തിയ കെ.മുരളീധരന്‍, ഹൈബീ ഈഡന്‍, അടൂര്‍ പ്രകാശ് എന്നിവര്‍. ഒപ്പം വിടി ബലറാം, ഷാഫി പറമ്പില്‍, പികെ ബഷീര്‍ എന്നിവര്‍.

313
തിരുവനന്തപുരം, മാവേലിക്കര മണ്ഡലങ്ങളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളും നിയമസഭയിലെ സിപിഐ പ്രതിനിധികളുമായ സി.ദിവാകരനും ചിറ്റയം ഗോപകുമാറിനും ഒപ്പം കെബി ഗണേഷ് കുമാറും മുല്ലക്കര രത്നാക്കരനും

413
സംസ്ഥാനത്ത് വിജയം നേടി ഏക ഇടത് സ്ഥാനാര്‍ത്ഥി എഎം ആരിഫ് നിയമസഭയില്‍ എത്തിയപ്പോള്‍

513
നിയമസഭാ നടപടികള്‍ തുടങ്ങുന്നതിനുള്ള മുന്‍പുള്ള ഇടവേളയില്‍ ചര്‍ച്ചകളില്‍ മുഴുകിയ യുഡിഎഫ് എംഎല്‍എമാര്‍. വിഡി സതീശന്‍, എല്‍ദോസ് കുന്നപ്പള്ളി, പിജെ ജോസഫ്, ശബരീനാഥ്, പിടി തോമസ്, റോണീ തോമസ് എന്നിവര്‍.

613
യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

713
ഇപി ജയരാജനൊപ്പം നിയമസഭയിലേക്ക് വരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ അംഗങ്ങള്‍ക്ക് ചിരിയോടെ നമസ്കാരം പറഞ്ഞ് സീറ്റിലിരുന്ന പിണറായി പിന്നീട് പതിവ് ഗൗരവഭാവത്തില്‍ തന്നെയായിരുന്നു.

813
പത്തനംതിട്ടയില്‍ പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് നിയമസഭയില്‍

913
അടൂര്‍ എംഎല്‍എയും മാവേലിക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ചിറ്റയം ഗോപകുമാറും നെടുമങ്ങാട് എംഎല്‍എയും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സി ദിവാകരനും നിയമസഭയില്‍.

1013
വടകരയില്‍ പി.ജയരാജനെ പരാജയപ്പെടുത്തിയ കെ.മുരളീധരനെ അനുമോദിക്കുന്ന റോഷി അഗസ്റ്റിനും അനില്‍ അക്കരയും.

1113
പത്തനംതിട്ടയില്‍ പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് നിയമസഭയില്‍
പത്തനംതിട്ടയില്‍ പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് നിയമസഭയില്‍
1213
നിയമസഭയിലെ എന്‍ഡിഎ എംഎല്‍എമാരായ പിസി ജോര്‍ജും ഒ.രാജഗോപാലും ചര്‍ച്ചയില്‍

1313
കുറച്ചു ദിവസം കൂടി സഭാ നടപടികളിൽ പങ്കെടുത്ത് ജയിച്ച എംഎൽഎമാർ രാജിക്കത്ത് നൽകും. ഇന്നത്തെ അഭിനന്ദനവും ആശ്വസിപ്പിക്കലും കഴിഞ്ഞ് നാളെ മുതൽ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി സഭയില്‍ യുഡിഎഫ്-എല്‍ഡിഎഫ്-എന്‍ഡിഎ പോര് ആരംഭിക്കുകയും ചെയ്യും.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos