സ്‌കൂള്‍ തുറക്കല്‍ മുതല്‍ ബാങ്കിംഗ് പരിഷ്‌കാരങ്ങള്‍ വരെ, 2021 ല്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്
First Published Jan 1, 2021, 10:27 AM IST
ഒട്ടേറെ പുതുമകളുമായാണ് ഈ പുതു വര്‍ഷം പിറക്കുന്നത്. സ്‌കൂള്‍ തുറക്കുന്നത് മുതല്‍ ബാങ്കിംഗ് സേവനങ്ങളില്‍ വരെ വലിയ മാറ്റം ഉണ്ടാകുന്ന വര്‍ഷം കൂടിയാണ് 2021. ഈ വര്‍ഷം അറിഞ്ഞിരിക്കേണ്ട 12 കാര്യങ്ങള്‍.

സംസ്ഥാനത്തെ പ്രാഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും. ശനിയാഴ്ച കൂടി പ്രവൃത്തിദിവസമാക്കിയാണ് അധ്യയനം. റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് ക്‌ളാസുകള്‍.

പല പരീക്ഷകളും ഇല്ലാത്ത വര്‍ഷമായിരുന്നു 2020. എന്നാല്‍ 2021 ല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഒരുങ്ങണം. സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകള്‍ മെയ് നാല് മുതല്‍ ജൂണ്‍ പത്ത് വരെ നടക്കും. എസ്എസ്എല്‍സി പരീക്ഷാത്തീയതിയും ഉടന്‍ പ്രഖ്യാപിക്കും.
Post your Comments