- Home
- News
- Kerala News
- മൂന്ന് മുന്നണികളും കൊട്ടിക്കയറിയ തിരുവനന്തപുരം; കലാശക്കൊട്ടിലും ത്രികോണ പോരാട്ടം
മൂന്ന് മുന്നണികളും കൊട്ടിക്കയറിയ തിരുവനന്തപുരം; കലാശക്കൊട്ടിലും ത്രികോണ പോരാട്ടം
2026 നിയമസഭ തെരഞ്ഞെടുപ്പില്‍ തലസ്ഥാനത്തെ ആവേശത്തിലാഴ്ത്തി മുന്നണികളുടെ കലാശക്കൊട്ട്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടങ്ങളാണ് തിരുവനന്തപുരത്തെ മണ്ഡലങ്ങളില്‍ ഇത്തവണ നടക്കുന്നത്. അതിന്‍റെ വീറും വാശിയും കലാശക്കൊട്ടിൽ മുന്നണികളിൽ പ്രകടമായി.

കലാശക്കൊട്ടില്‍ ആനയും
ആനയും വിവിധ കലാരൂപങ്ങളും തലസ്ഥാന ജില്ലയിലെ കലാശക്കൊട്ടില്‍ വ്യത്യസ്‌ത കാഴ്‌ചയായി. പാർട്ടി നിറങ്ങളില്‍ വർണ്ണം വിതറിയും വസ്ത്രങ്ങൾ ധരിച്ചും പ്രവർത്തകർ കളംപിടിച്ചു.
പേരൂർക്കട വേറെ ലെവല്‍
ആകാശംമുട്ടുന്ന ആവേശമായിരുന്നു വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പേരൂർക്കടയില്‍. കൊട്ടിക്കയറുന്ന ആവേശത്തിന് മൂര്‍ച്ച കൂട്ടി സ്ഥാനാർഥികളുടെ ഭീമന്‍ കട്ടൗട്ടുകളും ഉയർന്നു പറക്കുന്ന പതാകകളും പ്രത്യക്ഷപ്പെട്ടു.
മാനംമുട്ടെ സ്ഥാനാര്‍ഥികള്‍
കെട്ടിക്കലാശം പകുതിയായപ്പോള്‍ ക്രെയിനിലേറി യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരനും എന്‍ഡിഎ സ്ഥാനാർഥി ആർ. ശ്രീലേഖയും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. കെ. പ്രശാന്തും എത്തിയതോടെ അവേശം വാനോളം ഉയർന്നു.
കളംനിറഞ്ഞ് സ്ഥാനാര്‍ഥികള്‍
തലസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലെ കൊട്ടിക്കലാശ ആവേശത്തിൽ സ്ഥാനാര്‍ഥികളായ കടകംപള്ളി സുരേന്ദ്രനും, വി. ശിവൻകുട്ടിയും, വി. മുരളീധരനും, രാജീവ് ചന്ദ്രശേഖറുമൊക്കെ ശ്രദ്ധേയമായി.
തലസ്ഥാനം കടുക്കും
നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ അതിശക്തമായ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഇക്കുറി നടക്കുന്നത്. തിരുവനന്തപുരത്തെ മറ്റ് മണ്ഡലങ്ങളിലും പോര് കടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

