10 ജില്ലകളില്‍ 50 ലേറെ പുതിയ രോഗികള്‍; 500 ലധികം പേര്‍ ചികിത്സയിലുള്ളത് ഏഴ് ജില്ലയില്‍: ആശങ്ക അകലാതെ കേരളം
കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 9420 ആയി. പത്ത് ജില്ലകളിലാണ് ഇന്ന് 50 ലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം 240 , കോഴിക്കോട് 110, കാസര്‍കോട് 105, ആലപ്പുഴ 102, കൊല്ലം 80, എറണാകുളം 79 (ഒരാള്‍ മരണമടഞ്ഞു), കോട്ടയം 77, മലപ്പുറം 68, കണ്ണൂര്‍ 62, പത്തനംതിട്ട 52 ഇങ്ങനെയാണ് ഇന്ന് 50 കടന്ന ജില്ലകളിലെ രോഗികളുടെ എണ്ണം. ഇടുക്കി 40, തൃശൂര്‍ 36, പാലക്കാട് 35, വയനാട് 17 പേര്‍ക്കും ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചു.
അതേസമയം ഏഴ് ജില്ലകളിലാണ് 500 ലധികം പേര്‍ നിലവില്‍ ചികിത്സയിലുള്ളത്. തിരുവനന്തപുരം 2666, എറണാകുളം 909, കൊല്ലം 859, ആലപ്പുഴ 785, മലപ്പുറം 591, കാസര്‍കോട് 584, കോഴിക്കോട് 573 - എന്നീ ജില്ലകളിലാണ് അഞ്ഞൂറിലേറെപ്പേര്‍ ചികിത്സയിലുള്ളത്. കണ്ണൂര്‍ 489, തൃശ്ശൂര്‍ 411, കോട്ടയം 397, പത്തനംതിട്ട 357, പാലക്കാട് 335, ഇടുക്കി 317, വയനാട് 147 - എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ ചികിത്സയിലുള്ളവരുടെ കണക്ക്.
മൊത്തം 9420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8613 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,54,300 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,45,319 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8981 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1151 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നത്തെ പ്രധാനസംഭവങ്ങള്‍ ഒറ്റനോട്ടത്തില്‍ ചുവടെ
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ ജില്ല തിരിച്ചുള്ള കണക്ക്