കൊവിഡ് 19 ; ഹോട്ട്സ്പോട്ടുകള്‍ അടച്ച് എറണാകുളം

First Published Apr 24, 2020, 10:52 AM IST

എറണാകുളം ജില്ലയിലെ കൊവിഡ് 19 ഹോട്ട്സ്പോട്ടുകൾ സീൽ ചെയ്തു. ബാരിക്കേഡ് ഉപയോഗിച്ചാണ് കൊവിഡ് 19 ഹോട്ട്സ്പോട്ടുകളുടെ അതിർത്തികൾ പൊലീസ് അടച്ചത്. കൂടാതെ, ഹോട്ട്സ്പോട്ടുകളില്‍ നിന്ന് പുറത്തേക്ക് കടക്കുന്ന ഇടങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കി. അവശ്യ സർവീസുകളെയും ആശുപത്രിയിലേക്ക് വരുന്നവരെയും മാത്രമേ കടത്തിവിടൂവെന്നും കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പൂങ്കുഴലി അറിയിച്ചു.

 

ഹോട്സ്പോട്ടുകളിൽ കടുത്ത നിയന്ത്രണം തുടരുമെന്ന് ജനങ്ങളെ അനൗൺസ്മെന്‍റ് നടത്തി അറിയിച്ചു. ഹോട്ട്സ്പോട്ടുകളും എൻട്രി, എക്സിറ്റ് പോയിന്‍റുകളിലാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ഹോട്സ്പോട്ടുകൾ സീൽ ചെയ്യാൻ മട്ടാഞ്ചേരി, തൃക്കാക്കര, എറണാകുളം എ സി പിമാർക്ക് നിർദ്ദേശം നൽകി. എസിപിമാരുടെ നേതൃത്വത്തിൽ റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും ഈ പ്രവർത്തനത്തിന്‍റെ ഭാഗമാകും. കൊച്ചി എസിപി ലാൽജിയുടെ നേതൃത്വത്തിലാണ് കൊച്ചി കോർപറേഷൻ അതിർത്തികൾ മാർക്ക്‌ ചെയ്യ് സീല്‍ ചെയ്തതെന്നും ഡിസിപി അറിയിച്ചു. ചിത്രങ്ങള്‍: ഷഫീക്ക് മുഹമ്മദ്.