മഹാമാരിയെ പിടിച്ചുനിര്‍ത്തിയ 10 ദിനങ്ങള്‍; കേരളത്തിന് ആത്മവിശ്വാസമേകിയ ആ പോരാട്ടം ഇങ്ങനെ

First Published 5, May 2020, 8:36 PM

ലോകമാകെ മഹാമാരിയായി മാറിയ കൊവിഡിന്‍റെ ഭീകരതയില്‍ നിന്ന് കേരളം ആശ്വാസതീരത്തേക്ക് എത്തുകയാണ്. ഒരുഘട്ടത്തില്‍ കൊവിഡ് ബാധയുടെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും മുന്നിലായിരുന്നു സംസ്ഥാനം. എന്നാല്‍ കേരളത്തിന്‍റെ പോരാട്ടവും ആത്മവിശ്വാസവും ജാഗ്രതയും ഫലം കണ്ടതോടെ കൊവിഡിനെ ഒരുപരിധിവരെ പിടിച്ചുകെട്ടാനായി. സംസ്ഥാനത്താകെയായി 502 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 462 പേരും ഇതിനകം കൊവിഡ് മുക്തി നേടിക്കഴിഞ്ഞു. 37 പേര്‍ ചികിത്സയില്‍ തുടരുന്നു. 3 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കഴിഞ്ഞ പത്ത് ദിവസത്തെ കേരളത്തിന്‍റെ കൊവിഡ് പോരാട്ടം രോഗബാധ കുറയ്ക്കുന്നതില്‍ ഏറെനിര്‍ണായകമായി. ആ ദിവസങ്ങളിലെ കേരളത്തിന്‍റെ കൊവിഡ് പോരാട്ടം ചിത്രങ്ങളിലൂടെ

ഏപ്രില്‍ 26

സംസ്ഥാനത്ത് 11 പേര്‍ക്കാണ് ഏപ്രില്‍ 26 ന് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമായിരുന്നു രോഗം. കേരളത്തില്‍ വലിയ ആശങ്കയായ ദിവസമായിരുന്നു ഇത്. രോഗമുക്തി നേടിയിരുന്ന കോട്ടയം ജില്ലയില്‍ 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 468 ആയപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം 123 ആയി ഉയരുകയും ചെയ്തു. 342 പേര്‍ മൊത്തത്തില്‍ രോഗമുക്തി നേടി

ഏപ്രില്‍ 27

ആശങ്കയ്ക്കൊപ്പം ആശ്വാസവുമുള്ള ഒരു ദിവസം. സംസ്ഥാനത്ത് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 13 പേര്‍ക്ക് രോഗമുക്തി നേടാനുമായി. കോട്ടയത്ത് ആറ് പേർക്കും, ഇടുക്കിയിൽ നാല് പേർക്കും, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.  കണ്ണൂർ ആറ്, കോഴിക്കോട് നാല്, തിരുവനന്തപുരം, പാലക്കാട് മലപ്പുറം ജില്ലകളിൽ ഓരോ ആൾ എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്.  കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 481 ആയപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം 123 ആയി നിലനിന്നു. 355 പേര്‍ മൊത്തത്തില്‍ രോഗമുക്തി നേടി

ഏപ്രില്‍ 28

ആശ്വാസവും ആശങ്കയും ഒരുപോലെയുള്ള ദിവസം. സംസ്ഥാനത്ത്  നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ നാല് പേര്‍ക്ക് രോഗമുക്തി നേടാനുമായി. കണ്ണൂർ 3, കാസർകോട് 1 എന്ന നിലയിലായിരുന്നു പോസിറ്റീവ് കേസുകൾ. കാസർകോട് രണ്ട് പേർക്കും, കണ്ണൂരിൽ രണ്ട് പേർക്കുമാണ് രോഗം ഭേദമായത്. സംസ്ഥാനത്ത് ഇത് വരെ  485 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 123 പേരാണ് നിലവിൽ ചികിത്സയിൽ

ഏപ്രില്‍ 29

വീണ്ടും ആശ്വാസവും ആശങ്കയുമേകിയ ദിനം. സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 10 പേര്‍ക്ക് കൂടി രോഗമുക്തി നേടാനുമായി. കൊല്ലം ജില്ലയിൽ ആറ് പേർക്കും, തിരുവനന്തപുരം കാസർകോട്  ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരും കോഴിക്കോടും കാസർകോടും മൂന്ന് പേർക്ക് വീതവും, പത്തനംതിട്ടയിൽ ഒരാൾക്കുമാണ് രോഗം മാറിയത്

ഏപ്രില്‍ 30

ആശ്വാസമായൊരു ദിവസം. സംസ്ഥാനത്ത് 14 പേർ രോഗമുക്തി നേടി. പാലക്കാട് - 4 കൊല്ലം -3 , കണ്ണൂർ - 2, കാസർകോട് - 2, പത്തനംതിട്ട -1, മലപ്പുറം -1 , കോഴിക്കോട് -1 എന്നിങ്ങനെയാണ് നെഗറ്റീവായത്. രണ്ട് പേർക്ക് മാത്രമായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്തും കാസർകോടുമാണ് രോഗം സ്ഥരീകരിച്ചത്. ഇതുവരെ 497 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 111 ആയി കുറഞ്ഞു

മെയ് 01

രോഗമുക്തിയുടെ ദിനം. സംസ്ഥാനത്ത് 9 പേരാണ് രോഗമുക്തി നേടിയത്. ആര്‍ക്കും തന്നെ കൊവിഡ് സ്ഥിരീകരിച്ചുമില്ല. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടെ വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.  ഇതുവരെ 497 പേർക്ക് രോഗം സ്ഥിരീകരിച്ചതില്‍ 392 പേര്‍ക്ക് രോഗമുക്തി നേടിനായി. 102 പേര്‍ ചികിത്സയില്‍

മെയ് 02

ആശ്വാസമേകിയ മറ്റൊരു ദിനം. സംസ്ഥാനത്ത് എട്ട് പേർക്ക് കൊവിഡ് ഭേദമായി. ഇതിൽ ആറ് പേർ കണ്ണൂരിൽ. ഇടുക്കിയിൽ രണ്ട് പേർക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അന്നേ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. വയനാട്ടിലും കണ്ണൂരിലുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നക്കത്തില്‍ നിന്ന് രണ്ടക്കത്തിലേക്ക് താഴ്ന്നു. 96 പേരാണ് അന്ന് ചികിത്സയില്‍ തുടര്‍ന്നത്

മെയ് 03

സംസ്ഥാനത്ത് ആശ്വാസത്തിന്‍റെ ദിനം. പുതിയ രോഗികളില്ല. ഒരാള്‍ക്ക് രോഗമുക്തി നേടാനുമായി. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. 95 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടര്‍ന്നു.

മെയ് 04

കേരളത്തിന് ഏറ്റവും ആത്മവിശ്വാസമേകിയ ദിവസം. സംസ്ഥാനത്ത് 61 പേരാണ് കൊവിഡ് മുക്തി നേടിയത്. മാത്രമല്ല പുതിയ രോഗികളുമില്ലെന്നത് ആഹ്ളാദം ഇരട്ടിയാക്കി. ഇതോടെ സംസ്ഥാനത്താകെ 499 പേർക്ക് രോഗം സ്ഥിരീകരിച്ചതില്‍. 462 പേര്‍ക്കും രോഗമുക്തി നേടാനായി. ആശുപത്രിയിൽ ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 34 ആയി കുറഞ്ഞു

മെയ് 05

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്കും വൈറസ് ബാധ ഉണ്ടായത് സമ്പര്‍ക്കം മൂലമാണ് . മൂന്ന് പേരും വയനാട്ടിലുള്ളവരാണ്. ആര്‍ക്കും കൊവിഡ് മുക്തി നേടാനായില്ലെങ്കിലും വലിയ ആശങ്കകളില്ലാത്ത ദിവസമാണ് കടന്നുപോകുന്നത്. സംസ്ഥാനത്താകെ 502  കേസുകൾ റിപ്പോർട്ട് ചെയ്തതില്‍ 37 പേരാണ് നിലവിൽ ചികിത്സയില്‍ തുടരുന്നത്

loader