ടൗട്ടേ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് അതിതീവ്ര മഴ, കാറ്റ്, കടലേറ്റം എന്നിവയ്ക്ക് സാധ്യത

First Published May 14, 2021, 10:14 AM IST

ന്ത്യന്‍ തീരത്ത്,അറബിക്കടില്‍ രൂപം കൊള്ളുന്ന ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായ ടൗട്ടേ ചുഴലിക്കാറ്റിനെ തടുര്‍ന്ന് സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകീട്ടോടെ ശക്തമാകുമെന്നാണ് കരുതുന്നത്. നാളെയോടെ ഇത് അതിതീവ്രമാകും. ഞായറാഴ്ചയോടെ ന്യൂനമർദ്ദം ടൗടേ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കും. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം കേരള തീരത്തോട് ചേര്‍ന്നായതിനാല്‍, കടല്‍പ്രക്ഷുബ്ധമായിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്. തീരുവനന്തപുരം പൊഴിയൂരില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് പ്രദീപ് പാലവിളാകം.