വനിതാ ദിനത്തില്‍ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കി വനിതാ കമാന്‍ഡോ സംഘം; ചിത്രങ്ങള്‍ കാണാം

First Published 8, Mar 2020, 9:57 PM IST

വനിതാദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷാ ചുമതല ഏറ്റെടുത്ത് വനിതാ കമാൻഡോകള്‍. ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും സുരക്ഷക്കൊപ്പം, മുഖ്യമന്ത്രിയുടെ അകന്പടിവാഹനത്തിലും വനിതാ കമാൻഡോകളാണുള്ളത്. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയും ഇന്ന് വനിതാ ഉദ്യോഗസ്ഥർക്കാണ്. ഏഷ്യാനെറ്റ് ക്യാമറാമാന്‍ ഷഫീഖ് മുഹമ്മദ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം. 

മലപ്പുറത്തെ അരീക്കോട് തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ 24 വനിതാ കമാൻഡോകളാണ് ഇന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അകന്പടിവാഹനത്തില്‍ 10 വനിതാ കമാൻഡോകളാണുള്ളത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ 10 പേരെയും, സെക്രട്ടേറിയറ്റിലെ ഓഫീസില്‍ 4 പേരെയും നിയോഗിച്ചിട്ടുണ്ട്.

മാവോയിസ്റ്റ് വേട്ടയിലും ആയുധപ്രയോഗത്തിലും ഉള്‍പ്പെടെ പ്രത്യേക പരിശീലനം നേടിയ, ഏറ്റവും മികച്ച കമാൻഡോകളെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടി. പൊലീസ് സ്റ്റേഷനുകളില്‍ ഇന്ന് പരാതികള്‍ സ്വീകരിക്കുന്നതും അന്വേഷണം നടത്തുന്നതും വനിതാ പൊലീസുകാരാണ്.

വനിതാ പൊലീസുകാർ ഇല്ലാത്ത സ്റ്റേഷനുകളില്‍, ഒന്നിലധികം വനിതാ ഇൻസ്പെക്ർമാരുള്ള മറ്റ് സ്റ്റേഷനുകളില്‍ നിന്നുള്ളവരെ നിയോഗിച്ചിട്ടുണ്ട്.

ഇക്കൊല്ലം സ്ത്രീസുരക്ഷാ വർഷമായി ആചരിക്കുന്നതി‍ന്‍റെ ഭാഗമായാണ് ആഭ്യന്തരവകുപ്പിന്‍റെ നടപടികള്‍.

loader