2021 വാട്ട്സ്ആപ്പില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; വരുന്നത് ഇവയെല്ലാം.!
First Published Dec 29, 2020, 10:05 AM IST
ന്യൂയോര്‍ക്ക്: 2021 ല്‍ വാട്ട്സ്ആപ്പ് ഒരുങ്ങുന്നത് വലിയ പരിഷ്കാരങ്ങള്‍ക്ക്. 2021 ലും ഇതിൽ കൂടുതൽ ഫീച്ചറുകൾ പരീക്ഷിക്കാൻ തന്നെയാണ് വാട്ട്സ്ആപ്പ് ആലോചിക്കുന്നത്. വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ഫീച്ചറുകള്‍ 2021 ല്‍ വാട്ട്സ്ആപ്പില്‍ എത്തും.

മൾട്ടി-ഡിവൈസ് പിന്തുണയിൽ കോളിങ് ഫീച്ചർ കൂടി പരീക്ഷിക്കുന്നത് വിജയിച്ചാൽ പ്രതീക്ഷിച്ചതിലും നേരത്തെ ഈ ഫീച്ചർ അവതരിപ്പിക്കാൻ കഴിയും. ഒരു അക്കൗണ്ട് തന്നെ മറ്റു കൂടുതൽ ഡിവൈസുകളിൽ ഒരേസമയം ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും പുതിയ ഫീച്ചർ.

അതേസമയം, കോൾ വരുമ്പോൾ ഏതു ഡിവൈസിൽ നിന്ന് എടുക്കണമെന്നത് സംബന്ധിച്ചുള്ള വെല്ലുവിളി നേരിടുന്നുണ്ട്. ഇതും കൂടി പരിഹരിക്കേണ്ടതുണ്ട്.
Today's Poll
എത്ര ആളുകളോടൊപ്പം കളിക്കാന്‍ നിങ്ങള്‍ താല്പര്യപ്പെടുന്നു?
Post your Comments