വാട്ട്‌സ്ആപ്പ്- സിഗ്നല്‍- ടെലിഗ്രാം: ഏതാണ് കൂടുതല്‍ സുരക്ഷിതം
First Published Jan 12, 2021, 4:24 PM IST
പ്രതിമാസം 2 ബില്ല്യണ്‍ സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് ആപ്പാണ് വാട്ട്‌സ് ആപ്പ്. തൊട്ടു പിന്നിലുള്ള ടെലിഗ്രാമിന് 400 ദശലക്ഷം പേരുണ്ട്. സിഗ്‌നലിനാവട്ടെ, പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 10 മുതല്‍ 20 ദശലക്ഷമാണ്. വാട്ട്‌സ്ആപ്പ് വളരെയധികം പ്രചാരമുള്ളതാണെങ്കിലും ഇപ്പോള്‍ പ്രൈവസി പോളിസിയുടെ കാര്യത്തില്‍ നില അല്‍പ്പം പരുങ്ങലിലാണ്. എതിരാളികളായി പോലും കണക്കാക്കാതിരുന്ന സിഗ്നല്‍ ഇപ്പോള്‍ ദശലക്ഷം ഡൗണ്‍ലോഡ് റേസില്‍ ചേര്‍ന്നിരിക്കുന്നു. അതു കൊണ്ടു തന്നെ ഉപയോക്താക്കളുടെ എണ്ണത്തേക്കാള്‍ ഉപരി ഏതാണ് മികച്ചതെന്ന് നമുക്കു നോക്കാം. ഇവിടെ മൂന്ന് അപ്ലിക്കേഷന്റെ സുരക്ഷയെയും സവിശേഷതകളെയും സമഗ്രമായി താരതമ്യം ചെയ്യുന്നു.

വാട്ട്‌സ്ആപ്പ് സവിശേഷതകള്‍:

നിങ്ങള്‍ക്ക് ആവശ്യമായേക്കാവുന്ന എല്ലാ സവിശേഷതകളും വാട്ട്‌സ്ആപ്പ് വാഗ്ദാനം ചെയ്യുന്നു. 256 അംഗങ്ങളുള്ള ഗ്രൂപ്പ് ചാറ്റുകളുടെ പിന്തുണ ലഭിക്കും. ഒരേ സമയം ഒന്നിലധികം കോണ്‍ടാക്റ്റുകളിലേക്ക് മെസേജുകള്‍ ബ്രോഡ്കാസ്റ്റ് ചെയ്യാനാവും. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായി ഇത് വോയ്‌സ്, വീഡിയോ കോളുകളെ പിന്തുണയ്ക്കുന്നു. എങ്കിലും, ഗ്രൂപ്പ് വീഡിയോ കോളുകള്‍ക്കായി, 8 ഉപയോക്താക്കളെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ, ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികള്‍ക്ക് സമാനമായ ഒരു സ്റ്റാറ്റസ് സവിശേഷതയും (വാട്ട്‌സ്ആപ്പ് സ്‌റ്റോറികള്‍ എന്നും വിളിക്കുന്നു) വാട്ട്‌സ്ആപ്പ് വാഗ്ദാനം ചെയ്യുന്നു.
Post your Comments