ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ (Asianetnews.com) നല്‍കിയിരിക്കുന്ന മത്സര ഫോറം പൂരിപ്പിച്ച് നല്‍കുന്നവര്‍ക്കാണ് ഭീമയുടെ ഷോറൂം ഉദ്ഘാടനവുമായി ബന്ധപ്പെട്ട മത്സരത്തില്‍ (Bhima Store Inauguration Contest) പങ്കെടുക്കാന്‍ അര്‍ഹത. മത്സര വിജയികള്‍ക്ക് നാല് ഗ്രാമിന്‍റെ സ്വര്‍ണ നാണയമാണ് സമ്മാനം. ഓണ്‍ലൈന്‍ ഫോറം പൂരിപ്പിച്ച് നല്‍കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന അഞ്ച് ഭാഗ്യശാലികള്‍ക്ക് സമ്മാനം ലഭിക്കും.

ഇതോടൊപ്പം തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് സൗജന്യ ബെല്‍ഗ്രേഡ് ട്രിപ്പിനുളള അവസരവും ഉണ്ട്. സൗജന്യ ബെല്‍ഗ്രേഡ് ട്രിപ്പ് മത്സരത്തില്‍ പങ്കെടുക്കാനുളള മാനദണ്ഡങ്ങള്‍ ഇവയാണ്:

1. മത്സരാര്‍ത്ഥി ദുബായില്‍ സ്ഥിര താമസമാക്കിയ വ്യക്തിയാകണം.
2. മത്സരത്തില്‍ പങ്കെടുക്കാന്‍ 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
3. മത്സരത്തിന്‍റെ വ്യവസ്ഥകള്‍ :- (a) ഏഷ്യാനെറ്റ് ഓണ്‍ലൈനില്‍ (Asianetnews.com) നല്‍കിയിട്ടുളള അപേക്ഷാ ഫോറം മത്സരാര്‍ത്ഥി പൂര്‍ണമായി പൂരിപ്പിച്ച് നല്‍കണം.
(b) മത്സരത്തിന്‍റെ ഭാഗമായ മൂന്ന് ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കണം.
4. മത്സരം നവംബര്‍ ഒന്നാം തീയതി രാവിലെ 09.00 മണിക്ക് (യുഎഇ സമയം) ആരംഭിക്കുകയും നവംബര്‍ എട്ടാം തീയതി വൈകിട്ട് അഞ്ച് മണിക്ക് (യുഎഇ സമയം) അവസാനിക്കുകയും ചെയ്യും.