ദുബായ്: സ്വര്‍ണ‍വ്യാപാരത്തില്‍ നേട്ടത്തിന്റെ പുതിയ അധ്യായങ്ങളെഴുതി ഭീമ ജ്വവലേഴ്സ്. ദുബായിയിലെ കരാമ സെന്ററില്‍ ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ ഷോറൂം ഭീമ തുറന്നു. നവംബര്‍ എട്ട് വെള്ളിയാഴ്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലിഷ മൂപ്പനാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്. 

കരാമ സെന്‍റര്‍ ഷോറും ഉദ്ഘാടനം ചെയ്യാനായത് സന്തോഷകരമായ അവസരമാണെന്ന് അലിഷ മൂപ്പന്‍ പറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യകാലത്തും സ്വര്‍ണവിപണിയില്‍ 12 ശതമാനം വളര്‍ച്ച കൈവരിക്കാനായി എന്നത് ഭീമയ്ക്ക് മാത്രം അവകാശപ്പെടാവുന്ന നേട്ടമാണെന്ന് എംഡി അഭിഷേക് ബിന്ദു മാധവ് പറയുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും ഭീമ ഒരുക്കിയിട്ടുണ്ട്. "ദുബായിലെ ആള്‍ക്കാര്‍ രണ്ട് കൈയും നീട്ടി ഭീമയെ സ്വീകരിക്കുമെന്നാണ് വിശ്വാസം" ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ബി ഗോവിന്ദന്‍ പറഞ്ഞു.