Asianet News MalayalamAsianet News Malayalam

Gold Rate Today: ചങ്കിടിച്ച് സ്വർണാഭരണ പ്രേമികൾ; വില വീണ്ടും 46,000 ത്തിന് മുകളിൽ

സ്വർണ വില വീണ്ടും കുത്തനെ ഉയർന്നു. വാങ്ങാൻ മടിച്ച് ഉപഭോക്താക്കൾ. സ്വർണം വിൽക്കാൻ ഇത് ബെസ്ററ് ടൈം 

Gold Rate Today 01 12 2023
Author
First Published Dec 1, 2023, 11:22 AM IST


തിരുവനന്തപുരം: സ്വർണവില ഇന്ന് ഉയർന്നു. ബുധനാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സംസഥാനത്തെ സ്വർണവില. ഇന്നലെ വില കുറഞ്ഞെങ്കിലും ഇന്ന് 160 രൂപ ഉയർന്ന സ്വർണവില വീണ്ടും 46000 കടന്നു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,160 രൂപയാണ്.

ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വർധിച്ച് വില 46,480 ലേക്ക് വില എത്തിയിരുന്നു. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് ഇനി ഉടനെ ഉയർത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള സൂചന ലഭിച്ചതാണ് സ്വർണവില കുത്തനെ ഉയരണാനുള്ള കാരണം.ചൈനയിൽ പുതിയ വൈറസ് പടര്ന്നുനവെന്നുമുള്ള വാർത്തയും സ്വർണ്ണവില കുതിക്കുന്നതിന് കാരണമായി 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4785 രൂപയുമാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

 നവംബറിലെ  സ്വർണവില ഒറ്റനോട്ടത്തില്‍

നവംബർ 1 - ഒരു പവന്‍ സ്വര്‍ണത്തിന് 240  രൂപ കുറഞ്ഞു.  വിപണി വില 45,120 രൂപ
നവംബർ 2 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  ഉയർന്നു.  വിപണി വില 45,200 രൂപ
നവംബർ 3 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  ഉയർന്നു.  വിപണി വില 45,280 രൂപ
നവംബർ 4 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  കുറഞ്ഞു.  വിപണി വില 45,200 രൂപ
നവംബർ 5 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,200 രൂപ
നവംബർ 6 -  ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ  കുറഞ്ഞു.  വിപണി വില 45,080 രൂപ
നവംബർ 7 -  ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  കുറഞ്ഞു.  വിപണി വില 45,000 രൂപ
നവംബർ 8 -  ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ  കുറഞ്ഞു.  വിപണി വില 44,880 രൂപ
നവംബർ 9 -  ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ  കുറഞ്ഞു.  വിപണി വില 44,560 രൂപ
നവംബർ 10 -  ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ  ഉയർന്നു.  വിപണി വില 44,800 രൂപ
നവംബർ 11 -  ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ  കുറഞ്ഞു.  വിപണി വില 44,444 രൂപ
നവംബർ 12 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,444 രൂപ
നവംബർ 13 -  ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  കുറഞ്ഞു.  വിപണി വില 44,360 രൂപ
നവംബർ 14 -  ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  ഉയർന്നു. വിപണി വില 44,440 രൂപ
നവംബർ 15 -  ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ  ഉയർന്നു. വിപണി വില 44,760 രൂപ
നവംബർ 16 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,760 രൂപ
നവംബർ 17 - ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ  ഉയർന്നു. വിപണി വില 44,760 രൂപ
നവംബർ 18 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,240 രൂപ
നവംബർ 19 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,240 രൂപ
നവംബർ 20 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,240 രൂപ
നവംബർ 21 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ  ഉയർന്നു. വിപണി വില 45,480 രൂപ
നവംബർ 22 -സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില 45,480 രൂപ
നവംബർ 23 -സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില 45,480 രൂപ
നവംബർ 24 -സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില 45,480 രൂപ
നവംബർ 25 - ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ  ഉയർന്നു. വിപണി വില 45,680 രൂപ
നവംബർ 26 - സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില 45,680 രൂപ
നവംബർ 27 - ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ  ഉയർന്നു. വിപണി വില 45,880 രൂപ
നവംബർ 28 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,880 രൂപ
നവംബർ 29 - ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ  ഉയർന്നു.വിപണി വില 46,480 രൂപ
നവംബർ 30 - ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ  കുറഞ്ഞു.വിപണി വില
ഡിസംബർ 1 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ  ഉയർന്നു.വിപണി വില 46,160 രൂപ

Follow Us:
Download App:
  • android
  • ios