വെള്ളിയാഴ്ച സ്വർണവില സർവ്വകാല റെക്കോർഡിൽ നിന്നും താഴെയെത്തിയിരുന്നു. 560 രൂപയാണ് ഒറ്റ ദിവസംകൊണ്ട് ഇടിഞ്ഞത്.


തിരുവനന്തപുരം: സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത്. നവംബർ ഒന്ന് മുതൽ സ്വർണവില താഴേക്കാണ്. അഞ്ച് ദിവസം കൊണ്ട് കുറഞ്ഞത് 800 രൂപയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 58,840 രൂപയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെള്ളിയാഴ്ച സ്വർണവില സർവ്വകാല റെക്കോർഡിൽ നിന്നും താഴെയെത്തിയിരുന്നു. 560 രൂപയാണ് ഒറ്റ ദിവസംകൊണ്ട് ഇടിഞ്ഞത്. ശനിയാഴ്ചയും താഴേക്ക് എത്തിയ വില ഞായറാഴ്ചയും ഇന്നലെയും മാറ്റമില്ലാതെ തുടർന്നു. 

വൻകിട നിക്ഷേപകർ ഉയർന്ന വിലയിൽ നിന്നും ലാഭം എടുത്ത് തുടങ്ങിയതായിട്ടാണ് സൂചന. ഇതോടെ വിപണിയിൽ വിലയിൽ ഇടിവ് ഉണ്ടായി. വരും ദിവസങ്ങളിലും സ്വർണവില കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ. വിവാഹ വിപണിക്ക് വില കുറഞ്ഞത് വലിയൊരു ആശ്വാസമാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7355 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6065 രൂപയാണ്. വെള്ളിയുടെ വിലയിലും ഇടിവുണ്ട്. ഇന്ന് ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വില 102 രൂപയാണ് 

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

നവംബർ 1 - ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ
നവംബർ 2 - ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ 
നവംബർ 3 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ 
നവംബർ 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ 
നവംബർ 5 - ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ