സ്വർണം വാങ്ങാൻ ആണെങ്കിലും വിൽക്കാൻ  ആണെങ്കിലും പവന്റെ വില അറിയാം.  

തിരുവനന്തപുരം: ഇന്നലെ അഞ്ച് ദിവസത്തിന് ശേഷം ഉയർന്ന സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46400 രൂപയാണ്. ഇന്നലെ 200 രൂപയാണ് പവന് വർദ്ധിച്ചത്. 

ഫെബ്രുവരി ഒന്നിനും രണ്ടിനും സ്വർണവില ഉയർന്നെങ്കിലും ശേഷം ഇന്നലെ മാത്രമാണ് വില ഉയർന്നത്. അതിനിടയിൽ ഫെബ്രുവരി മൂന്ന് മുതൽ ആറ് വരെ 440 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. 

 ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 5800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില വിപണി വില 4795 രൂപയാണ്. വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. വിപണി വില 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഫെബ്രുവരി 1 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു. വിപണി വില 46,520 രൂപ
ഫെബ്രുവരി 2 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 46,640 രൂപ
ഫെബ്രുവരി 3 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 46,480 രൂപ
ഫെബ്രുവരി 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 46,480 രൂപ
ഫെബ്രുവരി 5 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 46360 രൂപ
ഫെബ്രുവരി 6 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 46200 രൂപ
ഫെബ്രുവരി 7 - ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 46400 രൂപ
ഫെബ്രുവരി 8 - സ്വർണവിലയിൽ മാറ്റമില്ല വിപണി വില 46400 രൂപ