Asianet News MalayalamAsianet News Malayalam

Gold Rate Today: ആശ്വസിക്കാൻ വകയില്ല; സ്വർണവില വീണ്ടും മുകളിലേക്ക്

ഇന്നലെ കുത്തനെ കുറഞ്ഞ സ്വർണവില ഇന്ന് ഉയർന്നു. വിവാഹ വിപണിയിൽ ചൂടേറുന്നു

Gold Rate Today 13 05 2023 apk
Author
First Published May 13, 2023, 10:50 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ കുറഞ്ഞ സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. ഇന്നലെ  320 രൂപയുടെ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു കഴിഞ്ഞ ആഴ്ച സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45320 രൂപയാണ്. 

ഈ മാസം ആദ്യം 44000 ത്തിൽ നിന്നും 45000 ത്തിലേക്ക് എത്തിയ സ്വർണവില 45000 ത്തിന് മുകളിൽ തന്നെ തുടരുകയാണ്. സ്വർണവില കത്തിക്കയറിയതോടെ വിവാഹ വിപണി ആശങ്കയിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഇതോടെ  വിപണിയിൽ വില 5645 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. വിപണി വില 4685 രൂപയായി. 

ALSO READ: സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകൾ വിൽപ്പന നടത്തി; പ്രമുഖ 5 ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ്

വെള്ളിയുടെ വിലയിലും ഇന്നലെ ഇടിവുണ്ടായി. കഴിഞ്ഞ ഒരു മാസമായി 80 നു മുകളിൽ തുടർന്ന വെള്ളിയുടെ വില ഇന്നലെ മൂന്ന് രൂപ കുറഞ്ഞ് 79 ലേക്കെത്തി. ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. മൂന്ന് രൂപയുടെ ഇടിവാണ് ഇന്നലെ ഉണ്ടായത്. . ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്. 

ഈ മാസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ

മെയ് 1 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.  വിപണി വില 44,560 രൂപ
മെയ് 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,560 രൂപ
മെയ് 3 - ഒരു പവൻ സ്വർണത്തിന് 640 രൂപ ഉയർന്നു.  വിപണി വില 45,200 രൂപ
മെയ് 4 - ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു.  വിപണി വില 45,600 രൂപ
മെയ് 5 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.  വിപണി വില 45,760 രൂപ
മെയ് 6 - ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 45,200 രൂപ
മെയ് 7 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,200 രൂപ
മെയ് 8 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,280 രൂപ
മെയ് 9 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,360 രൂപ
മെയ് 10 - ഒരു പവൻ സ്വർണത്തിന് 200  രൂപ ഉയർന്നു. വിപണി വില 45,560 രൂപ
മെയ് 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,560 രൂപ
മെയ് 12 - - ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 45,240 രൂപ
മെയ് 13 - - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,320 രൂപ

Follow Us:
Download App:
  • android
  • ios