Asianet News MalayalamAsianet News Malayalam

Gold Rate Today: തലപൊക്കി സ്വർണവില; വിവാഹ വിപണിയിൽ ചങ്കിടിപ്പേറുന്നു

മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയ സ്വർണവില. പത്ത് ദിവസത്തിന് ശേഷവും 45,000 ത്തിന് താഴെ എത്തിയിട്ടില്ല 

Gold Rate Today 16 05 2023 apk
Author
First Published May 16, 2023, 10:33 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ട ദിവസം മാറ്റമില്ലാതെ തുടർന്ന സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45400 രൂപയാണ്. മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയ സ്വർണവില. പത്ത് ദിവസത്തിന് ശേഷവും 45,000 ത്തിന് താഴെ എത്തിയിട്ടില്ല 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ൧൦രൂപ ഉയർന്നു. വിപണി വില 5655 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 10 രൂപ ഉയർന്നു. വിപണി വില 4695 രൂപയാണ്. 

ALSO READ: ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, യുപിഐ ആപ്പ് ഏതുമാകട്ടെ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക

വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു മാസമായി 80 നു മുകളിൽ തുടർന്ന വെള്ളിയുടെ വില ശനിയാഴ്ച മൂന്ന് രൂപ കുറഞ്ഞ് 79 ലേക്കെത്തിയിരുന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്. 

 ഈ മാസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ

മെയ് 1 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.  വിപണി വില 44,560 രൂപ
മെയ് 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,560 രൂപ
മെയ് 3 - ഒരു പവൻ സ്വർണത്തിന് 640 രൂപ ഉയർന്നു.  വിപണി വില 45,200 രൂപ
മെയ് 4 - ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു.  വിപണി വില 45,600 രൂപ
മെയ് 5 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.  വിപണി വില 45,760 രൂപ
മെയ് 6 - ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 45,200 രൂപ
മെയ് 7 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,200 രൂപ
മെയ് 8 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,280 രൂപ
മെയ് 9 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,360 രൂപ
മെയ് 10 - ഒരു പവൻ സ്വർണത്തിന് 200  രൂപ ഉയർന്നു. വിപണി വില 45,560 രൂപ
മെയ് 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,560 രൂപ
മെയ് 12 -  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 45,240 രൂപ
മെയ് 13 -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,320 രൂപ
മെയ് 14 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,320 രൂപ
മെയ് 15 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,320 രൂപ
മെയ് 16 -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,400 രൂപ

 

Follow Us:
Download App:
  • android
  • ios