Asianet News MalayalamAsianet News Malayalam

പുതിയ കാലത്തിലെ വധൂവരന്മാർക്കിങ്ങുന്ന പുതുപുത്തൻ ജൂവലറി ഡിസൈനുകൾ

സ്വർണ്ണാഭരണങ്ങളോട് ആളുകൾക്ക് ഇന്നും താത്പര്യമുണ്ടെങ്കിലും, ഘനമുള്ള ആഭരണങ്ങളോട് പ്രതിപാതിയുള്ളവർ താരതമ്യേന കുറവാണ്. ഇത് മിനിമലിസ്റ്റ് ഡിസൈനുകളുടെ കാലമാണ്. വിവാഹ വേളകളിൽ മാത്രമല്ല, എല്ലാക്കാലത്തും എല്ലായിടത്തും ധരിക്കാവുന്ന ലളിതമായ ഡിസൈനുകളുള്ള ആഭരണങ്ങൾ മാത്രമാണ് ഇന്ന് പലരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്.
 

Modern gold jewellery designs for the modern bride and groom
Author
Thiruvananthapuram, First Published Nov 4, 2019, 3:23 PM IST

പാരമ്പര്യത്തെയും, ആചാരങ്ങളെയും പ്രതിഫലിപ്പിക്കുന്നവയാണ് നമ്മുടെ സ്വർണ്ണാഭരണങ്ങൾ. തലമുറകളായി തങ്ങളുടെ നിലവറകളിൽ ആമാടപ്പെട്ടികൾ തുറന്ന് കൈമാറിവരുന്ന സ്വർണ്ണാഭരണങ്ങളുടെ ഓർമ്മച്ചിത്രങ്ങൾ ആർക്കും കാണും. പക്ഷേ, കാലം മാറുന്നതിനനുസരിച്ച് സ്വർണ്ണാഭരണങ്ങൾ പണിതീർക്കുന്നതിന്റെയും അണിയുന്നതിന്റെയുമെല്ലാം അഭിരുചികളും മാറിക്കൊണ്ടിരിക്കുകയാണ്. എന്തിനുമേതിനും പണ്ടങ്ങളെടുത്ത് അണിഞ്ഞിട്ടുകൊണ്ടിരുന്ന കാലത്തിൽ നിന്ന് നമ്മൾ ആഘോഷവേളകളിൽ മാത്രം കനത്ത ആഭരണങ്ങൾ ധരിക്കുന്ന ഒരു രീതിയിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്.

സ്വർണ്ണാഭരണങ്ങളോട് ആളുകൾക്ക് ഇന്നും താത്പര്യമുണ്ടെങ്കിലും, ഘനമുള്ള ആഭരണങ്ങളോട് പ്രതിപാതിയുള്ളവർ താരതമ്യേന കുറവാണ്. ഇത് മിനിമലിസ്റ്റ് ഡിസൈനുകളുടെ കാലമാണ്. വിവാഹ വേളകളിൽ മാത്രമല്ല, എല്ലാക്കാലത്തും എല്ലായിടത്തും ധരിക്കാവുന്ന ലളിതമായ ഡിസൈനുകളുള്ള ആഭരണങ്ങൾ മാത്രമാണ് ഇന്ന് പലരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്.

പുതിയ കാലത്തിലെ വധൂവരന്മാർക്കിങ്ങുന്ന പുതുപുത്തൻ ജൂവലറി ഡിസൈനുകൾ ഇതാ നമുക്ക് പരിചയപെപ്പിടാം.

കുന്ദൻ ജ്വല്ലറി


ഈയടുത്ത കാലത്ത് ഏറ്റവുമധികം പ്രചാരം കൈവന്നിട്ടുള്ള ഒരു ഡിസൈനാണ് കുന്ദൻ വർക്കുകൾ. സാധാരണക്കാർ മാത്രമല്ല, സെലിബ്രിറ്റികൾ പോലും ഇന്ന് അവരുടെ വിവാഹങ്ങൾക്ക് കുന്ദൻ ഡിസൈനിലുള്ള ആഭരണങ്ങൾ ധരിക്കുന്നു. രാജകീയ പ്രൗഢി പകരുന്ന കുന്ദൻ ആഭരണങ്ങൾ ഏത് പരമ്പരാഗത വിവാഹവസ്ത്രങ്ങളോടും എളുപ്പത്തിൽ ചേർന്നുപോകുന്നവയാണ്. എന്നുമാത്രമല്ല, വിവാഹത്തിന് ശേഷവും ഏതൊരു അവസരത്തിലും ഈ ആഭരണങ്ങൾ ധരിക്കാവുന്നതാണ്. അതുകൊണ്ടാവും, ഈയിടെയായി നവവധുക്കളിൽ ഏറെയും തെരഞ്ഞെടുക്കുന്നത് കുന്ദൻ ആഭരണങ്ങൾ തന്നെയാണ്.

ഗോൾഡ് ചോക്കർ ഡിസൈൻസ്

അതിഗംഭീരമായ ഒരു പ്രൗഢി പകരുന്നതുകൊണ്ട് ഇന്നത്തെക്കാലത്ത് വധുക്കൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഡിസൈനാണ് ചോക്കർ. അതീവസുന്ദരമായ ഡിസൈനുകൾക്ക് പുറമെ കാന്തിയേറുന്ന കല്ലുകളും മുത്തുകളും കൊണ്ടും ചോക്കർ ഡിസൈനുകൾ ശ്രദ്ധേയമാണ്. ഈ കല്ലുകളിൽ വെളിച്ചം വീഴുമ്പോൾ പരക്കുന്ന അഭൗമകാന്തി ഈ ആഭരണങ്ങളുടെ മാറ്റ്  ഇരട്ടിപ്പിക്കുന്നു.

ടെമ്പിൾ ഗോൾഡ് ജൂവലറി

വിദ്യാബാലൻ, ശിൽപ ഷെട്ടി തുടങ്ങിയ പല സെലിബ്രിറ്റി സിനിമാതാരങ്ങളും അവരുടെ വിവാഹവേളകൾക്ക് ഐശ്വര്യമേറ്റാൻ ടെമ്പിൾ ഗോൾഡ് ജൂവലറി തെരഞ്ഞെടുത്തത് കണ്ടുകൊണ്ട് ഇന്ന് നവവധുക്കളിൽ പലരും അവരെ അനുകരിച്ചുകൊണ്ട് അതുതന്നെ ധരിക്കുന്നുണ്ട്. മനംമയക്കുന്ന ഡിസൈനുകളിൽ തീർത്ത ഈ ആഭരണങ്ങൾ അണിയുമ്പോൾ വധുവിന് ദേവതാപ്രൗഢി കൈവരുന്നു. നെക്ക് ലേസ്, കമ്മൽ, വളകൾ, വരന്മാർക്കുള്ള മാലകൾ എന്നിങ്ങനെ പലതിലും ടെമ്പിൾ ഡിസൈനുകൾ ലഭ്യമാണ്. നെക്ക് ലേസുകളിൽ ചെറുതും വലുതുമായ ചെയിനുകളിലുള്ള ഡിസൈനുകൾ ഇഷ്ടാനുസാരം അവ ധരിക്കാൻ വധുക്കൾക്ക് അവസരം നൽകുന്നു.

സ്വർണ്ണ വളകൾ

സ്വർണ്ണാഭരണങ്ങൾ എന്ന് പറയുമ്പോൾ ആദ്യം ആർക്കും ഓർമ്മ വരിക നെക്ക് ലേസുകളും കമ്മലുകളുമാണ്. എന്നാൽ ഒരു വധുവിന് കൈകളിൽ അണിയുന്ന വളകളും അത്ര തന്നെ പ്രാധാന്യമുള്ളതാണ്. ഇന്നൊരു ജൂവലറിയിൽ ചെന്നാൽ, നൂറുകണക്കിന് ഡിസൈനുകളിലുള്ള കൈവളകൾ കാണാം. ഫിലിഗ്രി വർക്ക്, കടകവള, കല്ലുവെച്ച വള അങ്ങനെ പലതുണ്ട് ഡിസൈനുകൾ. ഇന്നും യുവതികളിൽ പലരും വിശേഷാവസരങ്ങൾക്ക് പുറമേ, തങ്ങളുടെ നിത്യജീവിതത്തിലും അതിമനോഹരമായ ഡിസൈനുകളിലുള്ള വളകളണിയുന്നുണ്ട്. അവരെ സംബന്ധിച്ചേടത്തോളം ഒരു ചെയിൻ ബാംഗിൾ  പോലെ ചേരുന്ന മറ്റൊരു ആഭരണമുണ്ടാവില്ല. 

Follow Us:
Download App:
  • android
  • ios