Asianet News MalayalamAsianet News Malayalam

വണ്ണം കുറയ്ക്കാൻ ഇതാ 10 എളുപ്പവഴികൾ....

അമിതവണ്ണം ഭാവിയില്‍ വലിയൊരു പ്രശ്‌നമായി മാറാറുണ്ട്. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ മുതൽ ഉറക്കക്കുറവും ഭക്ഷണ ക്രമത്തിലെ വ്യതിയാനങ്ങളും വരെ വണ്ണം വയ്ക്കാൻ സാധ്യതയേറെയാണ്. വണ്ണം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങളെ കുറിച്ചറിയാം...
 

10 Things You Can Do To Lose Weight Naturally
Author
Trivandrum, First Published May 5, 2019, 10:26 AM IST

വണ്ണം കുറയ്ക്കാൻ ഡയറ്റും വ്യായാമവും ചെയ്ത് മടുത്ത നിരവധി പേരുണ്ട്. ആഹാരം വലിച്ചുവാരി കഴിച്ച് പൊണ്ണത്തടി മാത്രമല്ല പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാകും ഉണ്ടാവുക. അമിതവണ്ണം ഭാവിയില്‍ വലിയൊരു പ്രശ്‌നമായി മാറാറുണ്ട്. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ മുതൽ ഉറക്കക്കുറവും ഭക്ഷണ ക്രമത്തിലെ വ്യതിയാനങ്ങളും വരെ വണ്ണം വയ്ക്കാൻ സാധ്യതയേറെയാണ്. വണ്ണം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്...

10 Things You Can Do To Lose Weight Naturally

പഴങ്ങളും പച്ചക്കറികളും...

 പ്രഭാതഭക്ഷണം, ഉച്ച ഭക്ഷണം, അത്താഴം ഈ മൂന്ന് നേരങ്ങളിലും പച്ചക്കറികളായിരിക്കണം കൂടുതൽ ഉൾപ്പെടുത്തേണ്ടത്. ആഹാരത്തിന് ശേഷം ദിവസവും ഏതെങ്കിലും ഒരു ഫ്രൂട്ട് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

സ്നാക്സുകൾ ഒഴിവാക്കൂ...

  എണ്ണയിൽ വറുത്ത സ്നാക്സുകൾ ഒഴിവാക്കിയാൽ കൊഴുപ്പടിയുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കാം. സ്നാക്സുകൾ പതിവായി കഴിക്കുന്നത് ആരോ​ഗ്യത്തിന് കൂടുതൽ ദോഷം ചെയ്യും.

ആഹാരത്തിന് മുമ്പ് വെള്ളം കുടിക്കാം...

 പ്രധാന ആഹാരസമയത്തിന് അരമണിക്കൂർ മുമ്പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ മറക്കരുത്. കാരണം, വെള്ളം കുടിക്കുന്നത് ആഹാരത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇളം ചൂടുവെള്ളത്തിൽ കറുവപ്പട്ടയോ പെരും ജീരകമോ ഇട്ട് കുടിക്കുന്നതാകും ഏറ്റവും നല്ലത്.

10 Things You Can Do To Lose Weight Naturally

രാത്രി ലഘുഭക്ഷണം മതി...

രാത്രി എട്ടുമണിക്ക് ശേഷം കട്ടിയുള്ള ആഹാരം കഴിക്കരുത്. വിശന്നാൽ പാട നീക്കിയ പാലോ ആപ്പിളോ കഴിക്കാം.രാത്രിയിൽ എപ്പോഴും ലഘു ഭക്ഷണം കഴിക്കുന്നതാകും കൂടുതൽ നല്ലത്. ഭക്ഷണം എളുപ്പവും പെട്ടെന്നും ദഹിക്കാനും സഹായിക്കും. 

 സാലഡ് ശീലമാക്കൂക...

ഉച്ചയ്ക്കോ രാത്രി ഭക്ഷണത്തോടൊപ്പമോ വെജിറ്റബിൾ സാലഡ് കൂടി കഴിക്കാൻ മറക്കരുത്. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ സാലഡ് കഴിക്കുന്നത് ​ഗുണം ചെയ്യും.

10 Things You Can Do To Lose Weight Naturally

നടത്തം ശീലമാക്കൂ...

നടന്നു പോകാവുന്ന ദൂരങ്ങൾക്കായി വണ്ടിയെടുക്കരുത്. ദിവസവും രാവിലെയോ വെെകിട്ടോ അരമണിക്കൂറെങ്കിലും നടക്കാൻ സമയം മാറ്റിവയ്ക്കുക.ഓഫീസിൽ ഓരോ 20 മിനിട്ടും എഴുന്നേറ്റ് നാലടി എങ്കിലും നടക്കാൻ ശ്രമിക്കുക.

ടിവി കാണുമ്പോൾ ഭക്ഷണം വേണ്ട...

ടിവി കാണുന്നതിനിടയിലോ വായനക്കിടയിലോ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂട്ടാം. ടി വി കാണുമ്പോൾ മണിക്കൂറോളം ഇരിക്കാതെ അൽപമൊന്ന് നടക്കുന്നത് നല്ലതാണ്.

10 Things You Can Do To Lose Weight Naturally

ഗ്രീന്‍ ടീ കുടിക്കൂ...

 ഗ്രീന്‍ ടീ പതിവായി കുടിച്ചാല്‍ ശരീരഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ പറയുന്നു. ഷുഗർഫ്രീ ആയിരിക്കണം എന്നു മാത്രം.

മൈദ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാം...

മൈദയുടെ ഉപയോഗം തടി കൂട്ടും. ന്യൂഡിൽസ് പോലുള്ളവ ഒഴിവാക്കുകയും വേണം. പൊറോട്ട സ്ഥിരമായി കഴിക്കുന്നതും ശരീരഭാരം കൂട്ടാം. 

നാരങ്ങാ ജ്യൂസും തേനും...

നാരങ്ങാജ്യൂസും തേനുമായി ചേർത്ത ചെറു ചൂടു വെള്ളം കുടിച്ച് ദിവസം തുടങ്ങാം. ഇതിൽ ചേർക്കുന്ന തേൻ നല്ലതെന്ന് ഉറപ്പു വരുത്തണം. ശരീരഭാരം കുറയ്ക്കാൻ നല്ലൊരു ഹെൽത്തി ഡ്രിങ്കാണ് ഇത്.

10 Things You Can Do To Lose Weight Naturally

 

Follow Us:
Download App:
  • android
  • ios