Asianet News MalayalamAsianet News Malayalam

നാലാം വയസില്‍ ഈ കുരുന്നു ശരീരത്തില്‍ ഇത് 43-ാം ശസ്‍ത്രക്രിയ

ജനിച്ച് പതിനാറാം ആഴ്ചയാണ് നാദിയ്ക്ക് ഹൃദയത്തിന് തകരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഹൃദയരക്തധമനിക്കായിരുന്നു പ്രശ്നം. 

4 year old girl to face her 43rd surgery
Author
Thiruvananthapuram, First Published Nov 11, 2019, 1:11 PM IST

ജനിച്ച് പതിനാറാം ആഴ്ചയാണ് നാദിയ്ക്ക് ഹൃദയത്തിന് തകരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഹൃദയരക്തധമനിക്കായിരുന്നു പ്രശ്നം. അന്ന് മുതല്‍ അവള്‍ മരുന്നുകളുടെയും ചികിത്സകളുടെയും ലോകത്താണ്. ഈ നാലാം വയസില്‍ ഇനി നടക്കാന്‍ പോകുന്നത് അവളുടെ 43-ാം ശസ്ത്രക്രിയ ആണ്. 

ഏറ്റവും അവസാനം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷം മകള്‍ക്ക് നല്ല മാറ്റമുണ്ടെന്ന് നാദിയയുടെ അമ്മ ക്രിസ്റ്റീന പറയുന്നു. അവളുടെ ആര്‍ട്ടറിയില്‍ ബലൂണ്‍ കുഴല്‍ ഘടിപ്പിക്കുന്ന ശസ്ത്രക്രിയയായിരുന്നു അത്. മകള്‍ക്ക് വേണ്ടി ധൈര്യമുളള മുഖമായി ഇരിക്കുക എന്നതാണ് തനിക്ക് ഏറ്റവും വെല്ലുവിളിയെന്നും ആ അമ്മ പറയുന്നു. 

ചില ദിവസങ്ങളില്‍ രാത്രി ഉറങ്ങാതെ കരയുമായിരുന്നു. മനസ്സില്‍ അടക്കി വെയ്ക്കാതെ എല്ലാം തുറന്നു സംസാരിക്കുമ്പോഴാണ് ഒരു ആശ്വാസം. അടുത്ത ശസ്ത്രക്രിയയിലൂടെ മകള്‍ സാധാരണ ജീവിതത്തിലേക്ക് കടന്നുവരുമെന്ന പ്രതീക്ഷയിലാണ് അമേരിക്കന്‍ സ്വദേശിനിയായ ക്രിസ്റ്റീന പറയുന്നു. 


 

Follow Us:
Download App:
  • android
  • ios