ശരീരത്തിലെ കൊഴുപ്പ് മാറ്റാൻ ഏറ്റവും നല്ല വ്യയാമമാണ് പുഷഅപ്പ്. ആർത്തവസമയങ്ങളിൽ പുഷ്അപ്പ് ചെയ്യാതിരിക്കുക. കാരണം ഈ വ്യായാമം ചെയ്തു കഴിഞ്ഞാൽ അമിതരക്തസ്രവം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 20 പുഷ്അപ്പുകൾ ദിവസവും ചെയ്യാൻ ശ്രമിക്കുക. 

ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടിയാൽ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാകും ഉണ്ടാവുക. ഹൃദ്രോ​ഗങ്ങൾ, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഫാറ്റി ലിവർ പോലുള്ള അസുഖങ്ങൾ പിടിപെടാം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ മിക്കവരും ചെയ്ത് വരുന്നത് വ്യായാമം തന്നെയാണ്‌. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ സഹായിക്കുന്ന 5 തരം വ്യായാമങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

നടത്തം...

ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ സഹായിക്കുന്ന ഏറ്റവും നല്ല വ്യായാമങ്ങളിലൊന്നാണ് നടത്തം. ദിവസവും മുക്കാൽ മണിക്കൂർ നടന്നാൽ 1100 കലോറി കുറയ്ക്കാനാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

 സ്ക്വാറ്റ്...

സ്ക്വാറ്റ് അധികം ആരും കേൾക്കാത്ത ഒരു വ്യായാമമാണെന്ന് പറയാം. ദിവസവും 15 തവണ സ്ക്വാറ്റ് ചെയ്യാൻ ശ്രമിക്കുക. മസിലുകൾക്ക് ഇത് നല്ലൊരു വ്യായാമമാണ്. ശരീരത്തിലെ കൊഴുപ്പ് അകറ്റുക മാത്രമല്ല കാൽ കെെമുട്ട് വേദന എന്നിവ മാറാനും ഏറ്റവും നല്ല വ്യായാമമാണ് ഇത്. ഇനി സ്ക്വാറ്റ് ചെയ്യേണ്ട രീതിയെ കുറിച്ച് പറയാം. 

ആദ്യം മുട്ട് മടങ്ങാതെ രണ്ട് കാലുകളും രണ്ട് വശത്തേക്ക് അകറ്റിവയ്ക്കുക. ശേഷം രണ്ട് കെെകളും നിവർത്തി മുഖത്തിന് നേരെ പിടിക്കുക. കെെമുട്ട് മടങ്ങാതെ നോക്കണം. ശേഷം കാൽമുട്ട് വരെ (കസേരയിലേക്ക് ഇരിക്കുന്നരീതിയിൽ) ഇരിക്കുകയും എഴുന്നേൽക്കുകയും വേണം. സ്ക്വാറ്റു ദിവസവും രാവിലെയോ വെെകിട്ടോ ചെയ്യാൻ ശ്രമിക്കുക. 

ലങ്ക്സ്...

നടുവേദന, കഴുത്ത് വേദന എന്നിവ മാറാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഏറ്റവും നല്ല വ്യായാമമാണ് ലങ്ക്സ്. ദിവസവും 15 മിനിറ്റെങ്കിലും ലങ്ക്സ് ചെയ്യാൻ ശ്രമിക്കുക. ഈ വ്യായാമം ചെയ്യേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞു തരും. ആദ്യം വലതുകാൽ മുമ്പിലോട്ടും ഇടത് കാൽ പുറകിലോട്ടും മുട്ട് മടക്കാതെ നിവർത്തിവയ്ക്കുക.ശേഷം വലത് കാൽ തറയിൽ ഉറപ്പിച്ച കെെകൾ പിടിക്കാതെ താഴേക്കും മുകളിലേക്കും ഇരിക്കുകയും എഴുന്നേൽക്കുകയും വേണം. 

പുഷ്അപ്പ്...

 ശരീരത്തിലെ കൊഴുപ്പ് മാറ്റാൻ ഏറ്റവും നല്ല വ്യയാമമാണ് പുഷഅപ്പ്. ആർത്തവസമയങ്ങളിൽ പുഷ്അപ്പ് ചെയ്യാതിരിക്കുക. കാരണം ഈ വ്യായാമം ചെയ്തു കഴിഞ്ഞാൽ അമിതരക്തസ്രവം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 20 പുഷ്അപ്പുകൾ ദിവസവും ചെയ്യാൻ ശ്രമിക്കുക. ആദ്യം രണ്ട് കെെകളും തറയിലേക്ക് വയ്ക്കുക.ശേഷം കാൽമുട്ടുകൾ തറയിൽ വച്ച് കെെയ്യിന്റെ സഹായത്തോടെ പുഷ്അപ്പുകൾ ചെയ്യുക. 

എയറോബിക്‌സ്...

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു വ്യായാമാണ് എയറോബിക്സ്. എയറോബിക്സ് വ്യായാമം പ്രായമായവരിലെ അല്‍ഷിമേഴ്‌സ് സാദ്ധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍. എയറോബിക്‌സിന് ഒരു വ്യക്തിയുടെ ബുദ്ധിപരമായ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനാകും. അതിനാല്‍ തന്നെ മറ്റു വ്യായാമങ്ങളെ അപേക്ഷിച്ച് മൂന്നു മടങ്ങ് ഫലപ്രദമാണിത്. യൂണിവേഴ്‌സിറ്റി ഓഫ് കണക്റ്റിക്കട്ടിലെ ഫിസിയോളജിസ്റ്റ് ഗ്രിഗറി.എ.പന്‍സയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. 

ബ്ർപീസ്...

 തടി കുറയ്ക്കാൻ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും നടുവേദന പോലുള്ള പ്രശ്നങ്ങൾ അകറ്റാനും ഏറ്റവും നല്ല വ്യായാമമാണ് ബ്ർപീസ്. കാൽമുട്ടുകൾ മടക്കാതെ കെെകൾ താഴേക്ക് വച്ച് അപ്പ് ആന്റ് ഡൗൺ എന്ന രീതിയിൽ മുകളിലോട്ടും താഴോട്ടും ചാടുക. ദിവസവും 10 മിനിറ്റെങ്കിലും ഇത് ചെയ്യാൻ ശ്രമിക്കുക.