Asianet News MalayalamAsianet News Malayalam

മുട്ടുവേദന, മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക, തലമുടി കൊഴിച്ചില്‍; ഈ വിറ്റാമിന്‍റെ കുറവാകാം കാരണം...

എല്ലുകളുടെ ആരോഗ്യത്തിന് മാത്രമല്ല, രോഗ പ്രതിരോധശേഷി കൂട്ടാനും ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമൊക്കെ വിറ്റാമിന്‍ ഡി ആവശ്യമാണ്. 

7 signs your body has low levels of vitamin d
Author
First Published Mar 20, 2024, 3:00 PM IST

എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ഒരു വിറ്റാമിനാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെ ആരോഗ്യത്തിന് മാത്രമല്ല, രോഗ പ്രതിരോധശേഷി കൂട്ടാനും ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമൊക്കെ വിറ്റാമിന്‍ ഡി ആവശ്യമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. 

വിറ്റാമിൻ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

അമിത ക്ഷീണവും തളര്‍ച്ചയും വിറ്റാമിൻ ഡി കുറഞ്ഞാല്‍ കാണുന്ന ഒരു പ്രധാന ലക്ഷണമാണ്. 

രണ്ട്...

എല്ലുകളില്‍ വേദന, എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെടുക, പേശികള്‍ക്ക് ബലക്ഷയം, പേശി വേദന, നടുവേദന, മുട്ടുവേദന തുടങ്ങിയവയൊക്കെ വിറ്റാമിൻ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന പ്രധാന ലക്ഷണങ്ങളാണ്.  

മൂന്ന്...  

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും വിറ്റാമിൻ ഡിയും കുറവിനെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്. 

നാല്... 

പ്രതിരോധശേഷി കുറയുന്നതും എപ്പോഴും അസുഖങ്ങള്‍ വരുന്നതും വിറ്റാമിന്‍ ഡി കുറവു മൂലമാകാം. 

അഞ്ച്... 

ഉത്കണ്ഠ, വിഷാദം, മൂഡ് ഡിസോര്‍ഡറുകള്‍ തുടങ്ങിയവയും വിറ്റാമിന്‍ ഡിയുടെ കുറവു മൂലം ഉണ്ടാകാം.  

ആറ്... 

ചിലരില്‍ തലമുടി കൊഴിച്ചിലും  വിറ്റാമിന്‍ ഡിയുടെ കുറവു മൂലം ഉണ്ടാകാം. 

ഏഴ്... 

ഭാരം കൂടുക,  രക്തസമ്മര്‍ദ്ദം ഉയരുക തുടങ്ങിയവയും ഇതുമൂലം ഉണ്ടാകാം. ദീര്‍ഘകാലം ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് വരെ ഇത് കാരണമാകും. 

പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, ഓറഞ്ച് ജ്യൂസ്, സാൽമൺ മത്സ്യം, കൂണ്‍, ഗോതമ്പ്, റാഗ്ഗി, ഓട്സ്,  ഏത്തപ്പഴം തുടങ്ങിയവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതു കൂടിയാണ് വിറ്റാമിന്‍ ഡി. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. അതുപോലെ നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. 

Also read: യൂറിക് ആസിഡ് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നട്സും ഡ്രൈ ഫ്രൂട്ട്സും...

youtubevideo

Follow Us:
Download App:
  • android
  • ios