Asianet News MalayalamAsianet News Malayalam

സെർവിക്കൽ ക്യാൻസർ ബാധിക്കുന്നതിന് പിന്നിലെ ഒരു പ്രധാനപ്പെട്ട കാരണം ഇതാണ്

എച്ച്പിവി എന്ന് വിളിക്കുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിൻ്റെ വിവിധ സ്‌ട്രെയിനുകൾ മിക്ക സെർവിക്കൽ ക്യാൻസറുകൾക്കും കാരണമാകുന്നു. ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന ഒരു സാധാരണ അണുബാധയാണ് എച്ച്പിവി. 

actress poonam pandey dies due to cervical cancer and reasons of cervical cancer
Author
First Published Feb 2, 2024, 2:18 PM IST

നടിയും മോഡലുമായ പൂനം പാണ്ഡേ (Model-actor Poonam Pandey) സെർവിക്കൽ കാൻസറിനെ തുടർന്ന് അന്തരിച്ച വാർത്ത നാം അറിഞ്ഞതാണ്. ഉത്തർപ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള പൂനം ഉത്തർ പ്രദേശിലെ കാൺപൂരിൽ 1991ലാണ് ജനിച്ചത്. ശോഭനാഥ് പാണ്ഡേ, വിദ്യാ പാണ്ഡേ എന്നിവരാണ് പൂനത്തിൻറെ മാതാപിതാക്കൾ.  മോഡലിങ്ങിലൂടെയാണ് പൂനം സിനിമയിലെത്തിയത്. 

സെർവിക്കൽ ക്യാൻസർ ; കാരണങ്ങളും ലക്ഷണങ്ങളും...(What Is Cervical Cancer?)

സെർവിക്സിൽ ആരംഭിക്കുന്ന കോശങ്ങളുടെ വളർച്ചയാണ് സെർവിക്കൽ ക്യാൻസർ. യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭാശയത്തിന്റെ താഴത്തെ ഭാഗമാണ് സെർവിക്സ്. എച്ച്പിവി എന്ന് വിളിക്കുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിൻ്റെ വിവിധ സ്‌ട്രെയിനുകൾ മിക്ക സെർവിക്കൽ ക്യാൻസറുകൾക്കും കാരണമാകുന്നു. ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന ഒരു സാധാരണ അണുബാധയാണ് എച്ച്പിവി. 

ഒരു സ്ത്രീയുടെ സെർവിക്സിൽ (യോനിയിൽ നിന്ന് ഗര്ഭപാത്രത്തിലേക്കുള്ള പ്രവേശനം) വികസിക്കുന്ന സെർവിക്കൽ കാൻസർ, ഇന്ത്യയിലെ സ്ത്രീകളിൽ കണ്ടുപിടിക്കപ്പെടുന്ന രണ്ടാമത്തെ ഏറ്റവും സാധാരണമായ ക്യാൻസറാണെന്ന് പഠനങ്ങൾ പറയുന്നു.

' ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) മൂലമാണ് സെർവിക്കൽ ക്യാൻസർ ഉണ്ടാകുന്നത്. ഇത് സാധാരണയായി ലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നത്. എച്ച്പിവി വാക്സിൻ എളുപ്പത്തിൽ ലഭ്യമാണ്. 9 നും 14 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് രണ്ട് ഡോസുകൾ നൽകണം.15 വയസ്സിന് ശേഷവും ഇത് നൽകാം. എന്നാൽ മൂന്ന് ഡോസുകൾ ആവശ്യമാണ്...' - സിഎംആർഐയിലെ ഗൈനക്കോളജിസ്റ്റായ പർണമിത ഭട്ടാചാര്യ പറഞ്ഞു.

9 മുതൽ 14 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് സെർവിക്കൽ അർബുദം തടയുന്നതിനായി വാക്സിനേഷൻ നൽകുന്നത്  സർക്കാർ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 80,000 സ്ത്രീകൾക്ക് സെർവിക്കൽ ക്യാൻസർ ഉണ്ടാകുന്നതായി സമീപകാല ചില കണക്കുകൾ സൂചിപ്പിക്കുന്നു.

എല്ലാ സെർവിക്കൽ ക്യാൻസർ കേസുകളും (99%) ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന ഒന്നാണ്. വളരെ സാധാരണമായ വൈറസായ ഉയർന്ന അപകടസാധ്യതയുള്ള ഹ്യൂമൻ പാപ്പിലോമ വൈറസുകളുമായുള്ള (HPV) അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു. തുടർച്ചയായ അണുബാധ സ്ത്രീകളിൽ സെർവിക്കൽ ക്യാൻസറിന് കാരണമാകുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ സെർവിക്കൽ ക്യാൻസർ കാരണം ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നുവെന്ന് മെഡിക്ക സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഗൈനക്കോളജിക് ഓങ്കോളജി ആൻഡ് റോബോട്ടിക് സർജറി വിഭാഗം മേധാവി അരുണവ റോയ് പറഞ്ഞു.  സമയബന്ധിതമായ വാക്സിനേഷനും സ്ക്രീനിംഗും ഉപയോഗിച്ച് രോഗം തടയാൻ കഴിയുമെന്നും അവർ പറഞ്ഞു. 

നടൻ കാർത്തിക് ആര്യൻ പിന്തുടരുന്ന 'നോ ഷു​ഗർ ഡയറ്റ്' പ്ലാൻ ; അറിയേണ്ടതെല്ലാം

 


 

Latest Videos
Follow Us:
Download App:
  • android
  • ios